നടി റോമ പേര് മാറ്റുന്നു! കാരണം ഇതാണ്, വെളിപ്പെടുത്തി താരം

ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് റോമ. നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി നിന്ന താരം പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം റോമ മോളിവുഡിൽ മടങ്ങി എത്തുകയാണ്. പ്രവീൺ പൂക്കാട് സംവിധാനം ചെയ്ത വെള്ളേപ്പം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്കുളള മടങ്ങി വരവ്.

ചെറിയ മാറ്റങ്ങളോടെയാണ് റോമയുടെ രണ്ടാം വരവ്. നടിയുടെ രണ്ടാം വരവൽ പേരിന് ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. തന്റെ പുതിയ പേരിനെ കുറിച്ചും പേര് മാറ്റാനുളള കാരണത്തെ കുറച്ചും റോമ തന്നെ വെളിപ്പെടുത്തുകയാണ്. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചും താരം വ്യക്തമാക്കി.

 പേരിനോടൊപ്പം  എച്ച്  കൂടി

റോമ എന്ന് എഴുതുന്നതിനോടൊപ്പം ഒരു എച്ച് കൂടി താരം ചേർത്തിട്ടുണ്ട്. ഇനി മുതൽ താരത്തിന്റെ പേര് Romah എന്നായിരിക്കും. വെറുതെ പേരിനോടൊപ്പം എച്ച് ചേർത്തതല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള സംഖ്യാജ്യോതിഷപഠനമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ റോമ പറഞ്ഞു. സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

  പഠന വിഷയം

സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വാസ്തുവും ജ്യോതിഷവും പഠന വിഷയമാക്കുകയായിരുന്നു . പഠന സമയത്ത് മികച്ച ഗുരുക്കന്മാരെ കിട്ടിയെന്നും റോമ പറയുന്നു. എല്ലാ വിഷയങ്ങൾക്കും ഓരോ ഗുരുക്കന്മാരുണ്ട്. അതോടെ ഈ മേഖലയോടുളള ഇഷ്ടം കൂടുകയായിരുന്നെന്നും റോമ പറഞ്ഞു . പഠനത്തിലൂടെയാണ് അക്ഷരത്തിനും ഓരേ സംഖ്യകൾക്കും വിലയുണ്ടെന്ന് മനസ്സിലായത്. തുടർന്ന് സ്വന്തം പേരിലും തിരുത്തൽ വരുത്തുകയായിരുന്നു . ഇത് ജീവിതത്തിൽ മാറ്റമുണ്ടാക്കും. പേര് മാറ്റാൽ ബോളിവുഡിൽ സർവ്വ സാധാരണമായി നടക്കുന്ന ഒരു സംഗതിയാണെന്നും റോമ കൂട്ടിച്ചേർത്തു.

 സോഷ്യൽ മീഡിയ പേജ്

പേരിൽ മാത്രമാല്ല, രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവമാകുകയാണ് താരം. സിനിമയിൽവരുന്നതിനു മുൻപ് വരെ താരത്തിന് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ ഇല്ലായിരുന്നു. എന്നാൽ റോമയുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. വെള്ളേപ്പത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് സഹതാരങ്ങളായ നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍, സംവിധായകന്‍ പ്രവീണ്‍ എന്നിവരുടെ നിർബന്ധത്തിന് വഴങ്ങി ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുറക്കുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം സജീവമാണ്. എന്നാൽ ഫേസ്ബുക്കിൽ നിന്ന് ഇപ്പോഴും അകലം പാലിക്കുകയാണ് താരം.

 സാറ

തൃശ്ശൂരില്‍ വെള്ളേപ്പം കച്ചവടം നടത്തുന്ന സാറ എന്ന കഥാപാത്രത്തെയാണ് റോമ. ചിത്രത്തിൽ അവതരിപ്പിക്കുന്നത്.നവാഗതനായ പ്രവീണ്‍ പൂക്കാടനാണ് വെളേളപ്പം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ , നൂറിൻ ഷെരീഫ്,. ഷൈന്‍ ടോം ചാക്കോയും ശ്രീജിത് രവിയും പതിനെട്ടാം പടി, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം, തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More from Filmibeat

Read more about: roma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X