‌അച്ഛനെ കുറിച്ച് ചോദിച്ചാൽ അവൾക്ക് മറുപടിയുണ്ട്, അമ്മയുടെ ചിരിയും ഭം​ഗിയും, വൈറലായി രേവതിയുടെ മകളുടെ ചിത്രങ്ങൾ

എൺപതുകളിലെ തെന്നിന്ത്യൻ സുന്ദരി നടി രാധയുടെ മകളും അഭിനേത്രിയുമായ കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് ഇന്ത്യൻ സിനിമയിൽ എൺപതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന താരങ്ങളും സൂപ്പർ താരങ്ങളുമെല്ലാം എത്തിയിരുന്നു.

വിവാഹചടങ്ങ് നടന്ന വേദിയും പരിസരവും താരനിബിഡമായിരുന്നു. തങ്ങളുടെ പ്രിയസുഹൃത്തിന്റെ മകളുടെ വിവാ​ഹവും വീണ്ടും ഒത്തുചേരാനും വിശേഷങ്ങൾ പങ്കിടാനുമുള്ള അവസരവുമായിരുന്നു എൺപതുകളിലെ താരങ്ങൾ‌ക്ക് കാർത്തികയുടെ വിവാഹ ചടങ്ങ്. പഴയകാല നടി രാധയുടെയും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മകളായ കാർത്തിക രോഹിത്ത് മേനോനെയാണ് വിവാഹം ചെയ്തത്.

തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

Revathi

ചടങ്ങിൽ മെ​ഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചുവന്ന സാരിയിൽ അതിമനോഹരിയായാണ് കാർത്തിക എത്തിയത്. സ്വർണ്ണാഭരണ വിഭൂഷയായ കാർത്തികയ്ക്ക് ഒപ്പം രാജകീയ വേഷത്തിലാണ് ഭർത്താവ് രോഹിത്ത് എത്തിയത്.

കാർത്തികയുടെ വിവാഹ ചടങ്ങുകൾക്കൊപ്പം തന്നെ എൺപതുകളിലെ താരസുന്ദരിമാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേവതിയുടെയും മകൾ മഹിയുടെയും വീഡിയോയാണ്.

വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിൾ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യിൽ തൂങ്ങി മകൾ മഹിയുമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിൾ ലുക്കിലാണ് മഹിയും എത്തിയത്.

ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്റ്റൈലിലായിരുന്നു അമ്മയ്ക്കൊപ്പം മഹിയുടെ എൻട്രി. അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം കഴിഞ്ഞ ദിവസം മുതൽ മഹിയും ആഘോഷിക്കുകയാണ്. സുഹാസിനി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന മ​ഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകൾ മഹി.

Revathi

മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകൾ പിറന്നത്. 'കുട്ടികളെ ദത്തെടുക്കാൻ ‍ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്.

'അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം പറയാമെന്ന് കരുതി. ഈ പ്രായത്തിൽ കുഞ്ഞുണ്ടായാൽ കുട്ടി വലുതാകുമ്പോൾ പ്രയമായ അമ്മയെ അവൾ നോക്കുമോയെന്നും ഞാൻ സംശയിച്ചിരുന്നു. കുട്ടിയെ അധിക സമയം ടിവി കാണാൻ ഞാൻ അനുവദിക്കില്ല.'

'എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവൾ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയും. ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്.'

'അവളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്ന് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക വാരിപ്പുണരുക. അവർ വലുതായെന്ന് കരുതി മാറ്റി നിർത്തരുത്.'

'അതേസമയം നിങ്ങൾക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം', എന്നാണ് ഒരിക്കൽ മകൾ പിറന്നതിനെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ക്യാമറാമാനും സംവിധായകനും നടനുമായ സുരേഷ് മേനോനെയാണ് രേവതി വിവാഹം ചെയ്തത്. 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹമോചിതരായി.

More from Filmibeat

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X