മിനിറ്റുകൾ കൊണ്ട് സുന്ദരിയാകാം, ഉഗ്രൻ മേക്കപ്പ് ടിപ്സുമായി നടി സമീറ റെഡ്ഡി
സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും സേഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യാമാണ്.
തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഗർഭകാലം മുതലായിരുന്നു സമീറ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. അമ്മയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ചതോടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രസവ ശേഷവും പ്രസവാനന്തരം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഭീതി മാറ്റാനുള്ള ടിപ്പുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിത റൂട്ട് അൽപമൊന്ന് മാറ്റി പിടിച്ചിരിക്കുകയാണ് താരം. ഞൊടിയിടയിൽ സൗന്ദര്യം വർധിപ്പിക്കാനുള്ള ടിപ്സുമായി എത്തിയിരിക്കുകയാണ് താരം. വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പിനായി അധികം സമയം ചെലവഴിക്കേണ്ട എന്നാണ് വീഡിയോയിലൂടെ പറയുന്നത്. വളരെ സിമ്പിൾ ടിപ്സുകളാണ് താരം നൽകുന്നത്. തങ്ങളുടെ കയ്യിലുള്ള മേക്കപ്പ് സാധനങ്ങൾ വെച്ച് എങ്ങനെ സുന്ദരിയാകാമെന്നാണ് സമീറ കാണിച്ചു തരുന്നത്.
കഴിഞ്ഞ ദിവസം അമ്മായിയമ്മക്കൊപ്പമുളള വീഡോയോ പങ്കുവെച്ചിരുന്നു. ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്ന രസകരമായ വീഡിയോയായിരുന്നു അത്. വീഡിയോയ്ക്കൊപ്പം ഫ്ളിപ്പ് ദ സ്വിച്ച് എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ആദ്യം നടി ഡാൻസ് ചെയ്യുകയും ഭത്യമാതാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നു. പിന്നീട് സമീറ വീഡിയോ എടുക്കുകയും അമ്മ നൃത്തം ചെയ്യുന്നതും കാണാം. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയെ പോലെ മാതാവും അതിമനോഹരമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്
സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നത് താരത്തിന്റെ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട്. പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴായിരുന്നു താരത്തിന്റേ ഫോട്ടോ ഷൂട്ട്. പീന്നീട് രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനേയും കൊണ്ട് കർണ്ണാടകത്തിലെ ഉയരം കൂടിയ കൊടുമുടി കയറിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
2003 ലായിരുന്നു സമീറ റെഡ്ഡുയുടേയും അക്ഷയ് വർധന്റേയും വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു. സൂര്യ ചിത്രമായ വാരണം ആയിരമായിരുന്നു നടിയുടെ കരിയറിൽ വൻ ഹൈറ്റ് നൽകിയത്. ഇന്നും ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications