'എനിക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല..., എന്നെ പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ'; രശ്മിക മന്ദാന പറഞ്ഞത്!

By Maneesha IK

തെന്നയിന്ത്യയിലെ യുവ നടിമാരിലൊരളാണ് രശ്മിക മന്ദാന. കന്നട സിനിമകളിലൂടെ അഭിനയ ലോകത്ത് എത്തിയ നടി തെലുങ്ക, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചു. തെലുങ്കില്‍ നടന്‍ വിജയ് ദേവരകൊണ്ട നായകനായ ' ഗീതാഗോവിന്ദം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ശേഷം, ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും നായികയായി എത്തി. അടുത്തിടെ അല്ലു അര്‍ജുന്‍ നായകനായി എത്തിയ 'പുഷ്പ'യിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചു പറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ വ്യക്തി ജീവിതത്തിലെയും, സിനിമ ജീവിതത്തിലെയും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.

Rashmika Mandanna

കഴിഞ്ഞ ദിവസം താരം തന്റെ ആരാധകര്‍ക്കായി കുടുംബ ചിത്രം പങ്കുവെച്ചു. ഇതാണെന്റ യഥാര്‍ത്ഥ കുടുംബമെന്നും മൂന്നു ദിവസിത്തനുളളില്‍ നിങ്ങള്‍ക്ക് എന്റെ സിനിമ കുടുംബത്തെ കാണാമെന്ന നടി ചിത്രത്തിന് താഴെ കുറിച്ചു. തമിഴ് സിനിമയിലേക്കുളള അരങ്ങേറ്റത്തിന് ശേഷം ബോളിവുഡിലെത്തിയിരിക്കുയാണ് രശ്മിക. തന്റെ പുതിയ ചിത്രമായ 'ഗുഡ ബൈ' യുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇന്‍സ്റ്റയില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്തിടെ താരം, ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെ തന്റെ ബോളിവുഡ് സിനിമയിലെ അനുഭവങ്ങളെ കുറിച്ച താരം സംസാരിച്ചു. എന്നാല് അതിനിടെ താരത്തിന്റെ കൈയ്യിലെ 'ടാറ്റൂ കുത്തിയതിനെ'' പറ്റി ചോദിച്ചപ്പോള്‍ അതിന് പിന്നിലെ കാരണം താരം വെളിപ്പെടുത്തി. വിശദമായി വായിക്കാം.

എന്താണ് നിങ്ങളുടെ കൈയ്യില് കുത്തിയിട്ടുളള ടാറ്റുവിന്റെ അര്‍ത്ഥം എന്ന് ചോദിച്ചു. അത് ഒരു നീണ്ട കഥയാണെന്നാണ് താരം പറഞ്ഞത്. കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ തന്നോട് പറഞ്ഞു. ഈ ലോകത്തെ സ്ത്രീകള്‍ക്ക് വേദനകളൊന്നും സഹിക്കാനാവില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും അവര്‍ വിഷമിച്ചിരിക്കും. പിന്നെ എങ്ങനെയാണ് അവര്‍ക്ക മുന്നോട്ട് പോകാനാകുന്നതെന്ന് അവന്‍ പറഞ്ഞു.

അതേ കേട്ട് തനിക്ക് ദേഷ്യം വന്നുവെന്നും. അടുത്ത ദിവസം താന്‍ പോയി ഒരു ഷോപ്പില്‍ നിന്ന് ടാറ്റു അടിച്ചുവെന്നും താരം പറഞ്ഞു. അതിന് പിറ്റേന്ന് താന്‍ ടാറ്റു അടിച്ചത് അയാള്‍ക്ക് കാണിച്ചു കൊടുക്കുകയും, നിങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും വേദന സഹിക്കാനുളള കഴിവുണ്ടെന്ന് താരം വ്യക്തമാക്കി. വേദന എല്ലാവര്‍ക്കും ഉളളതാണ്, ആണ്‍-പെണ്‍ എന്നൊന്നുമില്ല. സ്ത്രീകള്‍ക്ക് വേദനിക്കാനുളള കഴിവില്ല എന്നു പറയുന്നതില്‍ എന്താണ് പ്രസക്തിയുളളതെന്നും നടി പറഞ്ഞു.

രസകരമെന്നു പറയട്ടെ, ''ഞാന്‍ പകരം വയ്ക്കാനില്ലാത്തവളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ. ഈ ടാറ്റൂവിന്റെ പ്രാധാന്യം, നമ്മള്‍ ഓരോരുത്തരും നമ്മുടെ രീതിയില്‍ അദ്വിതീയരാണ്, നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും മറ്റൊരു വ്യക്തിയെ പകരം വയ്ക്കാന്‍ കഴിയില്ല എന്നതാണെന്നും, താരം വ്യക്തമാക്കി.

ഗുഡ്‌ബൈയുടെ ഒരു ഗാന ലോഞ്ചിനായി ഡല്‍ഹിയിലെത്തിയ രശ്മിക, അമിതാഭ് ബച്ചനെ ആദ്യമായി കണ്ടപ്പോള്‍ താന്‍ ഭയപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിച്ചു. 'ബച്ചന്‍ സാറിനൊപ്പമുള്ള അനുഭവം മികച്ചതാണ്.' ബച്ചന്‍ സാറിനൊപ്പം എന്റെ ആദ്യത്തെ ശരിയായ ഹിന്ദി സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരത്തിന് ഞാന്‍ നന്ദിയുള്ളവനാണ് രശ്മിക പറഞ്ഞു.

വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരത്തിന്റ റിലീസിന് ഒരുങ്ങുന്ന ചിത്രം. കോമഡി ഡ്രാമ എന്നു വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് പ്രധാന കഥാപാത്രത്തെ അവതരി്പ്പിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ചിത്രം അടുത്ത മാസം 7ന് തിയ്യറ്ററുകളില്‍ എത്തും.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X