For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒരാളുടെ മുന്നിൽ വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടിവരും!! മുന്നറിയിപ്പുമായി സാധിക

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ.മഴവില്ല് മനോരമ സംപ്രേക്ഷകണം ചെയ്ച് പട്ടുസാരി എന്ന സീരിയലാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. അഭിനയത്രി എന്നതിലുപരി മികച്ച അവതാരക കൂടിയാണ് സാധിത. മിനിസ്ത്രീനിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമാണ്.

  കത്രീനയെ പ്രൊപ്പോസ് ചെയ്ത് വിക്കി!! ബോധരഹിതനായി സൽമാൻ, പിന്നെയുണ്ടായത്, കാണൂ

  സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാധിക. അതിനാൽ തന്നെ തനിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ട്. അതുപോലെ തന്നോട് മോശമായി പെരുമാറുന്നവരോട് മുഖം നോക്കാതെ പെരുമാറാറുമുണ്ട്. ഇപ്പോഴത്തെ യുവ ടെലിവിഷൻ താരങ്ങളിൽ വളരെ വിരളമായവർ മാത്രമാണ് ഇത്തരക്കാർക്കെതിരെ പ്രതികരിക്കാറുള്ളത്. ഇപ്പോഴിത തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ശരീരഭാഗത്തിന്റേയും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ച് തന്നിട്ടുണ്ട്. ഇനിയും അത് തുടർന്നാൽ കടുത്ത നടപരടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പും നൽകി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  സലീം കുമാറിനെ തേടി കടല്‍ കടന്നൊരു സമ്മാനം!! ബാർബർ ബാലൻ വിദേശത്തും സൂപ്പർ ഹിറ്റ്, കാണൂ...

  ജീവിതം ഹോമിക്കരുത്

  അഭിനയരംഗത്ത് കടന്നു വരാൻ തയ്യാറായി നിൽക്കുന്ന പുതിയ താരങ്ങൾക്ക് മുന്നറിയിപ്പുമായിട്ടാണ് സാധിക രംഗത്തത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അഭിനയിക്കാൻ ആഗ്രഹിച്ചോളൂ. നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ. അല്ലാതെ ഇതുപോലുളള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരങ്ങളെയെന്ന് സാധിക ഫേസ്ബുക്കിൽ കുറിച്ചു.

  പെണ്ണിനെ ഭോഗിക്കാറില്ല

  നല്ല കലാകാരന്മാർ ഒരിക്കലും കലയുടെ പേരിൽ പെണ്ണിനെ ഭോഗിക്കാറില്ല. എന്ന് ഓർക്കുക. അത്തരത്തിലുള്ളവരെ തിരിച്ചറിഞ്ഞ് സ്വയം സംരക്ഷിക്കുക എന്നു നടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഒരു അവസരത്തിനു വേണ്ടി ഒരാളുടെ മുന്നിൽ വഴങ്ങി കൊടുത്താൽ പിന്നെ ജീവിതകാലം മുഴുവനും അത് ചെയ്യേണ്ടി വരും എന്ന സത്യവും മനസ്സിലാക്കുക എന്നും താരം ഓർമിപ്പിക്കുന്നു. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലയായിരുന്നാലും ക്ഷമയോടെ കാത്തിരിക്കുക എന്നും സാധിക പറഞ്ഞു.

  സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരെ കുറിച്ച്

  സിനിമയുമായി ബന്ധപ്പെട്ട പ്രവവർത്തിക്കുന്നവരെ പെട്ടെന്ന് വീഴ്ത്താമെന്നുള്ള ഒരു ധാരണയുണ്ട്. അവർ എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നാണ് ഇവരുടെ വിചാരം. ഇത് ലക്ഷ്യം വെച്ചു കൊണ്ടാണ് പലരും മോശമായ ചിത്രങ്ങളും കമന്റുകളും അയക്കുന്നതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ പല വീഡിയോകളും മോശം തലകെട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെ അന്നും സാധിക രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

  ഓൺ സ്ക്രീൻ പോലെയല്ല ഓഫ് സ്ക്രീൻ

  ഇനിനു മുൻപ് പല തവണയും താരം ഇത്തരക്കാർക്കെതിരെ രംഗത്തെത്തിയിരുന്നു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നയാളാണ് താൻ. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം മുൻപ് ഒരിക്കൽ വ്യക്തമാക്കുന്നു.

  English summary
  actress sadika venugopal says about film industry sex racket

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more