twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീനുക്കുട്ടിക്ക് പ്രായമായി, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെയല്ല; ഇന്നും മീനുക്കുട്ടി എന്ന് കേട്ടാൽ നോക്കും'

    |

    1990 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഏയ് ഓട്ടോ. മോഹൻലാൽ, ശ്രീനിവാസൻ, രേഖ, മുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. സുധി, മീനുകുട്ടി എന്നീ രണ്ട് കഥാപാത്രങ്ങൾ സിനിമയിലൂടെ ഹിറ്റായി. വർഷങ്ങൾക്കിപ്പുറവും ഈ പേരുകൾ കേൾക്കുമ്പോൾ പ്രേക്ഷകർ ഓർക്കുന്നത് ഏയ് ഓട്ടോ എന്ന സിനിമ ആണ്.

    Also Re..." data-gal-src="malayalam.filmibeat.com/img/600x100/2022/10/actressrekha-1666685301.jpg">
    ഏയ് ഓട്ടോ എന്ന സിനിമയും കഥാപാത്രങ്ങളും

    Also Read: 'മേശപ്പുറത്ത് എല്ലാ ഭക്ഷണ സാധനങ്ങളും; പക്ഷെ അത് കണ്ടപ്പോഴാണ് സൗന്ദര്യ രഹസ്യം മനസ്സിലായത്'; സീനത്ത്<br />Also Read: 'മേശപ്പുറത്ത് എല്ലാ ഭക്ഷണ സാധനങ്ങളും; പക്ഷെ അത് കണ്ടപ്പോഴാണ് സൗന്ദര്യ രഹസ്യം മനസ്സിലായത്'; സീനത്ത്

    വേണു നാ​ഗവള്ളിയായിരുന്നു സിനിമയുടെ രചനയും സംവിധാനവും. മണിയൻ പിള്ള രാജു ആയിരുന്നു സിനിമ നിർമ്മിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി രേഖ. വർഷങ്ങൾ കഴിഞ്ഞിട്ടും ഏയ് ഓട്ടോ എന്ന സിനിമയും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നെന്ന് രേഖ പറയുന്നു. അമൃത ടിവിയിലെ റെഡ്കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

    മനസ്സിൽ പിടിച്ചു നിൽക്കുന്ന കഥാപാത്രമാവുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചില്ല

    'ഏയ് ഓട്ടോ ചെയ്യുന്നതിന് മുമ്പാണ് റാംജി റാവു സ്പീക്കിം​ഗ്, ദശരഥം എന്നീ സിനിമകൾ ചെയ്യുന്നത്. മണിയൻ പിള്ള രാജു ഫോണിൽ വിളിച്ച് കഥയുടെ സാരാംശം പറഞ്ഞു. രേഖ ചെയ്താൽ നന്നായിരിക്കും എന്ന്. പറഞ്ഞു'

    'ഇത്രയും സൂപ്പർ ഹിറ്റാവുമെന്നോ പ്രേക്ഷക മനസ്സിൽ പിടിച്ചു നിൽക്കുന്ന കഥാപാത്രമാവുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചില്ല. മീനുക്കുട്ടി വിട്ട് പ്രായം കൂടി വരികയാണ്. പക്ഷെ പ്രേക്ഷകർ അതേ സ്റ്റേജിൽ വെച്ചോണ്ടിരിക്കുകയാണ്. അമ്പത് കൊല്ലം ആയാലും ആ പടം അവിടെ തന്നെ നിൽക്കും'

    Also..." data-gal-src="malayalam.filmibeat.com/img/600x100/2022/10/rekhaandmohanlal-1666685311.jpg">
    സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു

    Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ<br />Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

    'മകൾക്ക് മീനൂട്ടി എന്ന് പേരിട്ടെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ഞാൻ ഫ്ലെെറ്റിൽ പോവുമ്പോൾ രേഖ എന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ തിരിഞ്ഞ് നോക്കില്ല. മീനുക്കുട്ടി എന്ന് പറഞ്ഞാൽ‌ ഞാൻ തിരിഞ്ഞു നോക്കും. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മുതൽ ഇപ്പോഴും എന്റെ ആരാധകരാണ്. ലാൽ സാർ അഭിനയത്തിൽ എനിക്ക് രാജാവിനെ പോലെ ആയിരുന്നു. ഞാനൊക്കെ പടയാളികളെ പോലെയും'

    'സത്യത്തിൽ ദശരഥത്തിൽ ഞാൻ ലാൽ സർ അഭിനയിക്കുന്നത് മാത്രമാണ് നോക്കിയിരിക്കുന്നത്. അതിന്റെ റിയാക്ഷനാണ് കൊടുത്തത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പറഞ്ഞ് കൊടുക്കുന്നത് അഭിനയിക്കും,' രേഖ പറഞ്ഞു. സിനിമാ രം​ഗത്തേക്കുള്ള കടന്നു വരവിനെക്കുറിച്ചും രേഖ സംസാരിച്ചു.

    മോഹൻലാലിന്റെ കൂടെ ചെയ്ത ദശരഥം എന്ന സിനിമ

    പഠിച്ച് വളർന്നത് തമിഴ്നാട്ടിലാണ്. സ്കൂളിൽ നിന്നുള്ള ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. പഴയ നടി സാവിത്രിയെ പോലെ ഉണ്ട് അഭിനയിക്കാൻ വരുമോയെന്ന് ചോദിച്ചു. അമ്മയും ഞാനും ഇരിക്കുമ്പോൾ അങ്കിൾ വന്ന് പറഞ്ഞു. സിനിമയിലേക്കാണെന്ന് പറഞ്ഞില്ല.

    സ്റ്റേജ് പ്രോ​ഗ്രാം ആണെന്ന് പറഞ്ഞു. വന്നപ്പോഴാണ് സിനിമയിലേക്കാണെന്ന് അറിയുന്നത്. വളരെ പക്വതയുള്ള ടീച്ചറുടെ വേഷമാണ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കടലോര കവിതകൾ ഈ സിനിമ ചെയ്തതെന്നും രേഖ പറഞ്ഞു. മലയാളത്തിൽ രേഖ ചെയ്ത മിക്ക സിനിമകളും ഹിറ്റാണ്. ആദ്യ സിനിമ റാംജി റാവു സ്പീക്കിം​ഗ് വലിയ ഹിറ്റ് ആയിരുന്നു. പിന്നീട് മോഹൻലാലിന്റെ കൂടെ ചെയ്ത ദശരഥം എന്ന സിനിമയിലും ശക്തമായ കഥാപാത്രമായിരുന്നു നടിക്ക് ലഭിച്ചത്.

    Read more about: rekha
    English summary
    Actress Rekha About Her Superhit Malayalam Movie Aye Auto; Says People Still Not Forgotten The Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X