'എന്നെ വിവാഹം ചെയ്യണമെങ്കിൽ ആദ്യം നാ​ഗചൈതന്യയുടെ അനുവാദം വാങ്ങൂ'; സാമന്ത അന്ന് പറഞ്ഞത്!

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മുൻനിര നടിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. അവളുടെ ഫാഷൻ സെൻസിനും നൃത്തത്തിനും സൗന്ദര്യത്തിനും അഭിനയിക്കാനുള്ള കഴിവിനും നിരവധി ആരാധകരാണുള്ളത്. 2010ൽ പുറത്തിറങ്ങിയ ഗൗതം മേനോൻ ചിത്രം യേ മായ ചെസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയ ജീവിതം തുടങ്ങുന്നത്. കരിയർ ആരംഭിച്ച് പത്ത് വർഷം പിന്നിടുമ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാം. തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിക്ക് കേരളത്തിലും നിരവധി ആരാധകരാണുള്ളത്.

അടുത്തിടെ ആമസോൺ പ്രൈം വെബ് സീരീസായ ഫാമിലി മാൻ സീസൺ 2ൽ അഭിനയിച്ചതോടെ സാമന്ത ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു. മലയാളിയായ നിനെറ്റ് ആണ് സാമന്തയുടെ അമ്മ. തെലുങ്ക് സ്വദേശിയായ പ്രഭുവാണ് പിതാവ്. കുട്ടിക്കാലത്ത് തന്നെ ചെന്നൈയിലേക്ക് കുടുംബം താമസം മാറി. രണ്ട് സഹോദരന്മാരാണ് സാമന്തയ്ക്കുള്ളത്. അല്ലു അർജുൻ നായകനായി രശ്മിക മന്ദാന നായികയായും അഭിനയിച്ച പുഷ്പയാണ് സാമന്തയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തിൽ ഒരു ഐറ്റം സോങിൽ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. പാട്ടും സാമന്തയുടെ ന‍ൃത്ത ചുവടും ഇപ്പോൾ വലിയ തരം​ഗമാണ്.

തെന്നിന്ത്യ‌ൻ താരറാണി

റിലീസിനൊരുങ്ങുന്ന സാമന്തയുടെ ഏറ്റവും പുതിയ സിനിമ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കുള രെണ്ട് കാതൽ എന്ന സിനിമയാണ്. നയൻതാരയും ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. ആദ്യമായാണ് തെന്നിന്ത്യയിലെ രണ്ട് സൂപ്പർ നായികമാർ ഒന്നിച്ച് ചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നടൻ ​നാ​ഗചൈതന്യയേയാണ് സാമന്ത വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സാമന്തയുടേയും നാ​ഗചൈതന്യയുടേയും വിവാഹം. എന്നാൽ ദാമ്പത്യ ജീവിതം നാല് വർഷം തികയ്ക്കും മുമ്പ് ഇരുവരും വേർപിരിഞ്ഞു. പരസ്പരം ഒത്തുപോകാൻ സാധിക്കാത്തതിനാൽ പിരിയുന്നുവെന്നാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ അറിയിച്ചത്. അത്രത്തോളം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് സാമും ​നാ​ഗചൈതന്യയും അതിനാൽ ഇരുവരുടേയും വേർപിരിയൽ ആരാധകരേയും ഞെട്ടിച്ചു.

നാ​ഗചൈതന്യയുടെ അനുവാദം വാങ്ങൂ

ഒരു വർഷം മുമ്പ് സാമന്തയെ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് ഒരു ആരാധകൻ താരത്തിന്റെ സോഷ്യൽമീഡിയ ചിത്രങ്ങൾക്ക് താഴെ കുറിച്ചിരുന്നു. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട് സാമന്ത നൽകിയ മറുപടി ഇപ്പോൾ വീണ്ടും ആരാധകർ കുത്തിപ്പൊക്കിയിരിക്കുകയാണ്. വിവാഹം ചെയ്യാൻ താൽപര്യമുണ്ട് എന്ന് ആരാധകർ അറിയിച്ചപ്പോൾ സാമന്ത മറുപടിയായി ഇങ്ങനെ കുറിച്ചു... 'വളരെ ബുദ്ധിമുട്ടാണ്.... അതുകൊണ്ട് നിങ്ങൾ ആദ്യം നാ​ഗചൈതന്യയോട് വിവാഹത്തിനുള്ള അനുവാദം വാങ്ങു' എന്നാണ് സാമന്ത കുറിച്ചത്. സാമന്ത ​ഗ്ലാമറസായും ബോൾഡായും സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത് നാ​ഗചൈതന്യയുടെ കുടുംബത്തിന് താൽപര്യമില്ലെന്നും ഈ പ്രശ്നം ഉള്ളതുകൊണ്ടാണ് ഇരുവരും പിരിഞ്ഞത് എന്നാണ് വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സിനിമാതിരക്കുകളിൽ താരങ്ങൾ

ഇരുവരും ഇപ്പോൾ സിനിമാ തിരക്കുകളും മറ്റുമായി സജീവമാണ്. നാ​ഗചൈതന്യയുടെ റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ ലാൽ സിങ് ഛദ്ദയാണ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം ആണ് സാമന്തയുടെ റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകനാകുന്നത്. 2017 ലായിരുന്നു സാമന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹം. പരമ്പരാഗത ഹിന്ദു, കൃസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X