twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില കാര്യങ്ങള്‍ പരിഗണിക്കാറുണ്ട്, അതില്‍ വിട്ടുവീഴ്ച കാണിക്കാറില്ല, രോഹിണി പറയുന്നു

    |

    ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമ യുടെ പ്രയപ്പെട്ട നായികയായി മാറിയ താരമാണ് രോഹിണി. 1976 ല്‍ ആണ് രോഹിണി സിനിമയില്‍ എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ല്‍ പരം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 38 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. സോണി ലീവില്‍ പുറത്ത് വന്ന ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അന്തോളജി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഓള്‍ഡ് ഏജ് ഹോം എന്ന സിനിമയിലാണ് രോഹിണി അഭിനയിച്ചത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

    ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

    വീട്ടുജോലിക്കാരിയായ തനു എന്ന കഥാപാത്രത്തെയാണ് രോഹിണി അവതരിപ്പിച്ചത്. ജിയോ ബേബിയായിരുന്നു ഓള്‍ഡ് ഏജ് ഹോം എന്ന ചെറു ചിത്രം സംവിധാനം ചെയ്തത്. വളരെ ചെറിയ കഥാപാത്രമായിരുന്നു. വെറും രണ്ട് മിനിറ്റ് മാത്രമായിരുന്നു ദൈര്‍ഘ്യം. ഇപ്പോഴിത ആ കഥാപാത്രം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് രോഹിണി. തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ലെന്നും ചില കാര്യങ്ങളി വിട്ടുവീഴ്ച കാണിക്കാറില്ലെന്നും താരം പറയുന്നു. മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    പോലീസ് സ്റ്റേഷനില്‍ നിന്ന് അവള്‍ വിളിച്ചു,നടി അഞ്ജലിയുമായുള്ള വിവാഹത്തെ കുറിച്ച് ശരത്പോലീസ് സ്റ്റേഷനില്‍ നിന്ന് അവള്‍ വിളിച്ചു,നടി അഞ്ജലിയുമായുള്ള വിവാഹത്തെ കുറിച്ച് ശരത്

    രോഹിണിയുടെ വാക്കുകള്‍

    രോഹിണിയുടെ വാക്കുകള്‍ ഇങ്ങനെ... '' തന്നെ സംബന്ധിച്ചടത്തോളം കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല. പെര്‍ഫോം ചെയ്യാനു സാധ്യതയുണ്ടോ എന്ന് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നു. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,' രോഹിണി പറയുന്നു.

    സിനിമയില്ർ എത്തിയത്

    ഒപ്പം ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും രോഹിണി പറയുന്നുണ്ട്. സംവിധായകന്‍ ജിയോ ബേബിയാണ് തന്നെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. സിനിമയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെടുകയായിരുന്നു എന്നും ചിത്രത്തിന് ഓക്കെ പറഞ്ഞുവെന്നും രോഹിണി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '' സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്''. വ വളരെ പ്രോഗ്രസിവായ സിനിമകളാണ് മലയാളത്തില്‍ എത്തി കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നുണ്ട്.

    ഓള്‍ഡ് ഏജ് ഹോം

    വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പ്രമേയം. രോഹിണിയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്, ലാലി പി.എം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ നല്ല അനുഭവമായിരുന്നു എന്നും രോഹിണി പറയുന്നു. അഭിനയം എന്നത് ആക്ഷനും റിയാക്ഷനുമാണ്. നല്ല മികച്ച അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അത് നന്നായി വര്‍ക്കൗട്ട് ആകും. സംവിധായകന്റെ വിഷനാണ് ഏറ്റവും പ്രധാനം, അഭിനയിക്കുന്നവരെ സംബന്ധിച്ച് ആ വിഷനെ പൂര്‍ണതയില്‍ എത്തിക്കുന്ന എന്നതാണ് ദൗത്യം. ജിയോ ബേബിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും രോഹിണി അഭിമുഖത്തില്‍ പറയുന്നു.

    പ്രായമാവുന്നതിന് പ്രശ്നമില്ല

    നേരത്തെ നല്‍കിയ മറ്റെരു അഭിമുഖത്തത്തില്‍ ലുക്ക് നിലനിര്‍ത്തുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പ്രായമാകുന്നതോ ചുളിവ് വീഴുന്നതേ തനിക്കാെരു പ്രശ്‌നവുമല്ലെന്നാണ് രോഹിണി പറയുന്നത്. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
    പ്രത്യേകിച്ച് രൂപമാറ്റമൊന്നുമില്ലാതെ എപ്പോഴും ലുക്ക് നിലനിര്‍ത്തുന്നതിനെക്കുറിച്ചുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ''ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം. പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്നമല്ലെന്ന് താരം പറഞ്ഞു.

    Read more about: rohini
    English summary
    Actress Rohini Opens Up About Her Movie Character Selection, went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X