For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുരേഷിനൊപ്പമുള്ള ജീവിതം സുന്ദരമായിരുന്നു, ബന്ധം പിരിഞ്ഞശേഷമാണ് കുഞ്ഞ് വേണമെന്ന് തോന്നിയത്'; രേവതി

  |

  ശോഭനയോടും ഉർവശിയോടും ഒപ്പം പറയാവുന്ന മലയാളത്തിലെ മികച്ച നായിക നടിയായിരുന്നു ഒരു കാലത്ത് രേവതി. ഒരു അഭിനേതാവിൽ ഏറ്റവും കൂടുതൽ വേണ്ടത് വ്യത്യസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാൻ ഉള്ള കഴിവാണ്. അതാണ് രേവതിയുടെ ഏറ്റവും വലിയ മികവ്. മോഹൻലാലിന്റെ കൂടെയുള്ള രേവതിയുടെ കഥാപാത്രങ്ങൾ മാത്രം മതി ആ പ്രതിഭ മനസിലാക്കാൻ. കാറ്റത്തെ കിളികൂടിലെ പോസസീവായ കാമുകിയെ അവതരിപ്പിച്ച അതെ രേവതി തന്നെയാണ് വരവേൽപ്പിലെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതായ നായകന് തണലാവുന്ന പക്വമതിയായ നായികാ വേഷവും ചെയ്തത്.

  'മീര ചേച്ചിക്ക് 39 വയസേയുള്ളൂ.. എനിക്ക് 35ഉം, അവരുടെ 25 വയസുള്ള മകനാകാൻ കഷ്ടപ്പെട്ടേ പറ്റൂ'; ആനന്ദ് നാരായണൻ!

  കിലുക്കത്തിലെ നന്ദിനിയും മലയാളത്തിൽ ഇന്നേവരെയുള്ള മാസ്സ് സിനിമകളിൽ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായ ദേവാസുരത്തിലെ ഭാനുമതിയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്. രഞ്ജിത്തിന്റെ തന്നെ മായാമയൂരത്തിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മോഡേൺ കഥാപാത്രം ചെയ്ത രേവതി തന്നെയാണ് കല്ല് ചെത്താനുണ്ടോ കല്ല് എന്നും ചോദിച്ച് കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതാണ് രേവതി എന്ന ആശാ കേളുണ്ണിയുടെ മികവ്. പല തരം കഥാപാത്രങ്ങളെ അനായാസതയോടെ അഭിനയിച്ച് ഫലിപ്പിക്കാൻ പ്രതിഭയുള്ള കലാകാരി.

  'ആധാരത്തിന്റെ കാര്യത്തിൽ തീരുമാനമാകുന്നു'; വേദികയ്ക്കൊപ്പം സരസ്വതിയമ്മയ്ക്കും പണികൊടുക്കണേയെന്ന് ആരാ‌ധകർ!

  അപൂർവമായ മറ്റൊരു റെക്കോർഡും രേവതിക്ക് ഉണ്ട്. രേവതിക്ക് ലഭിച്ച മൂന്ന് ദേശീയ പൂരസ്കാരങ്ങളും മൂന്ന് വ്യത്യസ്ത വിഭാഗത്തിലെ മികവിനാണ്. 1992ൽ തേവർ മകനിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ളതും 2002ൽ ശോഭനയെ നായികയാക്കി ഒരുക്കിയ 'മിത്ര മൈ ഫ്രണ്ട്' എന്ന ചിത്രത്തിന് ഇംഗ്ലീഷിൽ മികച്ച ഫീച്ചർ ഫിലിം അവാർഡും 2011ൽ മികച്ച നോൺ ഫീച്ചർ ഫിലിം അവാർഡുമാണ് അവ. ഷെയ്ൻ നി​ഗം നായകനായ ഭൂതകാലമാണ് ഏറ്റവും അവസാനം റിലീസിനെത്തിയ രേവതിയുടെ മലയാള സിനിമ. ഷെയ്നിന്റെ അമ്മയുടെ കഥാപാത്രമായിരുന്നു ചിത്രത്തിൽ രേവതിക്ക്. നടനും സംവിധായകനും ഛായാ​ഗ്രഹകനുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

  പ്രണയത്തേയും വിവാഹത്തേയും കുടുംബജീവിതത്തെയും കുറിച്ച് രേവതി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിലാണ് രേവതി മനസ് തുറന്നത്. 'ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. അമ്മയുടെയും അച്ഛൻ്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. അവർ ഓക്കേ പറഞ്ഞിരുന്നില്ലെങ്കിൽ ഞാൻ കാത്തിരുന്നേനേ. കാരണം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും എൻ്റെ കുടുംബം അംഗീകരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്. എൻ്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു. ഞങ്ങൾക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിൻ്റെ അമ്മയുടെ അടുത്താണ്. പിന്നെ എൻ്റെ കുടുംബത്തിലും ഞങ്ങൾ ഞങ്ങളുടെ കാരണങ്ങൾ പറഞ്ഞു. അവർ അംഗീകരിച്ചപ്പോൾ നിങ്ങൾ അതിനായി ഒന്നുകൂടി ശ്രമിക്കാനായിരുന്നു അവരുടെ നിർദ്ദേശം.'

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  'ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചിരുന്നു. പക്ഷേ വർക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലത്' രേവതി പറയുന്നു. ഇപ്പോൾ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. ഏഴ് വയസുകാരിയായ മഹി. പാരന്റ് സർക്കിൾ എന്ന പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു രേവതി ഈ തീരുമാനം എടുത്തത്. ചെന്നൈയിൽ അച്ഛനമ്മമാരോടൊപ്പമാണ് രേവതിയിപ്പോൾ താമസിക്കുന്നത്.

  Read more about: revathi
  English summary
  Actress Revathi's open up about about her marriage and divorce life, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X