18 വയസ്സിൽ തുടങ്ങിയ മാരത്തോണായിരുന്നു, ഇങ്ങനെ ഒന്ന് ആദ്യമായിട്ടാണ്, മനസ് തുറന്ന് രശ്മിക

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ കഷ്ടതകൾ സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമ . വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും താരങ്ങൾ വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി താരങ്ങൾ വീടുകളിൽ തന്നെ ഇരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ ക്രിയാത്മകമായാണ് ഇവർ വിനിയോഗിക്കുന്നത് .

പല താരങ്ങളും ഏറെ നാളുകൾക്ക് ശേഷമായിരിക്കും കുടുംബാംഗങ്ങൾക്കൊപ്പം ഇത്രയും ദിനങ്ങൾ ചെലവഴിക്കുന്നത്. പലരും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി രശ്മിക മന്ദാനയുടെ ഹൃദയ സ്പർശിയായ വാക്കുകളാണ്. പതിനെട്ട് വയസ്സിന് ശേഷമുള്ള ജീവിതത്ത കുറിച്ചായിരുന്നു താരം വാചാലയായത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വാക്കുകൾ.

 മാരത്തോൺ  ഓട്ടം

പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോൺ പോലെയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും. ഞാൻ ഇതൊരും പരാതിയായി പറയുകയല്ല. ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

  ഇത്രയും കാലം വീട്ടിൽ ഇരുന്നിട്ടില്ല

ഇത്രയും കാലം അടുപ്പിച്ച് ഞാൻ വീട്ടിൽ ഇരുന്നിട്ടില്ല. സ്കൂൾ കാലവും കോളേജ് കാലഘട്ടവും ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ വീട്ടുകാർ കർക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബൽ ആയതെന്ന് ചിന്തിക്കാറുണ്ട് സിനിമ ചിത്രീകരണം നടക്കുമ്പോൾ ആ സെറ്റുകളി അമ്മയും കൂടെ എത്താറുണ്ട്. അച്ഛനും ചില ദിവസങ്ങളിൽ സമയം ചെലവഴിക്കാറുണ്ട്. സഹോജദരിയും എല്ലായിപ്പോഴും ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ട്.

 രണ്ട് മാസമായി

ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു.എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടേയും സന്തോഷത്തോടേയും വീട്ടിൽ കുറെക്കാലം കഴിയാനാകുമെന്ന് ഞാൻ കരുതിയതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്ന് പറഞ്ഞു കാണ്ടാണണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  തെന്നിന്ത്യൻ പ്രേക്ഷകരുടെ  പ്രിയതാരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രശ്മിക. കന്നഡ ചിത്രത്തിലൂടെയാണ് താരം ചുവട് വയ്ക്കുന്നത്. ഗീത ഗോവിന്ദമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ അഭിനയച്ചിട്ടില്ലെങ്കിലും മോളിവുട്ടിലും രശ്മികയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X