ആ കിടപ്പ് കണ്ടപ്പോൾ മനസ് വല്ലാതെ വിങ്ങി... ഇനി മുത്തശ്ശിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനകൾ; സബീറ്റ ജോർജ്!

കൊവിഡ് കാലത്താണ് ഫ്ലവേഴ്സ് ചാനലിൽ ചക്കപ്പഴം സീരിയൽ ആരംഭിച്ചത്. സിറ്റ്കോമായ ചക്കപ്പഴം നാല് വർഷത്തിന് മുകളിൽ മികച്ച റേറ്റിങ്ങോടെ സംപ്രേഷണം ചെയ്തു. ഉപ്പും മുളകിനും ശേഷം ചക്കപ്പഴത്തോളം ഹിറ്റായ മറ്റൊരു സിറ്റ്കോമില്ല. ശ്രുതി രജനികാന്ത്, അർജുൻ സോമശേഖർ, റാ‌ഫി, അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ് തുടങ്ങിയവരുടെ തലവര മാറിയതും കൂടുതൽ അവസരങ്ങൾ സിനിമയിലും മിനിസ്ക്രീനിലും ലഭിച്ച് തുടങ്ങിയതും ചക്കപ്പഴത്തിന്റെ ഭാ​ഗമായശേഷമാണ്.

ചക്കപ്പഴത്തിൽ ഏറ്റവും ജനപ്രീതി നേടിയത് പ്ലാവിൽ വീട്ടിലെ മുത്തശ്ശിയായിരുന്നു. ഇന്ദിര ദേവിയാണ് മുത്തശ്ശിയായി അഭിനയിച്ചത്. ചക്കപ്പഴത്തിനുശേഷം മറ്റൊരു പ്രോജക്ടിലും ഇന്ദിര ദേവി ഭാ​ഗമായില്ല. പ്രായത്തിന്റേതായ അവശതകൾ അലട്ടി തുടങ്ങിയതോടെയാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്.

Sabitta George
Photo Credit: Sabitta George / Indira Devi

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളാൽ ഇന്ദിര ദേവി കിടപ്പിലാണ്. ഇപ്പോഴിതാ മുശ്ശിയുടെ ആരോ​ഗ്യസ്ഥിതി വഷളാവുകയാണെന്ന് പറയുകയാണ് സബീറ്റ ജോർജ് പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റിലൂടെ. ചക്കപ്പഴത്തിൽ ഇരുവരും അമ്മായിയമ്മയും മരുമകളുമായാണ് അഭിനയിച്ചത്. സബീറ്റയടെ കുറിപ്പ് ഇങ്ങനെയാണ്... നമ്മുടെ ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ ആരോ​ഗ്യപ്രശ്നങ്ങളാണ്.

എല്ലാവരുടെയും പ്രാർത്ഥനകൾ മാത്രമാണ് ഇനി മുത്തശ്ശിക്ക് വേണ്ടത്. എടി ലളിതേ... നിന്റെ മോളെങ്ങനെ ഇരിക്കുന്നുവെന്ന് പോലും ചോദിക്കാൻ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോൾ മനസ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങ്ങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ്... ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ദിവസം. അത് ഞങ്ങളുടെ അവസാന ഷൂട്ടിങ് ഡെയാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ എന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ അവിടെ ഉണ്ടാകുമെന്ന് ഞാൻ അമ്മയ്ക്ക് അന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇന്ന് വരെ ഞാൻ എന്റെ വാഗ്ദാനം പാലിച്ചു അമ്മേ. നിങ്ങൾ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സത്യസന്ധത എന്നെ പ്രചോദിപ്പിക്കുന്നു.

സ്നേഹവും ചിരിയും നിറഞ്ഞ ഞങ്ങളുടെ വഴക്കുകൾ ഞാൻ എന്നേക്കും വിലമതിക്കും. നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് സബീറ്റ കുറിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് സബീറ്റ കാണാനെത്തിയപ്പോൾ ഇന്ദിര ദേവി സംസാരിക്കുമായിരുന്നു. എന്നാൽ അസുഖത്തിന്റെ അവശത കൂടിയതോടെ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

Sabitta George
Photo Credit: Sabitta George / Indira Devi

നിരവധി പേരാണ് സബീറ്റയുടെ വീഡിയോ കണ്ട് ഇന്ദിര ദേവി മുത്തശ്ശിക്ക് വേ​ഗം സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ നേർന്ന് എത്തിയത്. ഊർജസ്വലയായി പുഞ്ചിരി തൂകി നിൽക്കുന്ന പ്ലാവില വീട്ടിലെ മുത്തശ്ശിയെ കണ്ട് ശീലിച്ചതുകൊണ്ട് ഈ കിടപ്പ് കാണുമ്പോൾ കണ്ണ് നിറയുന്നുവെന്നാണ് കമന്റുകൾ. ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായും ഇന്ദിര ദേവിയുടെ മകനായും അഭിനയിച്ച അമൽ രാജ്ദേവും മുത്തശ്ശിക്ക് പ്രാർത്ഥനകൾ നേർന്ന് എത്തി.

ചക്കപ്പഴത്തിലെ താരങ്ങളിൽ സബീറ്റയ്ക്ക് ഏറ്റവും അടുപ്പമുള്ളതും ഇന്ദിര ദേവിയോടാണ്. എൺപതിന് മുകളിൽ പ്രായമുണ്ട് മുത്തശ്ശിക്ക്. കുറച്ച് നാളുകൾക്ക് മുമ്പ് സബീറ്റ സ്വന്തം പിറന്നാൾ ആഘോഷിച്ചതും തന്റെ റീൽ അമ്മായിയമ്മ ഇന്ദിര ദേവിക്കൊപ്പമാണ്. തന്റെ മകളെപ്പോലെയാണ് സബീറ്റ ഇന്ദിര ദേവിക്ക്.

ചക്കപ്പഴത്തിന്റെ ഭാ​ഗമായശേഷം നിരവധി സിനമകളിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സബീറ്റയ്ക്ക് സാധിച്ചു. സന്തോഷം, പ്രണയവിലാസം, ഐ ആം കാതലൻ തുടങ്ങിയവയാണ് സബീറ്റ അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകൾ. സിംഗിൽ മദറായ സബീറ്റയ്ക്ക് രണ്ട് മക്കളാണുള്ളത്. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മകനെ 2017 ലാണ് സബീറ്റക്ക് നഷ്ടപ്പെട്ടു. മകൾ വിദേശത്ത് പഠിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X