പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്‌നമല്ല, ലുക്ക്‌ നിലനിര്‍ത്തുന്നതിനെ കുറിച്ച് രോഹിണി

ബാലതാരമായി സിനിമയിൽ എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രോഹിണി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. കോളാമ്പിയാണ് മലയാളത്തിലെ നടിയുടെ പുതിയ ചിത്രം.രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖമാണ്. തന്റെ വര്‍ക്കൗട്ടിനെക്കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെകപ്പറ്റിയാണ് നടി പറയുന്നത്. പ്രായമാകുന്നതോ ചുളിവുകൾ വീഴുന്നതോ തനിക്ക് പ്രശ്നമല്ലെന്നു ആർട്ടിസ്റ്റിന്റെ വലിയൊരു ടൂൾ ശരീരമാണെന്നുമാണ് നടി പറയുന്നത്. രോഹിണിയുടെ വക്കുകൾ ഇങ്ങനെ...

ലുക്കിന്  വേണ്ടി

പ്രത്യേകിച്ച് രൂപമാറ്റമൊന്നുമില്ലാതെ എപ്പോഴും ലുക്ക്‌ നിലനിര്‍ത്തുന്നതിനെക്കുറിച്ചുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ''ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം. പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്‌നമല്ല.

ഭക്ഷണരീതി

വിഷ്വല്‍ ആര്‍ട്ടായത് കൊണ്ട് നമ്മള്‍ നമ്മളെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യണം എന്നുള്ളത് ഒരു കാരണമാണ്. എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. ഒന്നും ഒരുപാട് കഴിക്കുന്ന ശീലമില്ല. അതേ പോലെ തന്നെ ഉറക്കവും. സിനിമയ്ക്ക് വേണ്ടി മാത്രമല്ല നല്ല ആരോഗ്യത്തിനും വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. ലോക്ഡൗണ്‍ സമയത്ത് അങ്ങനെ ബോറടിയൊന്നുമുണ്ടായിരുന്നില്ല. മോന്‍ എന്റെ കൂടെയുണ്ടായിരുന്നു. അവന് വേണ്ടി കുക്കിങ് ഒക്കെ ചെയ്യുമായിരുന്നു. വായിക്കാനും സിനിമ കാണാനുമൊക്കെ ഒരുപാട് സമയം കിട്ടി. സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പോയിത്തന്നെ കാണും. വെബ് സീരീസൊന്നും അങ്ങനെ കാണാന്‍ അവസരം ലഭിക്കാറുണ്ടായിരുന്നില്ലെന്നും രേഹിണ പറയുന്നു.

മകനെ  കുറിച്ച്

മകനെ കുറിച്ചും നടി പറയുന്നുണ്ട്. ഋഷിക്ക് ആരോഗ്യമേഖലയില്‍ ജോലി ചെയ്യാനാണ് താല്‍പര്യം. മോന് സിനിമാതാല്‍പര്യമുണ്ടോയെന്ന് ചോദിച്ച് സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം വിളിക്കാറുണ്ട്. അവന് സിനിമ അത്ര താല്‍പര്യമില്ല. മെഡിക്കല്‍ ഫീല്‍ഡിലാണ് താല്‍പര്യമെന്ന് മനസിലായതിനാല്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു . അവന്‍ എന്റെ സിനിമകളൊക്കെ കാണാറുണ്ട്. മ്യൂസിക്കില്‍ നല്ല ക്രേസുണ്ട്. എന്റെ സിനിമ അവനങ്ങനെ അത്രയധികം കാണാറില്ല. ഇന്‍ഗോസ്റ്റ് ഹൗസ് ഇന്‍, മഗളിയാര്‍ മട്ടും ഈ ചിത്രങ്ങളാണ് അവന് ഇഷ്ടമായത്. എന്റര്‍ടൈന്‍മെന്റ് ഫാക്ടറാണ് അവനിഷ്ടം. ഈ സിനിമയില്‍ അമ്മ മരിക്കുന്നുണ്ടോ, അതെനിക്ക് കാണണ്ട. അതേ പോലെ കരച്ചില്‍ രംഗങ്ങള്‍ കാണാനും അവനിഷ്ടമില്ല. ഇമോഷണല്‍ ഫിലിംസൊക്കെ കാണും, എന്നാലും തമാശപ്പടങ്ങളാണ് കൂടുതലിഷ്ടമെന്നും മകനെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിൽ കിട്ടിയ സ്വീകാര്യത

മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ അതൊരു സ്‌പെഷ്യല്‍ ഫീല്‍ ആണെന്ന് നടി പറയുന്നു. മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയത്. തമിഴിലും തെലുങ്കിലുമൊക്കെ പോകുമ്പോള്‍, 'അമ്മാ നിങ്ങള്‍ മലയാളത്തില്‍ ചെയ്തത് ഇവിടെ വേണ്ട' എന്ന് പറയും. മലയാളത്തില്‍ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്. ഇവിടെ കൂടുതല്‍ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജന്‍ സാറിന്റെയൊക്കെ സിനിമയില്‍ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാല്‍ മതി എന്നാണ് പറയുന്നത്.

Recommended Video

മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്
 റിയലിസ്റ്റിക്കായിട്ടുളള കഥാപാത്രം

സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാന്‍ പഠിച്ചത് മലയാളത്തില്‍ നിന്നാണെന്നും രോഹിണി പറഞ്ഞിരുന്നു. ഒരു കഥാപാത്രം വരുമ്പോള്‍ അതിന്റെ ടോണ്‍ നോക്കും. ഒരു സന്ദര്‍ഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകള്‍ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്പോള്‍ മനസ്സിലാവും. ഒരേ ടോണില്‍ പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ രസമില്ല. ഒരു ഘട്ടത്തില്‍ അതിന് മാറ്റങ്ങള്‍ വരണമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു..

Read more about: rohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X