'തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകൾ ചെയ്യുന്നത്, ഞാനാണെന്ന് അറിഞ്ഞാൽ പലതും ചേർക്കും'; സാധിക വേണുഗോപാൽ!
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രശസ്തിയിലേക്കെത്തിയ നടിയാണ് സാധിക വേണുഗോപാല്‍. പിന്നീട് സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലൂടെയും ചില സിനിമകളിലൂടെയും സാധിക ശ്രദ്ധേയയായി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ടാണ് താരത്തിന്റെ സിനിമ.
കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്.
രൂക്ഷമായ ഭാഷയിൽ ഇതിന് മറുപടി നൽകാനും സാധിക മറക്കാറില്ല. പലപ്പോഴും മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോഴാണ് സൈബർ ബുള്ളിയിങ് ഉണ്ടാകുന്നത്. കോഴിക്കോടാണ് സ്വദേശം. താൻ വിവാഹമോചിതയാണെന്നതും സാധിക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ അഭിനയിക്കാൻ ചെല്ലുമ്പോൾ ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളും വിദ്യാർത്ഥിയായിരിക്കെ നേരിട്ടിട്ടുള്ള ചൂഷണങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുഭവങ്ങൾ താരം വെളിപ്പെടുത്തിയത്. ചൂഷണം നേരിട്ടുണ്ട് എന്ന കാര്യം കരഞ്ഞുകൊണ്ട് അല്ലെങ്കിൽ വിഷമത്തോടെ പറഞ്ഞില്ലെന്നതിന്റെ പേരിൽ പോലും തനിക്ക് വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും സാധിക പറയുന്നു.
'ഞാൻ മുമ്പും പല അഭിമുഖങ്ങളിലും എനിക്കുണ്ടായ ചൈൽഡ് അബ്യൂസിനെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ആ അഭിമുഖം കണ്ട ആളുകൾ എന്നെയാണ് കളിയാക്കി കമന്റ് ചെയ്തത്. എനിക്ക് അഞ്ചോ, ആറോ വയസ് മാത്രമായിരുന്നു ആ ചൂഷണം നടക്കുമ്പോൾ പ്രായം. അതുകൊണ്ട് തന്നെ ഇപ്പോൾ അതെ കുറിച്ച് പറയുമ്പോൾ കരയണമെന്ന് നിർബന്ധമില്ലല്ലോ.'
'പക്ഷെ കരഞ്ഞ് പറഞ്ഞാലെ വാല്യുവുണ്ടാകൂ എന്നുള്ള തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. ഞാനൊക്കെ സ്കൂളിൽ നിന്നും പുറത്ത് വരുമ്പോൾ ഗെയിറ്റിന് മുന്നിൽ ഒരുപാട് ആളുകൾ നിൽക്കുന്നുണ്ടാകും. പലരും കയറിപ്പിടിക്കുക, അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയവയൊക്കെ ചെയ്യും. അന്ന് അതൊക്കെ അനുഭവിച്ചുവെന്നത് ഇപ്പോഴും എനിക്ക് കരഞ്ഞുകൊണ്ട് പറയാൻ ആവില്ലല്ലോയെന്നും സാധിക പറയുന്നു.'
'ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് പിന്നീട് സാധിക സംസാരിച്ചത്. ഇന്റിമേറ്റ് സീനുകളുടെ ഷൂട്ട് നടക്കുന്ന ദിവസമാണെന്ന് അറിഞ്ഞാൽ അന്നത്തെ ദിവസം ആ സെറ്റിലെ എല്ലാവരും പ്രസന്റായിരിക്കുമെന്നും ഒരാൾ പോലും ലീവെടുക്കില്ലെന്നും', സാധിക പറയുന്നു.

ബെഡ് റൂം സീനുകൾ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടിയും മാനസീക പ്രഷറിൽ നിന്നാണെന്നും താരം പറയുന്നു. 'ബെഡ് റൂം സീൻ ഷൂട്ടുള്ള ദിവസം അത് കാണാനുള്ള ആവേശത്തിൽ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. ഒരു ബെഡ് റൂം സീൻ ചെയ്ത സമയത്ത് അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടതുകൊണ്ട് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമെ സെറ്റിലുണ്ടായിരുന്നുള്ളൂ.'
'എല്ലാവർക്കും മുമ്പിൽ വെച്ച് ചെയ്യാൻ സാധിക്കില്ല. സ്വയം പറഞ്ഞ് പ്രിപ്പേറായി സീനിനെത്താൻ തന്നെ സമയം ഒരുപാട് വേണം. പ്രൊഫഷൻ അതായതുകൊണ്ട് മാത്രമാണ് നമ്മൾക്ക് അത് ചെയ്യേണ്ടി വരുന്നത്. എന്നെ കംഫർട്ടബിൾ ആക്കാനായി തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകൾ ചെയ്യുന്നത്. പിന്നെ ഞാൻ അഭിനയിക്കാൻ എത്തുന്നുവെന്ന് അറിയുമ്പോൾ ആവശ്യമില്ലാത്ത സീനുകൾ കൂട്ടിച്ചേർക്കുന്ന സ്ഥിതി പലപ്പോഴും ഞാൻ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെന്നും', സാധിക പറയുന്നു.


Click it and Unblock the Notifications