twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ചിത്രം എട്ടു നിലയില്‍ പൊട്ടിയതിന് പിന്നില്‍ ഉര്‍വശിയുടെ വെളിപ്പെടുത്തല്‍, നടി പറ‍ഞ്ഞത് ?

    മോഹന്‍ലാലിന്‍റെ സിനിമ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നില്‍ ഉര്‍വശി നടത്തിയ വെളിപ്പെടുത്തലുകളായിരുന്നോ??

    By Nihara
    |

    ഒരുപാട് പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ചിത്രം തകര്‍ന്നു പോയതിന് പിന്നില്‍ നടിയുടെ വെളിപ്പെടുത്തലായിരുന്നുവെന്ന് സിനിമാലോകം.ബോക്സോഫീസുകളില്‍ തരംഗം പ്രതീക്ഷിച്ച അണിയറ പ്രവര്‍ത്തകര്‍ കണ്ണീരിന്‍റെ നനവുള്ള പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് നടി നടത്തിയ വെളിപ്പെടുത്തലായിരുന്നു ചിത്രത്തെ പരാജയത്തിലേക്ക് എത്തിച്ചത്.

    മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് അണിനിരന്നിട്ടും സിനിമ പരാജയപ്പെട്ടതിനു പിന്നില്‍ നായികയായ ഉര്‍വശി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് അണിയറ പ്രവര്‍ത്തകരും താരങ്ങളും അഭിമുഖങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതാദ്യമായാണ് നായികയുടെ വെളിപ്പെടുത്തല്‍ കാരണം ഒരു സിനിമ പരാജയപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

    പരാജയത്തിലേക്ക്

    മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടത്

    ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍പരാജയമായിരുന്നു. സിനിമ പരാജയപ്പെട്ടതിന് പിന്നിലെ കാരണം നായികയായ ഉര്‍വശി നടത്തിയചില വെളിപ്പെടുത്തലുകളായിരുന്നുവെന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    പരാജയത്തിലേക്ക് വഴി തെളിയിച്ചത്

    ഉര്‍വശിയുടെ വെളിപ്പെടുത്തല്‍ കാരണം സിനിമ പരാജയപ്പെട്ടു

    അക്കാലത്ത് മലയാല സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു ഉര്‍വശി. ചിത്രത്തില്‍ നായികയായി വേഷമിട്ടത് ഉര്‍വശിയായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഉര്‍വശി നടത്തിയ ചില വെളിപ്പെടുത്തലാണ് സിനിമയെ പരാജയത്തിലേക്ക് നയിച്ചതത്രേ..

    ചിന്തിപ്പിച്ചു

    പ്രേക്ഷകരെ ചിന്തിപ്പിച്ച ചിത്രം

    ബോക്സോഫീസില്‍ ഫ്ളോപ്പായിരുന്നുവെങ്കിലും പ്രേക്ഷക മനസ്സില്‍ ചിത്രം ഇടം നേടിയിരുന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ചിലരെയൊക്കെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിരുന്നു. അക്കാര്യത്തില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.

    ചിത്രം പരാജയപ്പെടാന്‍ കാരണം

    മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്, എന്നിട്ടും ചിത്രം പൊട്ടി

    പ്രണയ വിവാഹത്തിന്‍രെ വരുംവരായ്കകള്‍ തുറന്നു കാട്ടിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിലൊന്നായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചിട്ടും ചിത്രം ബോക്സോഫീസില്‍ എട്ടു നിലയില്‍ പൊട്ടി.

    കാമുകിയില്‍ നിന്നും ഭാര്യയിലേക്കുള്ള ദൂരവും വ്യത്യാസവും

    പ്രണയത്തിന്‍രെ വ്യത്യസ്ത തലങ്ങള്‍

    വിവാഹത്തിന് മുന്‍പുള്ള പ്രണയവും വിവാഹ ശേഷമുള്ള പ്രണയവും തമ്മിലുള്ള ചേരുചേരായ്ക കൃത്യമായി വരച്ച് കാട്ടിയ ചിത്രത്തില്‍ മോഹന്‍ലാലും ഉര്‍വശിയുമാണ് ഭാര്യ ഭര്‍ത്താക്കന്‍മാരായി വേഷമിട്ടത്. ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. തമാശയിലൂടെ കുടുംബ ജീീവിതത്തിന്റെ പച്ചയായ മുഖം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസനും പ്രിയദർശനും മോഹൻലാലും ഉർവ്വശിയും മറ്റ് എല്ലാ അണിയറ പ്രവർത്തകരും വിജയിച്ചു എന്നു തന്നെ പറയാം.

    നായികയുടെ തുറന്നുപറച്ചില്‍

    പരാജയത്തിലേക്ക് നയിച്ചത്

    ചിത്രത്തില്‍ നായികയായി വേഷമിട്ട ഉര്‍വശി നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ചിത്രത്തിന്‍രെ പരാജയത്തിന് തന്നെ കാരണമായത്. ഉര്‍വശി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മോഹന്‍ലാലിനേയും പ്രിയദര്‍ശനെയും ശരിക്കും വിഷമിപ്പിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നത്.

    ഇതായിരുന്നു പറഞ്ഞത്

    ഉര്‍വശിയുടെ വെളിപ്പെടുത്തല്‍ ഇതായിരുന്നു

    സിനിമ നല്ലതാണെങ്കിലും തന്‍റെ കഥാപാത്രത്തോട് യാതൊരു മമതയും തോന്നുന്നില്ല. തനിക്ക് തീരെ താല്‍പര്യമില്ലാത്ത ഒരു കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൃതിമ ജീവിത സാഹചര്യങ്ങലായിരുന്നു തന്‍റെ കഥാപാത്രത്തിനെന്നും ഉര്‍വശി അഭിപ്രായപ്പെട്ടിരുന്നു.

    സ്വന്തം ഭാര്യയെ ശ്രദ്ധിക്കാന്‍ പറ്റാത്ത ആള്‍ക്കാര്‍ കല്ല്യാണം കഴിക്കണ്ട

    സ്നേഹം കാണിക്കുന്നത് കുറ്റമാണെന്ന് പോലും സിനിമയില്‍ പറയുന്നുണ്ട്

    അതെന്താ, ആ ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാൾക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ടെന്നും നടി പറഞ്ഞിരുന്നുവത്രേ.

    അഭിപ്രായം തുറന്നു പറയും

    ദേഷ്യം തോന്നിയാലും കുഴപ്പമില്ല

    1993 മാര്‍ച്ച് 23 ന് പുറത്തിറങ്ങിയ മിഥുനം സിനിമയുടെ പരാജയത്തിന് വഴി തെളിയിച്ചത് നായികയായ ഉര്‍വശിയുടെ ഇത്രം പരാമര്‍ശങ്ങലായിരുന്നുവത്രേ. മിഥുനം എന്ന സിനിമയുമായി ബന്ധപ്പെട്ടവർക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാൻ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂർവ്വം ആഗ്രഹമില്ല.

    ക്ഷമിക്കാന്‍ കാരണം

    അഭിപ്രായ സ്വാതന്ത്ര്യത്തെ ഒാര്‍ത്ത് ക്ഷമിച്ചു

    പ്രിയദര്‍ശനും മോഹന്‍ലാലിനും ഈ തുറന്നു പറച്ചിലില്‍ ഏറെ വിഷമം വന്നുവെങ്കിലും അഭിപ്രായം തുറന്നു പറയാനുള്ള കലാകാരിയുടെ അവകാശത്തെക്കുറിച്ച് ഒാര്‍ത്ത് ക്ഷമിക്കുകയായിരുന്നു. പക്ഷേ ചിത്രത്തിന്റെ പരാജയത്തിൽ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല.

    സിനിമാ വാരികകളുടെ സ്വാധീനം

    ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന സിനിമാ മാസികകള്‍

    ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയും ലേറ്റസ്റ്റ് ടെക്നോളജിയും ഇല്ലാതിരുന്ന അക്കാലത്ത് സിനിമാ മാസികകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ സ്വാധീനം ഉണ്ടായിരുന്നു. പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം വായിച്ചതിനു ശേഷം ഒരു ചിത്രം പ്രേക്ഷകര്‍ തഴയണമെങ്കില്‍ അത്രമാത്രം സ്വാധീനം സിനിമാ വാരികകള്‍ക്ക് ഉണ്ടായിരിക്കണം.

    English summary
    Actress revealation spoil films box office collection.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X