എന്റെ സമ്പാദ്യത്തിലാണ് ഭാര്യ കഴിയേണ്ടതെന്ന ചിന്ത, രഘുവരനെക്കുറിച്ച് ഇനി പറയാനില്ല: രോഹിണി

എൺപതുകളിൽ നായിക നടിയായി തിളങ്ങിയവരിൽ മുൻനിരയിലായിരുന്നു നടി രോഹിണി. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ രോഹിണിയെ തേടി വന്നു. നടൻ രഘുവരനെയാണ് രോഹിണി വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട വിവാഹബന്ധത്തിന് ശേഷം ഇരുവരും പിരിഞ്ഞു. രഘുവരനെക്കുറിച്ച് നടി രോ​ഹിണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ പ്രൊഫഷനെ ഒരിക്കലും രഘുവരൻ പിന്തുണച്ചിട്ടില്ല. ഞാനും ജോലി ചെയ്യണമെന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. ഞാൻ വീട്ടമ്മയായി ഇരിക്കണമെന്നായിരുന്നു പ്രതീക്ഷ. അതിനാൽ കല്യാണം കഴിഞ്ഞ് ഏഴ് വർഷം വർക്ക് ചെയ്യില്ല. അദ്ദേഹം അങ്ങനെയൊരു കുടുംബത്തിൽ നിന്നാണ്. ആ വീട്ടിൽ ആരും പുറത്ത് പോയി ജോലി ചെയ്തിരുന്നില്ല. എന്റെ സമ്പാദ്യത്തിലാണ് ഭാര്യ കഴിയേണ്ടതെന്ന ചിന്താ​ഗതിയായിരുന്നു രഘുവരനെന്നും രാേഹിണി പറയുന്നു.

Rohini

എന്റെ ജീവിതത്തിലെ ഏഴ് വർഷം മാത്രമായിരുന്നു രഘുവരനൊപ്പം. 52 വർഷമായി സിനിമാ രം​ഗത്തുണ്ട് ഞാൻ. എന്റെ മുൻഭർത്താവും മകന്റെ അച്ഛനുമാണ് രഘുവരൻ. എന്നാൽ എന്റെ കരിയറിനേക്കാളും പ്രാധാന്യം ​രഘുവരനെന്ന പേരിന് വരുന്നു. അഭിമുഖങ്ങളിൽ തമ്പ്നെയിലിൽ അദ്ദേഹത്തിന്റെ പേര് വരും. എന്നെ പറ്റി ചോദിക്കൂ, അദ്ദേഹത്തെ പറ്റി പറയേണ്ട‌തെല്ലാം പറഞ്ഞ് കഴിഞ്ഞെന്ന് ഞാൻ പറയും. ഒരു ആക്ടറെന്ന നിലയിൽ ​​രഘുവരന്റെ വലിയ ഫാനാണ് ഞാൻ. അതെല്ലാം ഒരുപാട് പറഞ്ഞു. എനിക്കായി ഒരു അടയാളം നിങ്ങൾ തരണം. അത് താനർഹിക്കുന്നുണ്ടെന്നും രോഹിണി പറയുന്നു.

2008 ൽ തന്റെ 49ാമത്തെ വയസിലാണ് രഘുവരൻ മരിച്ചത്. അമിതമായ മദ്യപാനം കാരണം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ടപ്പോഴും രഘുവരന്റെ ജീവിതം ലഹരിയിൽ നശിക്കുകയായിരുന്നു. ലഹരി ഉപ​യോ​ഗം രഘുവരന്റെ മനസിനെയും ആരോ​ഗ്യത്തെയും ഏറെ ബാധിച്ചു. നടി രോഹിണിയുമായുള്ള വിവാഹബന്ധം തകർന്നതും ഇക്കാരണത്താലാണ്. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് പുറത്ത് വരാൻ രഘുവരന് കഴിഞ്ഞിരുന്നില്ലെന്ന് സഹപ്രവർത്തകരും രോ​​ഹിണിയും തുറന്ന് പറഞ്ഞിട്ടുണ്ട്. രഘുവരനെക്കുറിച്ച് പല മിക്ക അഭിമുഖങ്ങളിലും രോഹിണി സംസാരിച്ചിട്ടുണ്ട്. രഘുവരനെ പൂർണമായും മനസിലാക്കാൻ തനിക്ക് പോലും സാധിച്ചിരുന്നില്ലെന്നാണ് രോഹിണി ഒരിക്കൽ പറഞ്ഞത്.

അദ്ദേഹവുമായി വളരെയധികം സ്നേഹത്തിലായിരുന്നു. അതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ താൻ രഘുവരനുമായി അത്രമാത്രം സ്നേഹത്തിലായിരുന്നു. രഘുവരന് ശേഷം മറ്റൊരു വ്യക്തി ആ സ്ഥാനത്തക്ക് വരാത്തതിന് കാരണമുണ്ട്. അതേക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. അതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ടായിരുന്നു. മകൻ ഋഷിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കൽ, നടി, ഫിലിം മേക്കർ എന്ന നിലയിൽ എന്ത് ചെയ്യണം എന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്നും രോഹിണി പറഞ്ഞു. 1996 ൽ വിവാഹിതരായ രഘുവരനും രോഹിണിയും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവർക്ക് ജനിച്ച മകന്റെ പേര്. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ മരിച്ചു. രഘുവരനെ കുറ്റപ്പെടുത്തി പൊതുവിടങ്ങളിലൊന്നും രോഹിണി ഇതുവരെ സംസാരിച്ചിട്ടില്ല. രഘുവരനോട് തനിക്കിന്നും സ്നേ​ഹമുണ്ടെന്ന് രോഹിണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Read more about: rohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X