For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി രോഹിണി. ക്യാരക്ടര്‍ റോളുകളിലൂടെ ഇപ്പോഴും വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമാണ് താരം. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി. ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതല്‍ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും തുടക്കം കുറിച്ചിട്ടുണ്ട് താരം. മലയാളത്തില്‍ ഇടയ്ക്കിടെയാണ് നടി എത്താറുളളത്.

  നടി പ്രഗ്യാ ജെയ്‌സ്വാളിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം

  അതേസമയം രോഹിണിയുടെതായി വന്ന ഒരു അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. കെെരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ രോഹിണിയെ കുറിച്ച് നടിയും അടുത്ത സുഹൃത്തുമായ മേനക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്‌റെ ഷൂട്ടിംഗിന്‌റെ ഇടയിലാണ് രോഹിണിയെ ആദ്യമായി കാണുന്നത് എന്ന് മേനക പറയുന്നു.

  അന്ന് രോഹിണിയാണ് തന്നെ ഡയലോഗ് പറയാനൊക്കെ സഹായിച്ചത്. അവളുടെ കുടുംബ കാര്യങ്ങളെല്ലാം എന്നോട് പറയുമായിരുന്നു. അച്ഛന്‌റെയും അമ്മയുടെയും എല്ലാവരുടെയും കാര്യങ്ങള്‍. ആ സമയം മുതല്‍ രോഹിണിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നല്ല കഴിവുളള കുട്ടിയാണ്. അതിന് ശേഷം ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തു. ഷൂട്ടിംഗിന് വേണ്ടി തിരുവനന്തപുരത്ത് ഒരേ ഹോട്ടലില്‍ ആണ് ഞങ്ങളെല്ലാം താമസിച്ചത്.

  അന്ന് വ്യക്തിജീവിതത്തിലെ കാര്യങ്ങളെല്ലാം സംസാരിക്കുമായിരുന്നു. രോഹിണിയോട് എറ്റവും ബഹുമാനം തോന്നിയ കാര്യം എന്താണെന്നും മേനക പറഞ്ഞു. ഏത് കഷ്ടത്തിന്‌റെ ഇടയിലും, അവള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുളള സമയത്തും മുഖത്ത് ഒരു ചിരി ഉണ്ടാവും. എന്ത് പ്രശ്‌നങ്ങള്‍ മനസിലുണ്ടെങ്കിലും ആ ചിരി എപ്പോഴും ഉണ്ടാവും. നമ്മളോട് എപ്പോഴും നല്ല പെരുമാറ്റമാണ്. എല്ലാം പരിഹരിക്കാന്‍ നോക്കും. മേനക പ്രിയ സുഹൃത്തിനെ കുറിച്ച് ഓര്‍ത്തെടുത്തു.

  തുടര്‍ന്ന് മേനക പറഞ്ഞ കാര്യങ്ങളെ കുറിച്ച് അഭിമുഖത്തില്‍ രോഹിണിയും മനസുതുറന്നു. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും നേരിടാറുണ്ടെന്ന് രോഹിണി പറയുന്നു. വെളിയില്‍ ഒന്നും കാണിക്കാതെ അഭിനയിക്കാറില്ല. നേരിടുക. നമ്മള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുളള ഒരു കഴിവ് നമുക്കുണ്ടാവും.

  സായി വിഷ്ണു ബറോസില്‍? സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്‌റെ കാരണം പുറത്ത്

  കൈകാര്യം ചെയ്തെ പറ്റൂ എന്ന സാഹചര്യവും വരും. വ്യക്തിപരമായ പ്രശ്‌നങ്ങളെല്ലാം മനസിലുണ്ടാവും. അത് ഓര്‍ക്കുന്നില്ല എന്ന് പറയുന്നില്ല. അത് ഓര്‍മ്മിക്കുമ്പോ നമ്മള് താഴ്ന്നുപോകും, രോഹിണി പറയുന്നു. എന്നാല്‍ നമ്മള് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മുന്നോട്ട് പോവുക. എന്നിട്ട് അതില്‍ നിന്നും കരകയറുക അതാണ് എന്‌റെ രീതി. സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താന്‍ ഇതെല്ലാം മറക്കാറുളളതെന്നും നടി പറഞ്ഞു.

  എന്‌റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, കാരണം ഇതാണ്, മനസുതുറന്ന് ഷിജു

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ചിത്രീകരണ സമയത്ത് ഒന്നും വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ മനസിലുണ്ടാവില്ല. നമ്മുടെ ജോലി എങ്ങനൈങ്കിലും തീര്‍ക്കുക എന്നതാണ് നോക്കാറുളളത്. വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളെല്ലാം മറന്നുപോവും. നമ്മള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഷൂട്ടിംഗ് തുടങ്ങിയാല്‍ എല്ലാം മറക്കും, രോഹിണി പറഞ്ഞു.

  പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ, ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത് ഇവിടെ വെച്ച്

  Read more about: rohini
  English summary
  actress rohini reveals acting career was a big relief when personal problems occur in life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X