നടി രേഖ മരിച്ച് പോയോ എന്ന് വിളിച്ച് ചോദിച്ചവരുണ്ട്! വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി

സിനിമാ താരങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമാണ്. കുടുംബ ജീവിതത്തെ കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചുമെല്ലാം നിരന്തരം വ്യാജ വാര്‍ത്തകള്‍ വരാറുണ്ട്. അതിലും ഭീകരമായി തോന്നാറുള്ളത് ജീവിച്ചിരിക്കുന്ന താരങ്ങളുടെ മരണ വാര്‍ത്തയാണ്. എത്രയോ കാലങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന കലാപരിപാടിയാണിത്.

ആരോ പടച്ച് വിടുന്ന ഇത്തരം വാര്‍ത്തകള്‍ സത്യമെന്തെന്ന് നോക്കാതെ പലരും ഷെയര്‍ ചെയ്യുന്നതോടെ അതിവേഗം വൈറലാവും. മലയാളത്തിലെ അടക്കം പ്രമുഖ താരങ്ങള്‍ക്കെല്ലാം ഇത് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ നടി രേഖ മരിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. യൂട്യൂബ് ചാനലുകളിലൂടെയായിരുന്നു നടിയുടെ മരണ വാര്‍ച്ച പ്രചരിച്ചത്. ഇത്തരം വാര്‍ത്തകള്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് രേഖ.

രേഖയുടെ വാക്കുകളിലേക്ക്

വെള്ളത്തുണിയില്‍ പുതപ്പിച്ച മൃതദേഹത്തിന്റെ ചിത്രം കാണിച്ച് നടി രേഖയുടെ മൃതദേഹമാണോ ഇത്? എന്ന് തലക്കെട്ട് നല്‍കിയായിരുന്നു ഒരു യൂട്യൂബ് ചാനല്‍ വാര്‍ത്ത കൊടുത്തത്. ചിത്രത്തില്‍ കമല്‍ ഹാസനും രജനികാന്തും സങ്കടപ്പെടുന്ന ഫോട്ടോസും ഉണ്ടായിരുന്നു. ഓഗസ്റ്റ് പതിനേഴിന് അപ്ലോഡ് ചെയ്ത വ്യാജ വീഡിയോ പത്ത് ലക്ഷം പേരാണ് കണ്ടത്. ഇതിനെതിരെയാണ് ശക്തമായ രോക്ഷം പ്രകടിപ്പിച്ച് കൊണ്ട് രേഖ എത്തിയത്.

രേഖയുടെ വാക്കുകളിലേക്ക്

ചന്ദ്രമൗലി സംവിധാനം ചെയ്ത് ജി വി പ്രകാശ് നായകനായി അഭിനയിക്കുന്ന 100% കാതല്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി രേഖ. എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതാക്കിയവരാണ് തമിഴകത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഉത്തരേന്ത്യയില്‍ നിന്നോ തെലുങ്കില്‍ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് വന്ന നയന്‍താരയെ പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍. എന്നിട്ട് ഇതുപോലെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ എന്ന് രേഖ ചോദിക്കുന്നു.

രേഖയുടെ വാക്കുകളിലേക്ക്

എവിടെയോ ഇരുന്ന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട്. ഇത് നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ട് വരണം. സെലിബ്രിറ്റികളെ കുറിച്ചാണ് ഇതുപോലെയുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ച് പോയി, ഇവര്‍ക്ക് ഇങ്ങനെ ആയി, ഇങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജ വാര്‍ത്തകള്‍. എനിക്കതില്‍ സങ്കടമില്ല. പക്ഷെ എനിക്ക് ചുറ്റും നില്‍ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്.

രേഖയുടെ വാക്കുകളിലേക്ക്

എന്നെ തന്നെ വിളിച്ച് നിരവധി പേര്‍ ചോദിച്ചു. ഞാന്‍ മരിച്ച് പോയോ എന്ന്. ഞാന്‍ പറഞ്ഞു. ആ മരിച്ച് പോയി, നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോട് ആണ് എന്ന്. കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ച് പോയെന്ന് എഴുതിപ്പിടിച്ചു. നടി കെ ആര്‍ വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മോഹന്‍ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും തിരിച്ച് ചോദിക്കാന്‍ വരാത്തത് കൊണ്ടാണ് ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. അത് വച്ച് അവര്‍ പൈസയുണ്ടാക്കുന്നു.

 രേഖയുടെ വാക്കുകളിലേക്ക്

ഞാന്‍ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുന്നു. ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തി ജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ട് പോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറ് പ ടങ്ങളില്‍ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെ ഇരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെയ്ക്കണോ?. അത് നല്ലതാണോ എന്നും രേഖ ചോദിക്കുന്നു. പ്രശസ്തി നമ്മളെ തേടി വരണം. അല്ലാതെ നമ്മള്‍ പ്രശസ്തിയെ തേടി പോയിട്ട് കാര്യമില്ലെന്നും രേഖ കൂട്ടിചേര്‍ത്തു.

Read more about: rekha രേഖ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X