'ബ്രെയിൻ ട്യൂമറിന് ഓപ്പറേഷൻ, ഓപ്പൺ സർജറി ചെയ്തു, പക്ഷെ തലയിൽ വലിയ ഓപ്പറേഷൻ ചെയ്തതായി തോന്നില്ലായിരുന്നു'
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ പൊട്ടലും ശസ്ത്രക്രിയയും. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. എന്നാൽ ഷാഫി പറമ്പിലിന് പരിക്കേറ്റുവെന്നതും ശസ്ത്രക്രിയ നടന്നുവെന്നതും കെട്ടച്ചമച്ചതാണെന്നും പ്രചരിച്ചിരുന്നു.
നിരവധി ട്രോളുകളും മീമുകളും ഷാഫി പറമ്പിലിന്റെ ഫോട്ടോയും വീഡിയോയും വെച്ച് ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് സജിത മഠത്തിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരത്തിന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയ സമയത്ത് സർജറി നടത്തിയതിനെ കുറിച്ചും അപ്പോൾ പകർത്തിയ ചിത്രവും സജിത മഠത്തിൽ പങ്കുവെച്ചു.

ഇത് 2019ൽ ബ്രെയിൻ ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞ് ഒരാഴ്ചക്കുശേഷം വീട്ടിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോയാണ്. ഓപ്പൺ സർജറി ചെയ്ത ഭാഗത്തെ അൽപ്പം മുടി മാത്രമേ ആ സമയത്ത് മുറിച്ചിരുന്നുള്ളൂ. പുറത്ത് നിന്നും നോക്കിയാൽ തലയിൽ ഇത്രയും വലിയ ഓപ്പറേഷൻ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷൻ വിവാദങ്ങൾ കണ്ടപ്പോൾ വെറുതെ ഓർത്തു പോയെന്ന് മാത്രം... ഞാൻ പങ്കിട്ടത് പഴയ ഫോട്ടോയാണ്.
എനിക്ക് ഇപ്പോൾ ഡീൽ ചെയ്യാൻ പറ്റാത്ത ഒരു ആരോഗ്യ പ്രശ്നവും ഇല്ല... സ്നേഹം എന്നായിരുന്നു സജിത കുറിച്ചത്. നടിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് നിരവധി പേർ കമന്റുകളുമായി എത്തി. അതിൽ മിക്കതും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളത് ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങി എത്ര നാൾ സന്ദർശകരെ അനുവദിക്കാതെ റെസ്റ്റ് എടുത്തു.
കവി ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന ആൾ മൂക്കിന്റെ ഓപ്പറേഷൻ കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ ആളുകൾ നിർത്താതെ ചെന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. ഓപ്പറേഷൻ നടന്ന് കഴിഞ്ഞാൽ ഒബ്സെർവഷനിൽ 24 മണിക്കൂർ എങ്കിലും കിടത്തും. അവിടെയും സന്ദർശകരും ഫോട്ടോ ഷൂട്ടും പറ്റില്ല. കാണുന്ന പൊതുജനത്തിന് ഇതെല്ലാം മനസിലാകും.
കൃത്യമായ തിരക്കഥയോടെ സെറ്റ് ഇട്ട് ഷൂട്ട് നടത്തി റീൽസും കൊളാബും ഉണ്ടാക്കി ലൈക്ക് വാങ്ങുന്ന നമ്പർ ആണിത്, അസുഖത്തെ അതിജീവിച്ചു എന്നറിയുന്നതിൽ സന്തോഷം. വെളുപ്പിക്കാൻ വന്നതുകൊണ്ട് ചോദിക്കട്ടെ... സർജറി കഴിഞ്ഞതിൻ്റെ പിറ്റേന്ന് നാട്ടുകാരും വീട്ടുകാരുമൊക്കെ കൂട്ടത്തോടെ ഐസിയുവിൽ നിരന്ന് നിന്നിരുന്നോ.?
അങ്ങിനെയും ഒരു വിവാദമുണ്ട് എന്നിങ്ങനെയായിരുന്നു ചില കമന്റുകൾ.

അതിന് സജിത നൽകിയ മറുപടി ഇങ്ങനെയായിരുന്നു... യഥാർത്ഥത്തിൽ പിറ്റേ ദിവസം തന്നെ ഓപ്പറേഷനുശേഷം ഞാൻ റൂമിൽ എത്തി. റൂമിൽ അങ്ങനെ യാതൊരു സന്ദർശക നിയന്ത്രണങ്ങളും എന്റെ കേസിൽ ഉണ്ടായിരുന്നില്ലെന്നും സജിത കുറിച്ചു. പല പ്രേക്ഷകർക്കും സജിതയ്ക്ക് ഇങ്ങനൊരു രോഗാവസ്ഥയുണ്ടായിരുന്നതായി അറിയുമായിരുന്നില്ല. അത് കമന്റ് ബോക്സിലെ ആളുകളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.
ദൈവത്തിന്റെ പരീക്ഷണങ്ങളിൽ തളരാതെ പൊരുതിയതിന് അഭിനന്ദനങ്ങൾ, സ്നേഹം... കരുത്തോടെ മുന്നോട്ട് പോവുക. മനസ് ശാന്തമാക്കുക. കലാജീവിതം തുടരുക, ഇങ്ങനൊരു അവസ്ഥ വന്നത് അറിഞ്ഞിരുന്നില്ല സജിത. ഇപ്പോൾ പഴയ ചുറുചുറുക്കോടെ സന്തോഷവതിയായി കഴിയുന്നുണ്ടല്ലോ. സ്നേഹാശംസകൾ എന്നായിരുന്നു നടിയുടെ അസുഖ വിവരത്തെ കുറിച്ച് ആദ്യം മനസിലാക്കിയവർ കുറിച്ച കമന്റുകൾ.
പുരുഷൻമാരുടെ കുത്തകയായ നാടകരചനയുടെ തട്ടകത്തിൽ തനതായ ഇരിപ്പിടം സ്വന്തമാക്കിയ അപൂർവം വനിതകളിലൊരാൾ കൂടിയാണ് നടി സജിത മഠത്തിൽ. മലയാള നാടകവേദിയുടെ ചരിത്രം രേഖപ്പെടുത്തിയ ഗവേഷക. സജിതയുടെ അവസാനം റിലീസ് ചെയ്ത സിനിമ നാരായണീന്റെ മൂന്ന് ആൺമക്കളാണ്.


Click it and Unblock the Notifications