വരാനിരിക്കുന്നത് അസംഖ്യം, പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് റിമ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സംവിധായകൻ ആഷിഖ് അബുവും നടി റിമകല്ലിങ്കലും. സിനിമയാണ് ഇരുവരുടേയും പ്രവർത്തന മേഖലയെങ്കിലും സമൂഹത്തിലെ വിവിധ കാര്യങ്ങളിൽ ഇടപെടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇരവരും സജീവവുമാണ്. ഇന്ന് ആഷിഖ് അബുവിന്റെ ജന്മദിനമാണ്. പ്രിയപ്പെട്ടവന് ജന്മദിന ആശംസകൾ നേർന്ന് റിമ രംഗത്തെത്തിയിട്ടുണ്ട് . ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു റിമയുടെ കുറിപ്പ്.

'വരാനിരിക്കുന്ന അസംഖ്യം യാത്രകൾക്ക്, സഹയാത്രികന് ജന്മദിനാശംസകൾ'- റിമ കുറിച്ചു. നടിയുടെ പോസ്റ്റ് നിമിഷഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. പ്രിയ സംവിധായകന് പിറന്നാൾ ആശംസ നേർന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ ഐശ്വര്യ ലക്ഷ്മി പാർവതി, തിരക്കഥകൃത്ത് മൂഷിൻ പെരാരി എന്നിവരും പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
പരസ്യ നിർമ്മാണത്തിലൂടെ കലാജീവിതം ജീവിതം തുടങ്ങിയ ആഷിഖ് അബു 2009 ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയസാൽട്ട് ആൻഡ് പെപ്പർ ,2012 ൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു, വളരെ പെട്ടെന്ന് തന്നെ ആഷിഖ് അബുവിനെ മുൻനിര സംവിധായകന്മാരുടെ പട്ടികയിലേയ്ക്ക് ഉയരുകയായിരുന്നു.
22 എഫ് കെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ആഷിഖ് അബുവും റിമ കല്ലിങ്കലും ഒന്നിച്ചത്. തുടർന്ന് 2013 നവംബർ 1 ന് ഇരുവരും വിവാഹിതരാകുന്നത്. കാക്കാനാട് റെജിസ്റ്റാർ ഓഫീസിൽ വച്ച് ലളിതമായായിരുന്ന വിവാഹം. വിവാഹത്തിന് പേരിൽ നടക്കുന്ന ആർഭാടങ്ങൾ ഒഴിവാക്കനാണ് രണ്ട് പേരും ഇത്തരത്തിൽ തീരുമാനിച്ചത്. 2012-ൽ ഡ്രീം മിൽ സിനിമാസ് ആൻഡ് എന്റർടൈന്മെന്റ് പ്രൈ. ലി. എന്ന പേരിൽ സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു. 2017 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ നിർമ്മാണ സംരംഭം. വൻ ജനപ്രീതി നേടിയ ഈ സിനിമ പല പുര


Click it and Unblock the Notifications











