'എന്താണ് സംഭവിക്കുന്നതെന്ന് പൂജയുടെ വരനും മനസിലാവുന്നുണ്ടായിരുന്നില്ല, ഉള്‍ക്കൊള്ളാന്‍ എനിക്കും സമയമെടുത്തു'

ഏക സഹോദരി പൂജയുടെ വിവാഹനിശ്ചയം പ്രതീക്ഷിച്ചതിലും ​ഗംഭീരമായ സന്തോഷത്തിലാണ് നടി സായ് പല്ലവിയും കുടുംബവും. രണ്ട് ദിവസം മുമ്പാണ് ലളിതവും സുന്ദരവുമായി സായ് പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയം നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ വളരെ കുറച്ച് ആളുകളെ മാത്രമെ ക്ഷണിച്ചിരുന്നുള്ളു. സ്വകാര്യ ചടങ്ങായിരുന്നതിനാൽ ബന്ധുക്കളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കാൻ എത്തിയത്.

ഏറെ നാളത്ത പ്രണയത്തിനുശേഷമാണ് പൂജ കണ്ണൻ വിവാഹിതയാകാൻ പോകുന്നത്. വിനീത് എന്നാണ് പൂജയുടെ വരന്റെ പേര്. വലിയ കുടുംബം, നിറഞ്ഞ ഹൃദയങ്ങൾ, എന്റെ ഹൃദയത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വളരെയധികം സ്നേഹം എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് പൂജ കണ്ണൻ കുറിച്ചത്. ചടങ്ങുകള്‍ എല്ലാം സ്വകാര്യമായതിനാല്‍ അധികം ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

Sai Pallavi

സായ് പല്ലവി ഫാൻ പേജിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൂജ കണ്ണൻ തന്നെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ട് എത്തി. ഇപ്പോഴിതാ സായി പല്ലവിയും ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ചടങ്ങിലെ മനോഹര കാഴ്ചകള്‍ എല്ലാം ചിത്രത്തിലുണ്ട്. കുഞ്ഞനിയത്തിയുടെ വിവാഹ നിശ്ചയം... അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സമയമെടുത്തു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സായി പല്ലവി പറഞ്ഞത്.

എന്താണ് സംഭവിക്കുന്നതെന്ന് പൂജയുടെ വരന്‍ വിനീതിനും മനസിലാവുന്നുണ്ടായിരുന്നില്ലെന്നാണ് സായി പല്ലവി പറയുന്നത്. വിനീതിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സായി പല്ലവിയുടെ പോസ്റ്റ് അവസാനിക്കുന്നത്. അടുത്തിടെ കണ്ട സെലിബ്രിറ്റി വെഡ്ഡിങിൽ ഏറ്റവും ലളിതവും സുന്ദരവുമായി തോന്നിയത്ത പൂജ കണ്ണന്റേതാണെന്നാണ് ആരാധകർ ഏറെയും കുറിച്ചത്.

എല്ലാവരും ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഒപ്പം സിംപിൾ മേക്കപ്പും. വധുപോലും സിംപിൾ മേക്കപ്പിൽ അതീവ സുന്ദരിയായിരുന്നു. സില്‍വര്‍ നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് പൂജ ചടങ്ങില്‍ ധരിച്ചത്. സാരിക്ക് യോജിക്കുന്ന സെറ്റ് വളകളും ഒരു ചെറിയ മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായുണ്ടായിരുന്നത്. തലയില്‍ മുല്ലപ്പൂ ചൂടിയിരുന്നു.

സില്‍വര്‍ നിറത്തിലുള്ള മുണ്ടും പൈജാമയുമായിരുന്നു വരന്റെ വേഷം. ചടങ്ങിനെത്തിയ അതിഥികളും സിംപിൾ ലുക്കിലായിരുന്നു. ഇത്രയും ലളിത്യമുള്ള ഏറ്റവും സുന്ദരിയായ ഒരു വധുവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, ലളിതവും സുന്ദരവും എന്നിങ്ങനെ എല്ലാമാണ് പൂജയുടെ എൻ​ഗേജ്മെന്റ് ലുക്കിനെ അഭിനന്ദിച്ച് വന്ന കമന്റുകൾ.

sai pallavi

പതിവുപോലെ ഒരു സാരി ചുറ്റി കോതിയ മുടി ഒരു ക്ലിപ്പിൽ ഉടക്കിവെച്ച് സിംപിളായാണ് സായ് പല്ലവിയും എത്തിയത്. ഒട്ടും ആഢംബരവും കനത്തിലുള്ള മേക്കപ്പും ഉപയോ​ഗിക്കാതെ സിംപിൾ ലുക്ക് നിലനിർത്താൻ സായ് പല്ലവി ശ്രമിക്കാറുണ്ട്. അനിയത്തിയുടെ വിവാ​ഹത്തിലും അത് തന്നെയാണ് കണ്ടത്. വിവാഹ നിശ്ചയത്തിന് മുമ്പ് ചടങ്ങിൽ പങ്കെടുക്കാൻ‌ എത്തിയ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വേദിയിൽ രസകരമായ വടംവലി ഗെയിം വരെ നടന്നിരുന്നു.

അനിയത്തിയെ ഒരുക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമെല്ലാം സായ് പല്ലവി തന്നെയായിരുന്നു മുന്നിൽ. വിവാഹനിശ്ചയത്തിന് മുമ്പ് വിനീതുമായുള്ള പ്രണയം പൂജ പരസ്യമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം.

2021ല്‍ പുറത്തിറങ്ങിയ ചിത്തിര സെവാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് പൂജ വേഷമിട്ടത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലും പൂജ അഭിനയിച്ചിരുന്നു. അൽഫോൺസ് പുത്രന്റെ പ്രേമത്തിലെ മലരായി കരിയർ ആരംഭിച്ച സായ് പല്ലവി മുപ്പത്തിയൊന്നിലും അവിവാഹിതയാണ്. സഹോദരിയുടെ വിവാ​ഹനിശ്ചയം കഴിഞ്ഞതോടെ സായ് പല്ലവിയുടെ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ ചോദ്യങ്ങൾ.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X