വിവാദങ്ങള്‍ നല്‍കുന്ന പ്രശസ്തി തനിക്ക് വേണ്ട! കമല്‍ ഹാസന്‍ ചുംബിച്ചെന്ന ആരോപണത്തിൽ നടി രേഖ
ഉലകനായകന്‍ കമല്‍ ഹാസനെ കുറിച്ച് നടി രേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് പുറത്ത് വന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് കമല്‍ ഹാസന്‍ രേഖയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഇത് വീണ്ടും പ്രചരിക്കുന്നതിനെതിരെ നടി രംഗത്ത് എത്തി. ഇതില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറയുന്നത്.
പലരും എന്നോട് ഇതേ കുറിച്ച് വിളിച്ച് ചോദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായി വന്നു. വിവാദത്തിന്റെ പേരില്‍ പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ടെന്ന് രേഖ പറയുന്നു.

1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു രേഖ പറഞ്ഞത്. സിനിമയില്‍ രേഖയും കമല്‍ ഹാസനും കമിതാക്കളായിട്ടായിരുന്നു അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗത്തിനിടെ രേഖയോട് ചോദിക്കാതെ കമല്‍ ഹാസന്‍ തന്നെ ചുംബിച്ചു എന്നായിരുന്നു നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
'എന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദ്രര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേ കുറിച്ച് സംസാരിക്കാനാവു. പുന്നഗൈ മന്നന്‍ തനിക്ക് തമിഴ് സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ നേടി തന്ന ചിത്രമായിരുന്നു. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നുമൊക്കെ രേഖ അന്ന് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. വീണ്ടും വീഡിയോ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.


Click it and Unblock the Notifications