For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നേട്ടങ്ങളുണ്ടാകുമ്പോൾ എനിക്കൊപ്പം സന്തോഷിക്കുന്നവർ'; സുഹൃത്തുക്കൾക്കൊപ്പം രേവതിയുടെ ആഘോഷം!

  |

  നാല് പതിറ്റാണ്ട് മുമ്പ് ഭരതൻറെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് രേവതി. കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളും കിലുക്കവുമൊക്കെയാണ് രേവതിയെന്ന നടിയെക്കുറിച്ച് ഓർക്കുമ്പോൾ ഏത് മലയാളിയുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുക.

  ഈ രണ്ട് ചിത്രങ്ങളിലെയും പ്രകടനങ്ങൾക്ക് പുരസ്കാര സാധ്യത ഉണ്ടായിരുന്നെങ്കിലും അതാത് വർഷങ്ങളിൽ മറ്റ് നടിമാർക്കാണ് ആ പുരസ്‍കാരം ലഭിച്ചത്.

  മറ്റ് മൂന്ന് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ചതുകൊണ്ടും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി ചിത്രങ്ങൾ സംവിധാനം ചെയ്‍തതുകൊണ്ടുമൊക്കെ 35ൽ താഴെ ചിത്രങ്ങൾ മാത്രമാണ് രേവതി മലയാളത്തിൽ ഇതുവരെ ചെയ്‍തത്.

  actress Revathi, actress Revathi news, actress Revathi films, actress Revathi awards, actress Revathi malayalam movies, നടി രേവതി, നടി രേവതി വാർത്തകൾ, നടി രേവതി ചിത്രങ്ങൾ, നടി രേവതി അവാർഡുകൾ, നടി രേവതി മലയാളം സിനിമകൾ

  സിനിമകൾ ചെയ്യുമ്പോൾ രേവതി നടത്തിയ ഈ തെരഞ്ഞെടുപ്പ് പിഴച്ചിട്ടില്ലെന്ന് ആ സിനിമകളുടെ ലിസ്റ്റ് പറയും. പക്ഷേ അവരുടെ അഭിനയ പ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ അങ്ങനെ ലഭിച്ചുമില്ല. സമാന്തര സിനിമയുടെ എൺപതുകളിൽ നിന്നും സൂപ്പർതാരങ്ങൾ ഭരിച്ച തൊണ്ണൂറുകളിലേക്ക് എത്തിയപ്പോൾ നടിമാർക്ക് ലഭിക്കാമായിരുന്ന മികച്ച വേഷങ്ങളാണ് ഇല്ലാതായത്.

  മൂന്ന് ദേശീയ പുരസ്കാരങ്ങൾ, പത്തോളം ഫിലിം ഫെയർ അവാർഡുകൾ, തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രേവതിയെ തേടിയെത്തിയിരുന്നു.

  'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!

  ഇപ്പോൾ ഭൂതകാലത്തിലെ അഭിനയത്തിന് തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം കൂട്ടുകാർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് രേവതി. നടി സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ദി ക്ലാസ് ഓഫ് എയിറ്റീസിനൊപ്പമായിരുന്നു രേവതിയുടെ ആഘോഷം.

  സുഹാസിനി, ലിസി, ഖുശ്‌ബു, അംബിക എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. '80കളില സുഹൃത്തുക്കൾ... എന്റെ കേരള സംസ്ഥാന അവാർഡ് ആഘോഷിച്ചു... യഥാർഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്.'

  'നിങ്ങളെയെല്ലാം സുഹൃത്തുക്കളായി ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി... ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു' എന്നാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേവതി കുറിച്ചത്.

  actress Revathi, actress Revathi news, actress Revathi films, actress Revathi awards, actress Revathi malayalam movies, നടി രേവതി, നടി രേവതി വാർത്തകൾ, നടി രേവതി ചിത്രങ്ങൾ, നടി രേവതി അവാർഡുകൾ, നടി രേവതി മലയാളം സിനിമകൾ

  ആദ്യമായാണ് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ഭൂകാലത്തിൽ മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന ഒരു അമ്മയുടെ വേഷം അതിഗംഭീരമായാണ് രേവതി അവതരിപ്പിച്ചത്. ഷെയ്ൻ നിഗമായിരുന്നു ചിത്രത്തിൽ രേവതിയ്‌ക്കൊപ്പം വേഷമിട്ടത്.

  'പുറത്ത് ഇറങ്ങി നീ ഫോൺ വിളിച്ചില്ലേൽ ഞാൻ ചാവും'; ദിൽഷയോട് ബ്ലെസ്ലി!

  തന്റെ പുരസ്‌കാര തിളക്കത്തിന്റെ നേട്ടം സിനിമയിലെ എല്ലാ സഹപ്രവർത്തകർക്ക് സമർപ്പിക്കുകയാണ് എന്നാണ് അവാർഡ് കിട്ടിയതിൽ രേവതി അന്ന് പ്രതികരിച്ചത്.

  Read more about: revathi
  English summary
  actress Revathi latest social media post about her 80's friends, picture goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X