ഈ സ്നേഹത്തിന് ഞാൻ അർഹയാണോ എന്ന് അറിയില്ല; സായ് പല്ലവിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സായ് പല്ലവി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഈ ചിത്രങ്ങളിലൂടെ വലിയൊരു ആരാധക സമൂഹത്തെ ഉണ്ടാക്കി എടുക്കാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. താരങ്ങൾ ഫാൻസിനെ സൃഷ്ടിക്കുമ്പോൾ തന്നെ ഹേറ്റേഴ്സും ഉണ്ടാകും. എന്നാൽ ഹേറ്റേഴ്സില്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് സായ് പല്ലവി.2008 ധാം ശൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് പ്രേക്ഷക ശ്രദ്ധ നേടിയത് 2005 ൽ പറത്തു വന്ന അൽഫോൺ പുത്രൻ ചിത്രമായ പ്രേമത്തിലൂടെയാണ്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിലെ തമിഴ് പറയുന്ന മലർ മിസിനെ മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ഇരു കൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച. തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് താരം ചുവട് ഉറപ്പിക്കുകയായിരുന്നു.‌‌‌‌

കഴിഞ്ഞ ദിവസം സായ് പല്ലവിയുടെ 28ാം പിറന്നാൾ ആയിരുന്നു. താരത്തിന് പിറന്നാൾ ആശംസ നേർന്ന് തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. മനോഹരമായ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവെച്ചു കൊണ്ടായിരുന്നു സായ്ക്ക് ആശംസ നേർന്നത്. ഇപ്പോഴിത തനിയ്ക്ക് ആശംസ നേർന്നവർക്ക് നന്ദി അറിയിച്ച് താരം. കൂടാതെ വീട്ടിൽ ഒരുക്കിയ പിറന്നാൾ സർപ്രൈസിനെ കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്.

 കണ്ണ്  നിറഞ്ഞു പോയി

ട്വിറ്ററിലൂടെയാണ് സായ് പല്ലവി ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്. എനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഒരു ആവശ്യം വന്നപ്പോൾ കൂടെ നിന്നവരോട് കടപ്പെട്ടിരിക്കുന്നു.. ചിത്രങ്ങളെല്ലാം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കട്ടെ സായ് പല്ലവി ട്വിറ്ററിൽ കുറിച്ചു,

 വീട്ടിലെ പിറന്നാൾ ആഘോഷം

വീട്ടിൽ സായ് പല്ലവിയ്ക്കായി സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയിരുന്നു. ആ സർപ്രൈസിന് ഹൃദയ സ്പർശിയായ വാക്കുകളിലൂടെയാണ് സായ് നന്ദി പറഞ്ഞത്. എങ്ങനെ തുടങ്ങണം എന്ത് എഴുതണം എന്ന് അറിയില്ല. ഇതൊരു വൈകാരിക മുഹൂർത്തമാണ്. ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്നത് അത്തരത്തിലുളള സംഭവങ്ങളാണ്. എന്നാൽ നിങ്ങൾ നൽകുന്ന സ്നേഹം എന്നിൽ നവോന്മേഷം പകരുന്നു. ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല. എന്നാലും തീവ്രമായി ആഗ്രഹിക്കാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. ഇത് തിരിച്ചു തരാന്‍ എന്നെ കൊണ്ട് കഴിയുന്നത് ചെയ്യും. എല്ലാവർക്കും ധാരാളം സന്തോഷവും മികച്ച ആരോഗ്യവും നേരുന്നു, സായ് പല്ലവി കുറിച്ചു. വീട്ടിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്.

മറ്റൊരു പിറന്നാൾ സമ്മാനം

സായ് പല്ലവിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് നടൻ നിവിൻ പോളിയും റാണയും എത്തിയിരുന്നു. സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് വിരാടപർവ്വം. ചിത്രത്തിലെ സായ് യുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ ആശംസ.പേനയുടെ ശക്തിയും ശ്രദ്ധേയമായ കഥകളും എല്ലായ്പ്പോഴും നിങ്ങളോടൊപ്പം സഞ്ചരിക്കട്ടെ ... നിങ്ങൾക്ക് മികച്ചയൊരു പിറന്നാൾ ആശംസിക്കുന്നു എന്ന് ക്യാരക്ടർ പോസ്റ്ററിനൊപ്പം കുറിച്ചു.ചിത്രത്തിൽ സെമ്പരത്തി എന്ന കഥാപാത്രത്തെയാണ് സായ് അവതരിപ്പിക്കുന്നത്. സായ് പല്ലവിയുടെ പിറന്നാൾ സ്പെഷ്യലായിട്ടാണ് അണിയ പ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വിപ്ലവം സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ് എന്ന കുറിച്ചു കൊണ്ടായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്.

 സായ് പല്ലവിയുടെ സെമ്പരത്തി

ഒരു പൊളിറ്റിക്കൽ ത്രില്ലർ ലവ് സ്റ്റോറിയാണ് വിരാടപർവ്വം. ചിത്രത്തിൽ ഒരു എക്സട്ര ഓഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ക്രൂരനായ ഒരു രാഷ്ട്രീയ നേതാവിന്റേയും ഒരു വിദ്യാർഥി നേതാവിന്റേയും ഗെറ്റപ്പിൽ റാണ എത്തുന്നുണ്ട്. താബു, പ്രിയാമണിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യഥാർഥ  സംഭവം


യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. ഇത് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ കരിംനഗർ, വാറങ്ക് എന്നീ ജില്ലകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തെലുങ്കിൽ പുറത്തു വരുന്ന ചിത്രം മറ്റ് ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി, എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്യുന്നുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X