അന്നത്തെ അമ്മച്ചിയാണോ ഈ കുട്ടി! നടി രേഖ രതീഷിന്റെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റുകള്‍ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിലെ അമ്മ കഥാപാത്രമായിരുന്നെങ്കിലും അത് മനോഹരമായി ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. തന്നെക്കാളും ഒത്തിരി പ്രായ വ്യത്യാസം ഉണ്ടായിരുന്ന വേഷങ്ങളാണ് രേഖ കൂടുതലും ചെയ്തിരുന്നത്.

അതുകൊണ്ട് തന്നെ നടിയുടെ പ്രായം പറഞ്ഞാല്‍ പലരും വിശ്വസിക്കില്ലായിരുന്നു. മുപ്പത് വയസുള്ളപ്പോഴാണ് രേഖ രതീഷ് അറുപതുകാരിയായി അഭിനയിച്ചിരുന്നത്. പിന്നീടും നിരവധി സീരിയലുകളില്‍ അമ്മ കഥാപാത്രം നടിയെ തേടി എത്തി. എന്നാലിപ്പോള്‍ ഗംഭീര മേക്കോവര്‍ നടത്തിയാണ് രേഖ ശ്രദ്ദേയാവുന്നത്.

rekha-ratheesh

ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരും അത്ഭുതപ്പെട്ടുവെന്ന് പറയാം. ജീന്‍സും ടീ ഷര്‍ട്ടും കൂടെ ഒരു തൊപ്പിയും വെച്ച് നില്‍ക്കുന്ന ഫോട്ടോസാണ് നടി പങ്കുവെച്ചിരിക്കുന്നത്. വളരെ സിംപിള്‍ ലുക്ക് എന്ന് തോന്നുമെങ്കിലും നടിയുടെ ബോഡി സ്‌ട്രെച്ചറിനെ കുറിച്ചാണ് കമന്റുകള്‍. ഇത്രയും പെര്‍ഫെക്ടായി ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നു. ഈ കുട്ടിയാണോ പണ്ട് അമ്മച്ചിയായിരുന്നത്. വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നുമാണ് കമന്റുകള്‍.

വളരെ ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും സീരിയല്‍ പ്രേക്ഷകര്‍ക്കാണ് രേഖ രതീഷ് പ്രിയങ്കരിയായത്. 2്013 ലാണ് രേഖ പരസ്പരത്തില്‍ അഭിനയിക്കുന്നത്. അഞ്ച് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്ത സീരിയല്‍ 2018 ലാണ് അവസാനിക്കുന്നത്. ഈയൊരു കഥാപാത്രത്തിലൂടെ നിരവധി അംഗീകാരങ്ങളാണ് നടിയെ തേടി എത്തിയത്.

പരസ്പരത്തിന് ശേഷം നീലക്കുയില്‍, മഞ്ഞില്‍ വിരിഞ്ഞ പൂവ്, സ്ത്രീപഥം, പൂക്കാലം വരവായ്, സസ്‌നേഹം, സ്വയംവരം എന്നിങ്ങനെയുള്ള സീരിയലുകളിലാണ് നടി അഭിനയിച്ചത്. ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു നടി വിമര്‍ശിക്കപ്പെടാന്‍ കാരണമായത്.

rekha-ratheesh

മൂന്ന് തവണ വിവാഹിതയാവുകയും ലിവിംഗ് ടുഗദറായി ജീവിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഈ ബന്ധങ്ങളൊന്നും മുന്നോട്ട് പോയില്ല. ഇതോടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. അഭിനയിക്കണമെന്ന ആഗ്രഹമൊന്നും ഇല്ലാതെയാണ് താന്‍ ഈ മേഖലയിലേക്ക് കടന്ന് വന്നതെന്ന് രേഖ മുന്‍പ് പറഞ്ഞിരുന്നു. ചെറുപ്പം തൊട്ടേ ഭര്‍ത്താവും മക്കളുമൊക്കെയുള്ള കുടുംബജീവിതമായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ തന്റെ വിധിയില്‍ അങ്ങനൊരു കാര്യം എഴുതിയിട്ടില്ല.

2000 ത്തിലാണ് നടി രേഖ രതീഷ് ആദ്യ വിവാഹിതയാവുന്നത്. എന്നാല്‍ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ആ വര്‍ഷം തന്നെ നടി ഭര്‍ത്താവുമായി പിരിഞ്ഞു. പിന്നീട് വേറെയും വിവാഹം കഴിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും വേര്‍പിരിയലില്‍ അവസാനിച്ചു. ഇപ്പോള്‍ മകന്‍ അയാനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. ഒപ്പം അഭിനയവും ഈ പ്രൊഫഷനുമാണ് തനിക്കേറ്റവും വലുത്. സിനിമയില്‍ അഭിനയിക്കാനും സമ്മതമാണ്. എന്നാല്‍ നല്ലൊരു കഥാപാത്രം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അടുത്തിടെ നടി ഒരു അഭിമുഖത്തിലൂടെ പറഞ്ഞത്.

More from Filmibeat

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X