»   »  ദിലീപിന് പകരം ചാക്കോച്ചന്‍, ആദ്യ ചിത്രത്തില്‍ നായികയാവുന്നതിന് മുന്‍പ് കാവ്യാ മാധവന്‍ ചോദിച്ചത് !!

ദിലീപിന് പകരം ചാക്കോച്ചന്‍, ആദ്യ ചിത്രത്തില്‍ നായികയാവുന്നതിന് മുന്‍പ് കാവ്യാ മാധവന്‍ ചോദിച്ചത് !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യാ മാധവന്‍. മലയാളത്തനിമയുള്ള നായികയെന്നാണ് പലപ്പോഴും താരത്തെ വിശേഷിപ്പിക്കാറുള്ളത്. അടുത്ത കാലത്ത് അത്ര നല്ല വാര്‍ത്തകളൊന്നുമല്ല താരത്തെ കുറിച്ച് പ്രചരിക്കുന്നത്. എന്നാല്‍ ഈ സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്നതാണ്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യാ മാധവന്‍ നായികയായി അരങ്ങേറിയതും പിന്നീടുള്ള സിനിമകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്.

പൂക്കാലം വരവായി, പാവം ഐവാച്ചന്‍, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് കാവ്യാ മാധവന്‍ വേഷമിട്ടത്. 1999 ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത് ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയിലാണ് താരം ആദ്യമായി നായികയായത്. ബിജു മേനോന്‍, ദിലീപ്, സംയുക്താ വര്‍മ്മ, എന്‍എഫ് വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ച് അറിയണമെങ്കില്‍ കൂടുതല്‍ വായിക്കൂ.

ദിലീപ് ചിത്രത്തിലൂടെ നായികയായി

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയിലൂടെയാണ് ബാലതാരത്തില്‍ നിന്നും കാവ്യാ മാധവന് പ്രമോഷന്‍ ലഭിച്ചത്. ആദ്യ സിനിമയില്‍ നായകനായെത്തിയത് ജീവിതത്തിലെ തന്നെ നായകനായി മാറിയ ദിലീപായിരുന്നു.

നായകനായി ദിലീപ് വേണ്ടെന്ന് ആവശ്യപ്പെട്ടു

ആദ്യ സിനിമയില്‍ നായകനായെത്തുന്നത് ദിലീപ് ആണെന്നറിഞ്ഞപ്പോള്‍ താരത്തിന് നിരാശയായിരുന്നു. ദിലീപിനെ മാറ്റി കുഞ്ചാക്കോ ബോബനെ നായികയായി പരിഗണിക്കാമോയെന്ന് താരം സംവിധായകനോട് ചോദിച്ചിരുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കാമോ എന്ന് ചോദിച്ചു

ദിലീപിനെ മാറ്റി കുഞ്ചാക്കോ ബോബനെ നായകനാക്കായിരുന്നു കാവ്യാ മാധവന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം പറയുന്നുണ്ട്. നായികയായി തുടക്കം കുറിക്കുമ്പോള്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കണമെന്നായിരുന്നു കാവ്യാ മാധവന്‍ ആഗ്രഹിച്ചിരുന്നത്.

സുഹൃത്തുക്കള്‍ പറഞ്ഞത്

കുഞ്ചാക്കോ ബോബന്റെ നായികയായാണ് അഭിനയിക്കുന്നതെങ്കില്‍ നോട്ട്‌സ് എഴുതിത്തന്നോളം എന്നായിരുന്നു സുഹൃത്തുക്കള്‍ കാവ്യയോട് പറഞ്ഞത്. ഇതനുസരിച്ചാണ് നായകനായി കുഞ്ചാക്കോ ബോബനെ പരിഗണിക്കുമോയെന്ന് സംവിധായകനോട് ചോദിച്ചത്.

ലാല്‍ജോസിന്റെ പ്രതികരണം

ലാലു ചേട്ടാ ഈ സിനിമയില്‍ നിങ്ങള്‍ക്ക് നായകനായി ദിലീപിനെ പരിഗണിച്ചൂടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ മറുപടിയായി പൊട്ടിച്ചിരിയായിരുന്നു താരത്തിന് ലഭിച്ചത്. കാവ്യയുടെ സിനിമാ ജീവിതത്തില്‍ തുടക്കം തന്നെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായി മാറുകയായിരുന്നു.

കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ചു

തുടക്കത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് താരത്തിന്റെ നായികയായി അഭിനയിക്കാന്‍ കാവ്യയ്ക്ക് കഴിഞ്ഞു. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം, ദോസ്ത്, ഇരുവട്ടം മണവാട്ടി, കിലുക്കം കിലുകിലുക്കം, ട്വന്റി ട്വന്റി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആദ്യസിനിമയിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായെത്തി

ആദ്യ സിനിമയിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായെത്തുന്ന അപൂര്‍വ്വ കാഴ്ചയും കാവ്യാ ദിലീപ് ജീവിതത്തില്‍ കാണാം. ഓണ്‍ സ്‌ക്രീനില്‍ മികച്ച ജോഡികളായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ഇവരെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇരുവരും ഒരുമിച്ചു

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍പ്പോലും കാവ്യാ മാധവനും ദിലീപും വിവാഹിതരാവുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നില്ല. ആദ്യഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചിതനായതിന് ശേഷം മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്‍രെ പേരില്‍ ബലിയാടായ കാവ്യയെത്തന്നെയാകാമെന്ന് കരുതിയെന്നായിരുന്നു വിവാഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞത്. കാവ്യാ മാധവന്‍രെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

വിവാഹത്തിനു ശേഷവും ഇരുവരെയും ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. മകള്‍ മീനാക്ഷിയും കാവ്യയും തമ്മില്‍ അസ്വാരസ്യത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദിലീപ് അ്‌റസ്റ്റിലായതാണ് ഒടുവിലത്തെ സംഭവം. കാവ്യാ മാധവനെയും ഇത് സംബന്ധിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നുവെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു.

English summary
Chandranudikkunna Dikkil film's background story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam