ഗോസിപ്പുകള്‍ക്ക് ചുട്ടമറുപടി നല്‍കി രേഖ രതീഷ്
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് രേഖ. പത്മാവതി എന്ന കഥാപാത്രത്തെ പെട്ടെന്ന് ആര്‍ക്കും മറക്കാനാകില്ല. അമ്മ കഥാപാത്രമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ ഒത്തിരി അവസരങ്ങള്‍ രേഖയെ തേടി എത്തി. ഇന്ന് മിനിസ്ക്രീനിലെ തിളങ്ങും താരങ്ങളിലൊരാളാണ് രേഖ. പേരും പ്രശസ്തിയുമേറെ.
ഇതേസമയം, അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് ഇവർ. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലൊക്കെയുള്ള ആക്ഷേപങ്ങൾ താരം നേരിടുന്നുണ്ട്. എന്തായാലും ഇപ്പോൾ, തനിക്കെതിരെ വരുന്ന ഗോസിപ്പുകളെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേഖ മനസ് തുറന്നത്.

രേഖയുടെ വാക്കുകളിലേക്ക്...
ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യൂട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം. ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും.
എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറയുന്നു. തന്റെ പ്രായം എപ്പോഴും കൂട്ടി പറയാനാണ് ഇഷ്ടം. ഇപ്പോള്‍ തനിക്ക് 37 വയസാണ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്മാരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് മീശയാണ്. എന്റെ അച്ഛന് നല്ല കട്ടി മീശ ആയിരുന്നു. അത് കണ്ട് വളര്‍ന്നത് കൊണ്ടാകും അങ്ങനെ — രേഖ സൂചിപ്പിച്ചു. അഭിമുഖത്തിന്റെ പൂർണ രൂപം ചുവടെ കാണാം.
Source: Red Link Online


Click it and Unblock the Notifications











