'ചേച്ചി നിൽക്കെ അനിയത്തിക്ക് വിവാഹം... നമുക്ക് ഇതൊന്നും അനുവദനീയമല്ല, ആരാണ് സായിയെ വേണ്ടെന്ന് വെച്ചത്?'

സായ് പല്ലവി എന്നാൽ മലർ മിസ് അതിനപ്പുറത്തേക്ക് ഒന്നും മലയാളികളുടെ മനസിൽ ആദ്യം വരാറില്ല. ഒരു ഒറ്റ സിനിമകൊണ്ട് മലയാളികൾക്കിടയിലും തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിലും അത്രത്തോളം ആരവം സൃഷ്ടിക്കാൻ സായ് പല്ലവിക്കായി. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഡാൻസിന്റെ ചടുലതയ്ക്കും ആരാധകർ ഏറെയാണ്.

കാണുന്നവരുടെ കണ്ണുകളിൽ അത്ഭുതവും ചുണ്ടിൽ നേർത്ത ഒരു ചിരിയും വിരിയിക്കാൻ മാത്രം കെൽപ്പുള്ളത്രയും പെർഫെക്റ്റായ അത്രയും ഫ്ലെക്സിബിളായ ചുവടുകളാണ് സായ് പല്ലവിയുടേത്. പ്രേമത്തിലെ ആ ചെറിയ ഡാൻസ് സീക്വൻസ് മുതൽ അത്ഭുതപ്പെടുത്താൻ തുടങ്ങിയതാണ് സായ് പല്ലവി. ഇപ്പോൾ അത് ശ്യാം സിം​ഗ റോയ് വരെ എത്തി നിൽക്കുന്നു.

 Sai Pallavi Sister Pooja Kannan

മുപ്പത്തിയൊന്നുകാരിയായ സായ് പല്ലവി ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. സായ് പല്ലവി സെന്താമരയ് എന്നാണ് മുഴുവൻ പേര്. പ്രേമത്തിനുശേഷം പലരും സായ് പല്ലവി മലയാളിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന ചിത്രത്തലൂടെയാണ് മലയാള സിനിമാ രംഗത്തേയ്ക്കും പ്രേക്ഷക ഹൃദയത്തിലേയ്ക്കും ഒരുപോലെ പ്രവേശിക്കുന്നത്.

നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റേ കഥാപാത്രങ്ങൾ എങ്കിലും സായി പല്ലവിയുടെ മലർ എന്ന കഥാപാത്രം അവരെ സൗത്ത് ഇന്ത്യൻ സിനിമയുടെ തന്നെ കണ്ണിലുണ്ണിയാക്കി.

സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി മത്സരിച്ച ശേഷമാണ് സായ് പല്ലവി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016ൽ ദുൽഖർ സൽമാൻന്റെ നായികയായി കലി എന്ന ചിത്രത്തിലും താരം അഭിനയിച്ചു. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലെ കോട്ടഗിരിയിൽ ജനിച്ച സായി പല്ലവി വളർന്നത് കോയമ്പത്തൂരിലാണ്.

അഭിനയ രംഗത്തും നൃത്തരംഗത്തും സജീവമായ സായി പല്ലവി ഒരു ഡോക്ടർ കൂടിയാണ്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി സായ് പല്ലവി ആരാധകരുമായി പങ്കിടാറുണ്ട്. അതേസമയം ഇപ്പോൾ വീട്ടിൽ ഒരു കല്യാണ പന്തൽ ഉയരാൻ പോകുന്ന സന്തോഷത്തിലാണ് സായ് പല്ലവിയും കുടുംബവും. കാരണം താരത്തിന്റെ ഒരേയൊരു സഹോദരി പൂജ വിവാഹിതയാകാൻ പോകുന്നു.

 Sai Pallavi Sister Pooja Kannan

സായ് പല്ലവിക്കൊപ്പം ഫോട്ടോകളിലും അവാർഡ് നിശകളിലും നിരന്തരമായി പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ട് തന്നെ പൂജയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യം വിവാഹ നിശ്ചയം കെങ്കേമമായി നടക്കും. രണ്ട് ദിവസം മുമ്പ് മനോഹരമായ അടിക്കുറിപ്പോടെ പൂജ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. വിനീത് എന്നാണ് പൂജയുടെ പങ്കാളിയുടെ പേര്.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല. വിവാഹനിശ്ചയത്തിന് മുന്നോടിയായി കയ്യിൽ നിറയെ മെഹന്തിയുമായി ചേച്ചിയോട് ചേർന്ന് നിൽക്കുന്ന പൂജയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതോടെ നിരവധി രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ചേച്ചി നിൽക്കെ അനിയത്തിക്ക് വിവാഹം... നമുക്ക് ഇതൊന്നും അനുവദനീയമല്ല. നമ്മുടെ വീട്ടിൽ അതൊക്കെ ഒരു വലിയ ഭൂകമ്പത്തിന് വഴിവെക്കും, സായ് പല്ലവിയാണ് ചേച്ചിയെന്ന് അറിഞ്ഞിട്ടും അവളെ വിട്ടിട്ട് സഹോദരിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചവൻ ആരാണ്? എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സായ് പല്ലവിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ​ഗോസിപ്പുകൾ ഇതിനോടകം വന്നിട്ടുണ്ട്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X