ദിലീപേട്ടനെ വിവാഹം കഴിച്ചെന്ന് പറഞ്ഞാണ് മഞ്ജു വിളിച്ചത്! താരവിവാഹത്തെ കുറിച്ച് നടി രമാദേവി പറഞ്ഞത്

എല്ലാ കാലത്തും ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി കഥകള്‍ വരാറുണ്ട്. അത്തരത്തില്‍ നടി രമാദേവി മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മുന്‍പൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു തന്നെ വിവാഹത്തിന് ക്ഷണിച്ചതിനെ പറ്റി രമ വെളിപ്പെടുത്തിയത്.

ദിലീപേട്ടനെ താന്‍ വിവാഹം കഴിച്ചെന്നും അതിന്റെ റിസപ്ഷന് വരണമെന്നും പറഞ്ഞാണ് മഞ്ജു തന്നെ അന്ന് വിളിച്ചതെന്നാണ് രമ പറയുന്നത്. എന്നാല്‍ കര്‍മ്മഫലം മഞ്ജു അനുഭവിച്ചതാണെന്നും ആ വിവാഹം ശരിയായിരുന്നില്ലെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് വീഡിയോയുടെ താഴെ കമന്റ് രൂപത്തില്‍ ഉയര്‍ന്ന് വരുന്നത്. വിശദമായി വായിക്കാം..

 manju-dileep

മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് അവള്‍ എന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടി സംസാരിക്കുന്നത്. 'രമ ചേച്ചി ഞാന്‍ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്. അത് പറയാന്‍ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞുവെന്നാണ് അവള്‍ പറഞ്ഞത്'. ഞാനത് കേട്ട് ഞെട്ടി.

ആരാ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് 'ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചു. അതിന്റെ റിസപ്ഷന്‍ ഇന്ന് വൈകുന്നേരമുണ്ടെന്നും വരണമെന്നും പറഞ്ഞു'. അന്ന് ഞാന്‍ കുടുംബസമേതം അവരുടെ വിവാഹത്തിന് പോയിരുന്നുവെന്നാണ് രമ പറയുന്നത്.

എന്നാല്‍ ദിലീപും മഞ്ജുവും പിന്നീട് വേര്‍പിരിഞ്ഞു. നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ വിവാഹമോചനം നടക്കുന്നത്. നടിമാരുടെ ആയത് കൊണ്ട് അതിന് പബ്ലിസിറ്റി കിട്ടി. സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട്. താരങ്ങളെ പറ്റിയായത് കൊണ്ട് മാത്രമാണ് അതിന് പ്രധാന്യം കിട്ടുന്നത്. ഏത് മേഖല എടുത്ത് നോക്കിയാലും അങ്ങനെയുണ്ട്. നടിയായത് കൊണ്ട് എല്ലാവരും അത് പറഞ്ഞ് നടക്കുകയാണെന്നും നടി രമ വ്യക്തമാക്കുന്നു.

അതേ സമയം രമയുടെ വാക്കുകള്‍ സത്യമാണെന്ന് പറയുകയാണ് ആരാധകരും. ഡിവോഴ്‌സ് ആയ ആദ്യത്തെ കപ്പിള്‍ ഇവരല്ല. എന്നാലും കല്ലെറിയാന്‍ നോക്കി നില്‍ക്കുന്ന കുറെ ആളുകള്‍ ഉണ്ട് സോഷ്യല്‍ മീഡിയയില്‍. ഇന്ന് ഇപ്പോള്‍ സാധാ കുടുംബത്ത് വരെ ഡിവോഴ്‌സ് കൂടി വരുന്നു.

എന്നാലും അന്യന്റെ കാര്യം വരുമ്പോള്‍ പരിഹരിക്കാന്‍ കുറെ എണ്ണം ഉണ്ടാകും. സിനിമയില്‍ 10 പേരെ എടുത്താല്‍ 8 പേരും ഡിവേഴ്‌സ് ആണ്. എന്നാല്‍ മറ്റു ഫീല്‍ഡില്‍ ഇത്രയും ഡിവോഴ്‌സ് റേറ്റ് ഇല്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

ഒളിച്ചോടി കല്യാണം കഴിച്ചവര്‍ എപ്പോഴായാലും അതിന്റെ ഫലം അനുഭവിക്കാറുണ്ട്. വീട്ടുകാരുടെ പ്രാക്കിന്റെ ഫലം പിന്നീട് അവര്‍ ക്ഷമിച്ചാലും ഉണ്ടാകും എന്നാണ് ഇന്നോളം കണ്ടിട്ടുള്ളത്.

ഒന്നോ രണ്ടോ വര്‍ഷം അല്ല...15 വര്‍ഷം ആണ് ഒരുമിച്ചു ജീവിച്ചത്. എന്നിട്ടും തുടങ്ങിയപ്പോള്‍ മുതല്‍ കല്ല്കടിയായിരുന്നു. തമ്മില്‍ ചേരുന്നതല്ല എന്നു മനസിലാക്കിയപ്പോള്‍ തന്നെ ഡിവോഴ്‌സ് ചെയ്യേണ്ടതായിരുന്നു. മറ്റൊന്നിനെ ഒപ്പിച്ചു വച്ചിട്ട് ചെയതത് തെറ്റ്. ഇതിപ്പോ മഞ്ജുവിന്റെ ഒരുപാട് കരിയര്‍ ചാന്‍സ് നശിപ്പിച്ചു. ആ വിവാഹം നടക്കാതിരുന്നെങ്കില്‍ മഞ്ജുവിന്റെ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാമായിരുന്നു.

 manju-dileep

മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നപ്പോഴും ദിലീപിന് വേറെ ഒരു ഭാര്യ ഉണ്ടായിരുന്നു. അവര്‍ അന്ന് അനുഭവിച്ച വേദനയാവും ഇന്ന് മഞ്ജു അനുഭവിക്കുന്നത്. ഇത് മഞ്ജു ആയതുകൊണ്ട് ഇത്രയും പ്രശ്‌നം. ഇതു പോലെ എത്ര പേര്, ദിലീപിന്റെ ആദ്യ ഭാര്യ അതുപോലെ തന്നെ അല്ലെ? എന്നാണ് ഒരാള്‍ ചോദിക്കുന്നത്. എന്നാല്‍ ദിലീപ് നേരത്തെ വിവാഹിതനായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

ശരിയാണ് ദിലീപ് സിനിമയില്‍ വരുന്നതിനു മുന്നേ അദ്ദേഹത്തിന്റെ അമ്മാവന്റെ മോളെ കെട്ടിയിരുന്നു, സിനിമയില്‍ വന്ന് പേരും പ്രശസ്തിയും ആയപ്പോള്‍ ആ പാവത്തിനെ കളഞ്ഞ് മഞ്ജുനെ കെട്ടി, അന്ന് ആ കുട്ടി അനുഭവിച്ച വേദന ഒരുനാള്‍ മഞ്ജു അനുഭവിക്കേണ്ടി വരും എന്ന് വിചാരിച്ചു കാണില്ല. കര്‍മ്മ ഫലം അനുഭവിച്ചേ തീരു.

സിനിമയിലും സീരിസിലുംഭര്‍ത്താക്കന്മാരുടെ കെയറിങ് കാണുമ്പോള്‍ എല്ലാ സ്ര്തീകളും വിചാരിക്കുന്നത് ജീവിതവും ഇതുപോലെ ആയിരിക്കും എന്ന്. യഥാര്‍ത്ഥ ജീവിതം അങ്ങനെ ആയിരിക്കുകയില്ല. അതാണ് ഇവരുടെയൊക്കെ ജീവിതം തകരുന്നത്. വല്ലവന്റെയും ഭാര്യയെയും മകളെയും കെട്ടിപിടിക്കാനും എല്ലാ ആണുങ്ങളും പറയുന്ന ന്യായം മകളെപോലെയാണ്, കൊച്ചുമകളെപോലെയാണ് എന്നൊക്കെ, കിട്ടുന്ന അവസരം മുതലാക്കുന്നതാണ്... എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഇതിനെ കുറിച്ച് വരുന്നത്.

More from Filmibeat

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X