For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എഎംഎംഎക്കാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി; നിലപാടുള്ള സ്ത്രീയാണ് പാര്‍വതി, രേവതി സമ്പത്ത്

  |

  അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസത്തെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഉദ്ഘാടന സമയത്ത് മുതിര്‍ന്ന പുരുഷ താരങ്ങള്‍ മാത്രമാണ് വേദിയില്‍ ഇരുന്ന് സംസാരിച്ചത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ വേദിയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

  AMMAക്കാർ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  നടന്മാര്‍ ഇരിക്കുകയും നടിമാര്‍ നില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയെ പാര്‍വതി തിരുവോത്ത് ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ഈ സ്ഥിതി തുടരുന്നത് കഷ്ടമാണെന്ന് പാര്‍വതി സൂചിപ്പിച്ചതിനെ എതിര്‍ത്ത് പ്രമുഖ താരങ്ങളുമെത്തി. ഇപ്പോഴിതാ രചന നാരയണന്‍ക്കുട്ടിയുടെ പ്രതികരണത്തിന് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പാർവതിയെ കുറിച്ചും രചനയെ കുറിച്ചും നടി തുറന്നെഴുതിയിരിക്കുന്നത്.

  ഹണി റോസും രചന നാരായണന്‍ക്കുട്ടിയുമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത താരങ്ങള്‍. തങ്ങളെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഇരു നടി
  മാരും രംഗത്ത് വന്നിരുന്നു. മുന്‍പ് അമ്മയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനെടുത്ത ഫോട്ടോയ്‌ക്കൊപ്പം ചെറിയൊരു കുറിപ്പുമായിട്ടാണ് രചന എത്തിയത്. അതിന് താഴെ പാര്‍വതിയുടെ പരാമര്‍ശത്തെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ ഈ പാര്‍വതി ആരാണെന്നാണ് രചന തിരിച്ച് ചോദിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു.

   രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

  രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

  'രചന നാരായണന്‍കുട്ടിയുടെ 'ആരാണ് പാര്‍വതി 'എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാര്‍വതി, അതായത് രചന അടങ്ങുന്ന ആ സംഘടനയില്‍ പലര്‍ക്കും ഇല്ലാത്ത ഒന്ന്. സംഘടനിയിലുള്ളവര്‍ക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരില്‍ നിന്നുമൊക്കെ വളരെ വിദൂരമായി നിലനില്‍ക്കുന്ന ഒരു ഗോളം മാത്രമാണ്.

  സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകള്‍ക്കൊന്നും ജന്മത്ത് പാര്‍വതിയടക്കം ശബ്ദം ഉയര്‍ത്തുന്ന ഒരു സ്ത്രീയെയും മനസിലാകാന്‍ പോകുന്നില്ല, മനസിലായാല്‍ തന്നെ പ്രത്യക്ഷത്തില്‍ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങള്‍. എ.എം.എം.എക്കാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമര്‍ത്തല്‍ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകള്‍ക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങള്‍ ഭയപ്പെടുന്നു.

  ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോള്‍, ആ ശ്രമം തന്നെ നിങ്ങള്‍ക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാല്‍ മതി. പേടിക്കണ്ട, വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ രചനയെയും, ഹണി റോസിനെയും കസേരയിലിരുത്തി, പുറകില്‍ ദാറ്റ്‌സ് ഹൗ വീ ആര്‍ എന്ന മട്ടില്‍ ഒരു ഇരുത്തല്‍ നാടകം പുറത്തിറക്കിയില്ലേ, ആ കാട്ടിക്കൂട്ടലില്‍ തന്നെയുണ്ട് പാര്‍വതി എന്ന ആശയം. നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാല്‍ നാണം തന്നെ നാണംകെടും. എന്നും രേവതി പറയുന്നു.

  English summary
  Actress Revathy Sampath's Social Media Post Against Rachana Narayanankutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X