പണം എത്ര വേണമെങ്കിലും തരാം, സഹകരിക്കുമോ എന്ന് ചോദിച്ച ആള്‍ക്ക് സാധികയുടെ മറുപടി
ടെലിവിഷന്‍ ലോകത്ത് ഏറെ പരിചിതയാണ് ഇന്ന് സാധിക വേണുഗോപാല്‍. നടി എന്നതിനപ്പുറം നല്ലൊരു മോഡല്‍ കൂടെയായ സാധിക സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വെല്ലുവിളികളോട് അപ്പപ്പോള്‍ തന്നെ പ്രതികരിക്കാറുണ്ട്. മോശം കമന്റുകള്‍ക്കും മോര്‍ഫിങ് ചിത്രങ്ങള്‍ക്കുമെതിരെയെല്ലാം നടി പ്രതികരിച്ച രീതി ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അശ്ലീല സന്ദേശം അയച്ച ആള്‍ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് സാധിക വേണുഗോപാല്‍.
പണം എത്ര വേണമെങ്കിലും തരാം സഹകരിക്കുമോ എന്ന് ചോദിച്ച ആളുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കും, അയച്ച സന്ദേശവും സ്‌ക്രീന്‍ പ്രിന്റെടുത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചുകൊണ്ടാണ് സാധിക ആ(നാ)വശ്യക്കാരനോട് പ്രതികരിച്ചത്. താത്പര്യമുള്ളവര്‍ക്ക് അയാള്‍ക്കൊപ്പം പോവാം, ഭാര്യയില്‍ സംതൃപ്തനല്ല എന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സാധിക സ്‌ക്രീന്‍ പ്രിന്റുകള്‍ പങ്കുവച്ചത്.

സാധികയെ പിന്തുണച്ചു വിമര്‍ശിച്ചും പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരം സന്ദേശം അയക്കുന്നവര്‍ സമൂഹത്തിന് ശാപമാണെന്നും, കേസ് കൊടുക്കണമെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേ സമയം വിഷയത്തോട് പ്രതികരിച്ച് നടി പോസ്റ്റ് ചെയ്ത വാക്കിലെ വാചകങ്ങള്‍ ചിലരെ അത്രയ്ക്കങ്ങ് രസിപ്പിച്ചില്ല. 'തനിക്ക് താത്പര്യമില്ല, താത്പര്യമുള്ളവര്‍ക്ക് പോകാം' എന്ന ക്യാപ്ഷന്‍ സ്ത്രീ സമൂഹത്തെ അപമാനിക്കും വിധമാണെന്ന് ചിലര്‍ കമന്റെഴുതി. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കിയതിന് സാധികയെ ചോദ്യം ചെയ്യാത്തവരുമില്ലാതെയല്ല.
കിഷോര്‍ വര്‍മ എന്നാണ് അശ്ലീല സന്ദേശം അയച്ച ആളുടെ പേര്. കൊച്ചി സ്വദേശിയായ ഇയാള്‍ സിനിമയില്‍ സഹ സംവിധായകനായി പ്രവൃത്തിക്കുകയാണെന്നാണ് പ്രൊഫൈല്‍ വിവരം. എന്നാല്‍ പ്രൊഫൈല്‍ ചിത്രം കൊടുത്തിട്ടില്ല. എന്ത് തന്നെയായാലും സാധിക ഫേസ്ബുക്ക് ലിങ്ക് പങ്കുവച്ചതോടെ കിഷോര്‍ പേജ് ഡിലീറ്റ് ചെയ്ത് സ്ഥലം വിട്ടു.
നേരത്തെ തന്റെ ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത്, ശരീരഭാഗങ്ങള്‍ അയച്ചു തന്ന യുവാവിനെതിരെയും നടി ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. ഇതുപോലുള്ള വര്‍ഗ്ഗങ്ങള്‍ ആണിന് ശാപമാണെന്നും പെണ്ണ് എന്ന വാക്കിന് കാമം എന്ന അര്‍ത്ഥം മാത്രം കാണുന്നവര്‍ പാഴ് ജന്മങ്ങളാണെന്നുമാണ് അന്ന് സാധിക ഫേസ്ബുക്കില്‍ കുറിച്ചത്. നടിയുടെ വസ്ത്രധാരണത്തെ സോഷ്യല്‍ മീഡിയ പലപ്പോഴും വിമര്‍ശിച്ചിരുന്നു.
Recommended Video
സംവിധായകന്‍ വേണു സിതാരയുടെയും നടി രേണുകയുടെയും മകളായ സാധിക ഓര്‍ക്കുട്ട് ഓരോര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തിയത്. പിന്നീട് ചില സിനിമകളില്‍ വേഷമിട്ടു എങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്.


Click it and Unblock the Notifications











