ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും, താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രോഹിണി. 1976 ൽ ബാലതാരമായിട്ടാണ് താരം എത്തുന്നത്. പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടൻ രഘുവരൻ ആയിരുന്നു ഭർത്താവ്. പിന്നീട് 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ രോഹിണിയുടെ അഭിമുഖമാണ്. കൈരളിയ്ക്ക് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. ചൈൽഡ് ആർട്ടിസ്റ്റുകളുടെ സ്ട്രഗിളിനെ കുറിച്ചാണ് താരം പറയുന്നത്. മുൻപ് ചൈൽഡ് ആർട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിനെ കുറിച്ച് അവതാരകൻ ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോഴായിരുന്നു ബാലതാരങ്ങൾ നേരിടേണ്ടി വരുന്ന വെല്ലിവിളികളെ കുറിച്ച് താരം പറഞ്ഞത്. കൂടാതെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും പറയുന്നുണ്ട്.

രോഹിണി

ചൈൽഡ് ആർട്ടിസ്റ്റുകൾ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മൾ പറയും പക്ഷെ അവർ അനുഭവിക്കുന്ന വേദനകൾ നമ്മൾ അറിയുന്നുണ്ടോ എന്നാണ് രോഹിണി ചോദിക്കുന്നത്. താൻ ഒരു ചൈൽഡ് ആർട്ടിസ്റ്റായി വന്ന ആളാണ്, അതിന്റെ സ്ട്രഗിൾസ് എത്രയുണ്ടെന്ന് തനിക്ക് അറിയാമെന്നും നടി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ''ഞാൻ ഒരു ചൈൽഡ് ആർട്ടിസ്റ് ആയിരുന്നില്ലേ. എനിക്ക് ഒരു സ്ക്രിപ്പ്റ്റ് ഉണ്ടായിരുന്നു കൈയ്യിൽ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെ കുറിച്ച് ചെയ്യണം എന്ന്. എന്നാൽ അതിനും മുൻപേ ഒരു ഡോക്യൂമെന്ററി ചെയ്‌താൽ കൊള്ളാം എന്ന് തോന്നി

അവസ്ഥയിൽ മാറ്റമില്ല

ഞാൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. നോക്കിയാൽ മനസിലാകും. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്‌യുന്ന സമയം അതാണ് എങ്കിൽ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേൽക്കണം.

ഡോക്യുമെന്ററി

അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
ആ സമയം മുതൽ ആ കുട്ടി ഷൂട്ടിങ് സ്ഥലത്തു വൈകുന്നേരം വരെ നിൽക്കുന്നതാണ്. അതിന്റെ ഇടയിൽ കുട്ടികൾ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ഷൂട്ടിങ് സ്പോട്ടിൽ ചെന്നിട്ട് എന്റേതായ രീതിയിൽ ഉള്ള ഒരു ഇൻസൈഡർ സ്റ്റോറിയാണ് ചെയ്‌തത്‌. സൈലന്റ് വ്യൂസ്. അതൊരു ട്രിബ്യുട്ട് അല്ല ഇന്ഡസ്ട്രിയെ ഒന്ന് സെൻസിറ്റൈസ് ചെയ്യാൻ വേണ്ടിയാണ്. ശരിക്കും വെസ്റ്റിൽ കുട്ടികളുടെ വർക്കിങ് ടൈം ആറുമണിക്കൂർ ആണ്. ഒരുപാട് റെഗുലേഷൻസ് അവിടെയുണ്ട്. അത്തരം റെഗുലേഷൻസ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്ന രീതിയിൽ ആണ് ചെയ്തത്.

 പ്രേക്ഷകർക്ക് ഒന്നും  അറിയില്ല

പ്രേക്ഷകർക്ക് ഒന്നും അറിയില്ല. കുട്ടികളുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്താണ് എന്ന്. നമ്മൾ കാണുമ്പൊൾ വൗ ക്യൂട്ട് എന്ന് തോന്നും പക്ഷെ അവർ സ്ട്രഗിൾ ചെയ്യുകയാണ്. നമ്മൾ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും എന്നാൽ ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും. അത് എങ്ങനെയാണു ആ സ്ഥലത്തേക്ക് പോയത്. അത്രക്കും അഭിനയിച്ചഭിനയിച്ചു നിങ്ങൾക്ക് അറിയാമോ ഒരു കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനി.

സിനിമ ജീവിതം

സിനിമ എന്റെ ഒരു ഭാഗം മാത്രമാണ്. എനിക്കുള്ള സമയം ഞാൻ എങ്ങനെയാണു ജീവിക്കുന്നത് എന്നുണ്ടല്ലോ. എങ്ങനെയാണ് എന്റെ ഓരോ നിമിഷവും ഓരോ മണിക്കൂറും ഞാൻ ചെലവിടുന്നത്. വളരെ വളരെ കെയർഫുൾ ആണ് ഞാൻ അക്കാര്യത്തിൽ . എനിക്ക് അങ്ങനെ ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാൻ സജീവം ആണ്. ഞാൻ കംപ്ലീറ്റിലി ലിവിങ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ലെന്നും രോഹിണി പറയുന്നു.

കാസ്റ്റിംഗ്   കൗച്ച്

കൂടാതെ സിനിമയിൽ സ്ത്രീ സംഘടനകൾ വേണം എന്നും താര പറയുന്നു. കൂടാതെ മീ റ്റു വിനെ സപ്പോർട്ട് ചെയ്യുന്നുവെന്നും പറയുന്നുണ്ട്.''കാസ്റ്റിങ് കൗച്ച് സിനിമയുടെ ഭാഗം ആണ്. അവിടെ തന്നെയുണ്ട്. നിഷേധിച്ചിട്ട് കാര്യം ഇല്ല. ഞാനും നേരിട്ടുണ്ട്. എനിക്ക് പക്ഷെ ആരുടെയും പേര് തുറന്നുപറയാൻ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാൽ എന്റെ പേഴ്സണൽ ചോയിസാണ് എനിക്ക് അത് പറയാൻ താത്പര്യം ഇല്ല, ഞാൻ അന്ന് അതിനെ ഡീൽ ചെയ്തതാണെന്നും താരം പറയുന്നു.

Read more about: rohini shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X