വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ വമ്പന്‍ പ്രതിഫലം! തെന്നിന്ത്യന്‍ സുന്ദരി രശ്മിക സൂപ്പര്‍ നായികയാണ്!
വ്യത്യസ്ത ഫിലിം ഇന്‍ഡസ്ട്രിയിലൂടെ ജനപ്രിയ നടിയായി മാറിയ സുന്ദരിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡ സിനിമയിലും ഗംഭീര പ്രകടനം കാഴ്ച വെച്ച് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് നടി തമിഴ് സിനിമയിലേക്ക് എത്തുന്നത്. കാര്‍ത്തിയുടെ അടുത്ത ചിത്രത്തിലൂടെയാണ് രശ്മിക തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. എന്നാലിപ്പോള്‍ നടി തമിഴില്‍ ബിഗ് പ്രോജക്ടുകള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 64 എന്ന ചിത്രത്തിലൂടെ നായികയായി രശ്മിക അഭിനയിക്കുന്നതായി സൂചന വന്നിരിക്കുകയാണ്. നിലവില്‍ ദളപതി 63 ആയി ഫസ്റ്റ് അനൗണ്‍സ് ചെയ്ത ബിഗില്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് അടുത്ത ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ സാധ്യതയുള്ള ചിത്രത്തില്‍ രശ്മികയും റാഷി ഖന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക വലിയൊരു പ്രതിഫലമാണ് ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയോളം പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. തെലുങ്കില്‍ മഹേഷ് ബാബുവിന്റെ അടക്കം വലിയ സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications