ആന പുറത്ത് കയറി നിന്ന് നടിയുടെ ഫോട്ടോഷൂട്ട്! വെള്ളം കോരി എറിഞ്ഞ് ആനയുടെ വികൃതിയും, വീഡിയോ
അടുത്ത കാലത്തായി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും വലിയ രീതിയില്‍ കേരളത്തില്‍ തരംഗമാവാറുണ്ട്. വിവാഹത്തിന് വേണ്ടി നടത്തിയ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളുടെ പേരില്‍ അടുത്തിടെ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ എത്രത്തോളം വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താന്‍ പറ്റുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് സിനിമാ താരങ്ങള്‍.

നടി സാക്ഷി അഗര്‍വാളിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വെറൈറ്റി പരീക്ഷിച്ച് ഇത്തവണ ഒരു ആനയ്ക്ക് ഒപ്പമായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. നീല നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി ആനപ്പുറത്ത് ഇരിക്കുന്ന സാക്ഷിയുടെ ചിത്രങ്ങള്‍ തരംഗമായിരിക്കുകയാണ്. അതിലും രസകരം ആനയെ കൊണ്ട് വെള്ളം തെറിപ്പിക്കുന്നതാണ്.
ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും സാക്ഷി പങ്കുവെച്ചിരുന്നു. എന്നാല്‍ നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധി ആളുകള്‍ രംഗത്തെത്തി. ഒരു മിണ്ടാപ്രാണികളെ കൊണ്ട് ഇമ്മാതിരി പണി ചെയ്യുന്നതിനെയാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്. ഗ്ലാമറിനും പണത്തിനും വേണ്ടി ഇങ്ങനെ ഒന്നും ചെയ്യരുതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ആനയ്ക്ക് ഒരു പ്രയാസവും വരാത്ത രീതിയിലാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും ആദ്യ ദിവസങ്ങളില്‍ തന്നെ അവന്‍ എന്റെ പ്രിയപ്പെട്ടവനായെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications