ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
ആദ്യ ചിത്രത്തിലൂടെ തന്നെ വലിയൊരു തരംഗ സൃഷ്ടിച്ച നടിയാണ് റോമ. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മൂന്ന് നായികമാരില്‍ (റോമ, പാര്‍വ്വതി, മരിയ റോയ്) ഏറ്റവും ആദ്യം ഭാഗ്യം തുണച്ചത് റോമയെയായിരുന്നു. നോട്ട്ബുക്കിന് ശേഷം പാര്‍വ്വതിയും മരിയയും പിന്നോട്ട് തന്നെ നടന്നപ്പോഴും ജൂലൈ4, ചോക്ലേറ്റ്, ലോലി പോപ്പ്, കളേഴ്‌സ് പോലുള്ള ചിത്രങ്ങളിലൂടെ റോമ മുന്നേറി.
വളരെ പെട്ടന്നാണ് റോമയ്ക്ക് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡിചേര്‍ന്ന് അഭിനയിക്കാന്‍ കഴിഞ്ഞത്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാര്‍ക്കൊപ്പം പ്രധാന്യമുള്ള നായിക വേഷത്തില്‍ തന്നെ റോമയും എത്തി.
ഇന്റസ്ട്രിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഒരു ഇടവേള എടുക്കണമെന്ന് റോമയ്ക്ക് തോന്നിയത്. അങ്ങനെ ഒരിടവേളയെടുത്ത് തുടികുറച്ച് സുന്ദരിയായി റോമ വീണ്ടും വന്നു. റോമ വിട്ടു നിന്ന സമയത്ത് മലയാളത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു.
നമിത പ്രമോദ്, അപര്‍ണ ഗോപിനാഥ് തുടങ്ങിയവരെ പോലുള്ള നായികമാര്‍ അരങ്ങേറ്റം കുറിച്ച് സ്ഥാനം പിടിച്ചു. ഒപ്പം വന്ന പാര്‍വ്വതി തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെ മുന്നേറി. എന്തിനേറെ പറയുന്നു നസ്‌റിയ വന്ന് കോളിളക്കം സൃഷ്ടിച്ച് ഫഹദിനെ വിവാഹം കഴിച്ചു പോയി, പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്നു....അങ്ങനെ മാറ്റങ്ങളേറെ.
നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ ഇവര്‍ക്കിടയിലേക്ക് ഒരു രണ്ടാം വരവിന് റോമ ശ്രമിച്ചെങ്കിലും, അത് എട്ട് നിലയില്‍ പൊട്ടി. ബോളിവുഡില്‍ കങ്കണ അഭിനയിച്ച് ദേശീയ പുരസ്‌കാരം വാങ്ങിയ ക്വീന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പുപോലെയായിരുന്നു നമസ്‌തേ ബാലി.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടുകാരിയായ റോമ അന്‍സാരിയുടെ മലയാളം രംഗപ്രവേശം. സെറ എലിസബത്ത് എന്ന തല്ലുകൊള്ളിയായ നല്ല സുഹൃത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു, അതിന് മുമ്പ് തെലുങ്കിലും തമിഴിലും ഓരോ സിനിമ വീതം റോമ ചെയ്തിരുന്നു.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
പെട്ടന്നാണ് റോമ മലയാളത്തില്‍ മിന്നിക്കയറിയത്. നോട്ട്ബുക്ക് കഴിഞ്ഞയുടനെ ദിലീപിനൊപ്പം ജൂലൈ 4 എന്ന ചിത്രം ചെയ്തു. അതിന് പിന്നാലെ ചോക്ലേറ്റ്, ലോലി പോപ്പ്, കളേഴ്‌സ്, മിന്നാമിന്നിക്കൂട്ടം..അങ്ങനെ റോമ പിടിച്ചു കയറി

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാര്‍ക്കൊപ്പം പ്രധാന്യമുള്ള നായിക വേഷത്തില്‍ തന്നെ റോമയും എത്തി. ഒപ്പം വന്ന പാര്‍വ്വതിയും മരിയയും അപ്പോഴൊന്നും ഇന്റസ്ട്രിയില്‍ പേരുണ്ടാക്കിയിരുന്നില്ല.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
ഇന്റസ്ട്രിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഒരു ഇടവേള എടുക്കണമെന്ന് റോമയ്ക്ക് തോന്നിയത്. അങ്ങനെ ഒരിടവേളയെടുത്ത് തുടികുറച്ച് സുന്ദരിയായി റോമ വീണ്ടും വന്നു. റോമ വിട്ടു നിന്ന സമയത്ത് മലയാളത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
നമിത പ്രമോദ്, അപര്‍ണ ഗോപിനാഥ് തുടങ്ങിയവരെ പോലുള്ള നായികമാര്‍ അരങ്ങേറ്റം കുറിച്ച് സ്ഥാനം പിടിച്ചു. ഒപ്പം വന്ന പാര്‍വ്വതി തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെ മുന്നേറി. എന്തിനേറെ പറയുന്നു നസ്‌റിയ വന്ന് കോളിളക്കം സൃഷ്ടിച്ച് ഫഹദിനെ വിവാഹം കഴിച്ചു പോയി, പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്നു.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി
നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ ഇവര്‍ക്കിടയിലേക്ക് ഒരു രണ്ടാം വരവിന് റോമ ശ്രമിച്ചെങ്കിലും, അത് എട്ട് നിലയില്‍ പൊട്ടി. ബോളിവുഡില്‍ കങ്കണ അഭിനയിച്ച് ദേശീയ പുരസ്‌കാരം വാങ്ങിയ ക്വീന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പുപോലെയായിരുന്നു നമസ്‌തേ ബാലി.

Click it and Unblock the Notifications