For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ പ്രണയം പരസ്പരം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല! കിച്ചുവുമായിട്ടുള്ള വിവാഹത്തെ കുറിച്ച് റോഷ്‌ന

  |

  ലോക്ഡൗണ്‍ കാലത്ത് വീണ്ടുമൊരു താരവിവാഹം നടക്കാന്‍ പോവുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരിക്കുന്നത്.

  അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടന്‍ നടന്‍ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്ന ആന്‍ റോയിയും തമ്മിലുള്ള വിവാഹമാണ് നടക്കാന്‍ പോവുന്നത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

  തമ്മില്‍ പ്രണയത്തിലായതിന്റെ 1100 ദിവസങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോഷ്‌ന ചിത്രങ്ങളുമായി എത്തിയത്. ഇപ്പോഴിതാ കിച്ചുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം വരെ എത്തിയതെങ്ങനെയാണെന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ പറയുകയാണ് റോഷ്‌ന. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

  ഞങ്ങള്‍ പ്രണയത്തിലായ ദിവസം മുതല്‍ വിവാഹം ഉറപ്പിച്ച ദിവസം വരെ കണക്ക് കൂട്ടിയപ്പോള്‍ 1100 ദിവസം ആയിരുന്നു. അതാണ് പോസ്റ്റില്‍ കുറിച്ചത്. 3 വര്‍ഷത്തെ പ്രണയം, പക്ഷേ പരിചയപ്പെട്ടിട്ടും സുഹൃത്തുക്കളായിട്ടും അതിലുമേറെയായി. ചെമ്പന്‍ വിനോദേട്ടന്റെ കസിനാണ് കിച്ചു. ഞാന്‍ അങ്കമാലി ഡയറീസിന്റെ ഓഡിഷന് പോയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. പിന്നീട് 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചു. അതിന്റെ ഷൂട്ടിന് ഒറ്റപ്പാലത്തേക്ക് പോയതും ഒന്നിച്ചാണ്. അങ്ങനെ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ പ്രണയത്തിലെത്തിയത്.

  സത്യത്തില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. അതു പക്ഷേ രണ്ട് പേരുടെയും സിനിമയിലെ തിരക്കുകള്‍ കാരണം നീണ്ടു. പിന്നീട് ഈ വര്‍ഷം ലോക്ഡൗണിന് മുന്‍പ് ഒരു ഡേറ്റ് തീരുമാനിച്ചെങ്കിലും കോവിഡിന്റെ പ്രശ്‌നങ്ങള്‍ വന്നു. എങ്കില്‍ കുറച്ച് കൂടി കഴിയട്ടേ, അടുത്ത വര്‍ഷം മതി എന്ന് ചിന്തിക്കുന്നതിനിടെയാണ് ഇനി കാത്തിരിക്കേണ്ട, ഉടന്‍ നടത്തിയേക്കാം എന്ന് വീട്ടുകാര്‍ പറഞ്ഞത്. വരുന്ന നവംബര്‍ പതിനാലിനാണ് മനസമ്മതം. 29 ന് വിവാഹം.

  എന്റെ നാട് സുല്‍ത്താന്‍ ബത്തേരിയും കിച്ചുവിന്റേത് ആലുവയുമാണ്. എന്റെ അമ്മ ഷൈനി പോസ്റ്റ് മാസ്റ്ററാണ്. അച്ഛന്‍ റോയ് നേരത്തെ മരിച്ചു. അനിയിന്‍ ജോസഫ്. കിച്ചുവിന്റെ അച്ഛനും ജീവിച്ചിരിപ്പില്ല. അമ്മ- ജെസി, സഹോദരി ഡോക്ടറാണ്. ഞാനും കിച്ചുവിന്റെ അമ്മച്ചിയും വലിയ കൂട്ടാണ്. രണ്ട് വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം. വീട്ടുകാരോട് രണ്ട് പേരും പ്രണയത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ച ചടങ്ങിന്റെ ചിത്രങ്ങളാണ് ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

  സത്യത്തില്‍ ഞങ്ങള്‍ പ്രണയം പരസ്പരം തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. പ്രണയമാണെന്ന് പരസ്പരം മനസിലാക്കുകയായിരുന്നു. കിച്ചുവിന്റെ അമ്മയാണ് നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണോ എന്ന് കിച്ചുവിനോട് ആദ്യം ചോദിച്ചത്. പ്രേമിച്ചാല്‍ അമ്മച്ചിയ്ക്ക് എന്തേലും കുഴപ്പമുണ്ടോ എന്ന് കിച്ചു തമാശ പോലെ തിരിച്ച് ചോദിച്ചു. അമ്മച്ചിയ്ക്ക് പൂര്‍ണ സമ്മതമായിരുന്നു. കിച്ചു ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കട്ടെ എന്ന നിലപാടിലായിരുന്നു അമ്മ.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  കിച്ചു ബാച്‌ലര്‍ ലൈഫ് എന്‍ജോയ് ചെയ്യുന്ന വ്യക്തിയായിരുന്നു. യാത്രകള്‍, ആന, പൂരം മേളം, ഒക്കെയാണ് കക്ഷിയ്ക്ക് ഹരം. അതിനിടെ വിവാഹവും പ്രണയവുമൊന്നും മനസിലില്ലായിരുന്നു. 'അജഗജാന്തര'ത്തിന്റെ തിരക്കഥ എഴുതുന്ന കാലത്ത് കിച്ചുവിന് ഒരു ആക്‌സിഡന്റുണ്ടായി. ആ സമയത്തെ എന്റെ കെയറിങ്ങില്‍ നിന്നൊക്കെയാകാം പ്രണയത്തിലേക്ക് വന്നതെന്ന് തോന്നുന്നു. അതേ പോലെ വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയുടെ ചിത്രീകരണം തീരുന്ന സമയത്ത് എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. ആ സമയത്ത് കിച്ചുവും നല്ല കെയര്‍ തന്നു. അപ്പോഴാണ് പ്രണയമുണ്ടെന്ന തോന്നല്‍ എനിക്കും ഉണ്ടായതെന്ന് റോഷ്‌ന പറയുന്നു.

  Read more about: marriage വിവാഹം
  English summary
  Actress Roshna Aan Roy About Her Marriage With Angamaly Diaries Movie Fame Kichu Tellas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X