കൂടെ നിന്നവർക്ക് നന്ദി, മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും അടച്ചു പൂട്ടുന്നതായി റിമ, കാരണം ഇത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു നടി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് റിമ. മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് കമ്പനി നടത്തുമുണ്ട്. 2014 ൽ ആണ് ഈ നൃത്തസംരംഭം നടി ആരംഭിക്കുന്നത്. റിമയുടെ സ്വപ്നസംരംഭമാണിത്.

Recommended Video

റിമയുടെ ഡാൻസ് സ്കൂളും സ്റ്റുഡിയോയും അടച്ചുപൂട്ടി

ഇപ്പോഴിതാ റിമയുടെ മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുകയാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. നീണ്ട നാളത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റേയും പ്രവർത്തനം അവസാനിപ്പിക്കുന്നത്. കൂടാതെ ഇതിനുള്ള കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഡാൻസ് സ്കൂൾ നിർത്തുന്നു

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് സ്ഥാപനം അടച്ചു പൂട്ടുന്നത്. സ്റ്റുഡിയേ നിർത്തിയാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നുണ്ട്. നടിയുടെ വാക്കുകളുടെ പൂർണ്ണ രൂപം ചുവടെ

കാരണം

കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാമാങ്കം സ്റ്റുഡിയോയും ഡാൻസ് ഡിപ്പാർട്ടുമെന്റും അടച്ച് പൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഈ സംരംഭംസ്നേഹത്തിന്റെ പുറത്ത് കെട്ടിപ്പൊക്കിയതായിരുന്നു. കൂടാതെ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമകളുമുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ , ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സക്രീനിംഗ്, വർക്ക് ഷോപ്പുകൾ എന്നിങ്ങനെ എല്ലാം എല്ലായിപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ടാകും.

നന്ദി പറഞ്ഞ്  താരം

മാമാങ്കത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെനിന്ന എല്ലാവ്യക്തികളോടും ഈ അവസരത്തിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ ടീമിനും വിദ്യാർത്ഥികൾക്കും, രക്ഷാധികാരികൾക്കും ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി.സ്റ്റേജുകളിലൂടേയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനി ഇനിയും മുന്നോട്ട് പോകുമെന്നും റിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലൊക്കേഷനുകൽ

2014 ആണ് മാമാങ്കം ഡാൻസ് കമ്പനി ആരംഭിക്കുന്നത്. നടിയുടെ സ്വപ്ന സംരംഭമായിരുന്നു ഇത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള സ്ഥലം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം. കൂടാതെ ഈ സ്റ്റുഡിയോ നിരവധി സിനിമകളുടെ ലൊക്കേഷനുമായിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമായിരുന്നില്ല റിമ. മലയാളത്തിലെ ശക്തമായ സ്ത്രീകഥപാത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു റിമ. വൈറാസാണ് അടുത്തിടെ നടി അഭിനയിച്ച വൻ വിജയം നേടിയ ചിത്രം.

താരപുത്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X