ലിനിയുടെ സജീഷിനെ സാക്ഷിയാക്കി റിമയുടെ വാക്കുകൾ, നിറ കണ്ണുമായി പാർവതി
നിപ്പ ദിനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്ന മുഖമാണ് സിസ്റ്റർ ലിനിയുടേത്. സ്വന്തം ജീവനും ജീവിതവും മറന്ന് പോരാടിയ ലിനി എല്ലാവർക്കും ഒരു മാതൃകയാണ്. വൈറസ് എന്ന ചിത്രം വൈള്ളിത്തിരയിൽ എത്തിയപ്പോൾ സിസ്റ്റർ ലിനിയുടെ കഥാപാത്രം അതുപോലെ വെള്ളിത്തിരയിൽ എത്തിച്ചത് നടി റിമ കല്ലിങ്കലായിരുന്നു, ചിത്രത്തിൽ റിമ മികച്ച പ്രകനമായിരുന്നു കാഴ്ചവെച്ചത്.

ഈ വർഷത്തെ വനിത അവാർഡിൽ മികച്ച സമൂഹൃ പ്രതിബദ്ധതയുളള കഥപാത്രം എന്ന പുരസ്കാരത്തിന് അർഹയായത് റിമയായിരുന്നു. വൈറസിലെ അഖില എന്ന കഥാപാത്രത്തിനാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും മോളിവുഡ് കോളങ്ങിലും വൈറലാകുന്നത് പുരസ്കാര വേദിയിലെ റിമയുടെ വാക്കുകളാണ്.
റിമയ്ക്ക് പുരസ്കാരം നൽകാനായി ലിനിയുടെ ഭർത്താവ് സജീഷും മകനുമായിരുന്നു എത്തിയത്. റിമയുടെ വാക്കുകൾ ഇങ്ങനെ...ഈ നിമിഷം ഞാൻ ലിനിയെ ഓർക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്ന ആയിരക്കണക്കിന് മെഡിക്കൽ പ്രഫഷനലുകള്‍, ഈ അവാര്‍ഡ് അവർക്ക് സമർപ്പിക്കുന്നു- റിമ പറഞ്ഞു . വേദിയിൽ റിമ ഈ വാക്കുകൾ പറയുമ്പോൾ സദസ്സിലിരിക്കുന്ന നടി പാർവതി അടക്കമുള്ളവരുടെ കണ്ണുകൾ നനഞ്ഞിരുന്നു.
മികച്ച സമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരവും വൈറസിന് തന്നെയായിരുന്നു ലഭിച്ചത്. സംവിധായകൻ ആഷിഖ് അബു പുരസ്കാരം ഏറ്റവു വാങ്ങിയിരുന്നു. ചിത്രത്തിനായി സഹകരിച്ച താരങ്ങൾക്കുൾപ്പെടെ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. പോയ വർഷം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു വൈറസ്.
വൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ , താരങ്ങൾ എല്ലാവരും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ചവെച്ചത്. ഒരു സീനിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം റിമ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു വൈറസ്. മികച്ച വിഷ്വൽ ട്രീറ്റായിരുന്നു ലിനി സിസ്റ്ററിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.


Click it and Unblock the Notifications











