For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  |

  മലയാള ടെലിവിഷനിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സജിത ബേട്ടി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ സജിത വില്ലത്തിയായിട്ടാണ് കൂടുതലും അഭിനയിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും സീരിയലിൽ നിന്നും സജിത ഇടവേള എടുത്തിരുന്നു. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല സജിത കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇടയ്ക്ക് ​ഗ്ലാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിയിരുന്നു. 2012 ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു.

  ഇപ്പോഴിതാ പത്താം വിവാഹ വാർഷികത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭർത്താവ് ഷമാസ് ആണ് വിവാഹ വാർഷികത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സജിതക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷമാസ് ഫേസ്ബുക്കിൽ വിവാഹ വാർഷികത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്. ഇസ ഫാത്തിമ ഷമാസ് ആണ് ഇവരുടെ മകൾ.

  ബാലതാരമായി എത്തിയ സജിത അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  'ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് ഞാൻ എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ കൂടെ ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്. മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ടെലിവിഷനിൽ ടെലിഫിലിമിലൂടെയാണ് തുടക്കം. തഹസിൽദാർ താമരാക്ഷനിൽ തെസ്നിഖാന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു. അതുകൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല', സജിത പറയുകയുണ്ടായി.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  'ഞാൻ അഭിനയിച്ച കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം എന്നീ സീരിയലുകൾ ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലിൽ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷ. അഭിനയത്തിൽ സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്നപ്പോഴാണ് സീത ചെയ്തത്. പിന്നീടാണ് ഇടവേള എടുത്തത്. എങ്കിലും ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കുമൊക്കെ പങ്കെടുക്കാറുണ്ട്'.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  'ഷമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ്സാണ്. ഞങ്ങൾ ഇപ്പോൾ വയനാട്ടിലാണ് താമസം. എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. പക്ഷെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്', സജിത മുമ്പൊരു അഭിമുഖത്തിലൂടെ പറഞ്ഞു.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  'നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്. മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തില്ല. ഷമാസിക്ക മതി എന്നു പറയുന്ന ദിവസം വരെ ഞാൻ അഭിനയിക്കുമെന്നും സജിത കൂട്ടിച്ചേർത്തു.

  Read more about: sajitha betti
  English summary
  Actress Sajitha Beti's husband Shamas shares happiness after ten years of married life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X