Just In
- 41 min ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 1 hr ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 2 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
Don't Miss!
- News
വീണ്ടും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി കര്‍ഷകര്‍; സിംഗുവില്‍ നിന്നും കൂടുതല്‍ പേര് ദില്ലിയിലേക്ക്
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അങ്ങനെ ചെയ്തവരാരും ഇപ്പോള്‍ അവിടെയില്ല, ജാതീയമായ വിവേചനങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്ന് സായി പല്ലവി
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. പ്രേമത്തിന് പിന്നാലെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി സായി പല്ലവി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച നടി സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് അഭിനയിച്ചത്. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് നടി കൂടുതലായി എത്തിയത്.
മലയാളത്തില്‍ നിവിന്‍ പോളിക്ക് പുറമെ ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ നായികയായും സായി പല്ലവി അഭിനയിച്ചിരുന്നു. ഫഹദ് നായകനായ അതിരനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. അതേസമയം കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ എറ്റവും പുതിയ ചിത്രമായ പാവ കഥൈകള്‍ പ്രേക്ഷകരിലേക്ക് എത്തിയത്.

ഒടിടി പ്ലാറ്റ്ഫോം വഴിയായിരുന്നു ആന്തോളജി ചിത്രത്തിന്റെ റിലീസ്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ ജാതീയമായ വിവേചനങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് സായി പല്ലവി തുറന്നുപറഞ്ഞിരുന്നു. ദ ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പാവ കഥൈകളില്‍ ദുരഭിമാനം വിഷയമാക്കി വെട്രിമാരന് അണിയിച്ചൊരുക്കിയ ഊര് ഇരവ് എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായി എത്തുന്നത് നടിയാണ്.

സിനിമയെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ സമുദായത്തിലെ വിവേചനങ്ങളെ കുറിച്ചും സായി പല്ലവി മനസുതുറന്നത്, സമുദായത്തില്‍ നടന്നിരുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ലെന്ന് നടി പറയുന്നു. ചെറുപ്പം മുതല്‍ക്ക് തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു.

കുറെ പേര് സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവരാരും തന്നെ ഇപ്പോള്‍ കോട്ടഗിരിയില്‍ ഹാട്ടിയില്‍ താമസിക്കുന്നില്ല. സമുദായത്തിന് പുറത്തുളളയാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുളളവര്‍ സംസാരിക്കില്ലെന്നും ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ക്ഷണിക്കില്ലെന്നും നടി പറയുന്നു. ശവസംസ്കാര ചടങ്ങിന് പോലും വരാന്‍ അനുവാദമില്ല, ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം.

ആ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായി പല്ലവി പറഞ്ഞു. അതേസമയം നെറ്റ്ഫ്ളിക്സ് വഴിയാണ് കഴിഞ്ഞ ദിവസം പാവ കഥൈകള്‍ റിലീസ് ചെയ്തത്. ആന്തോളജി ചിത്രത്തില്‍ വെട്രിമാരന് സംവിധാനം ചെയ്ത സിനിമയിലാണ് സായി എത്തുന്നത്. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

വെട്രിമാരന് പുറമെ ഗൗതം വാസുദേവ മേനോന്, സുധ കൊങ്കാര, വിഘ്നേഷ് ശിവന് തുടങ്ങിയ സംവിധായകരുടെ സിനിമകളും പാവ കഥൈകളില്‍ ഉണ്ട്. ചിത്രം മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. കാളിദാസ് ജയറാം അഭിനയിച്ച സിനിമയിലും പാവ കഥൈകളിലുണ്ട്. തങ്കം എന്ന പേരിലുളള ചിത്രം സുരറൈ പോട്രു സംവിധായിക സുധ കൊങ്കാരയാണ് സംവിധാനം ചെയ്തത്. ശാന്തനു ഭാഗ്യരാജാണ് സിനിമയിലെ മറ്റൊരു പ്രധാന താരം.