'ജൂനിയർ എൻടിആറുമായുള്ള പ്രണയം', സമീറ റെഡ്ഡി തെലുങ്ക് സിനിമകൾ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാ!

വാരണം ആയിരം എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സമീറ റെഡ്ഡിയെന്ന അഭിനേത്രിയെ ഓർക്കാൻ. ബോളിവുഡിൽ ഒരു പിടി വേഷങ്ങൾ ചെയ്തതിന് ശേഷമാണ് വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സമീറ റെഡ്ഡി എത്തിയത്. ഗൗതം മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് സമീറയിപ്പോൾ. 2014ലാണ് സമീറ, അക്ഷയ് വർധയെ വിവാഹം ചെയ്തത്. സിനിമയിൽ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ബോഡി ഷെയ്മിങ് പോലുള്ളവക്കെതിരെ നിരന്തരം രം​ഗത്തെത്താറുള്ള നടി കൂടിയാണ് സമീറ റെഡ്ഡി. മറ്റ് നടിമാരെപ്പോലെ മുടി കറുപ്പും ഓവർ മേപ്പക്ക് ഇട്ട് എത്താത്തതിന്റേയും പേരിലാണ് സമീറ ഏറെയും വിമർശനം നേരിട്ടിത്. എന്നാൽ സൈബർ ബുള്ളിയികളെ ഒന്നും അല്ലാതാക്കുന്ന മറുപടിയാണ് സമീറ റെഡ്ഡി ഇതുവരെ നൽകിയിട്ടുള്ളത്.

മലയാളികളുടെ മേഘ്ന

നാൽപത്തി മൂന്നുകാരിയായ സമീറയ്ക്ക് രണ്ട് മക്കളാണുള്ളത്. മക്കളുടെ വിശേഷങ്ങളും സമീറ ഇടയ്ക്ക് സോഷ്യൽമീ‍ഡിയ വഴി പങ്കുവെക്കാറുണ്ട്. തമിഴിലും ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല ഒരു കാലത്ത് തെലുങ്കുവിലും നിറഞ്ഞു നിന്ന നടിയായിരുന്നു സമീറ റെഡ്ഡി. തെലുങ്കുവിൽ ചെയ്ത സിനിമകൾ എല്ലാ ഹിറ്റായിരുന്നിട്ടും തെലുങ്ക് സിനിമാ മേഖലയിൽ നിന്നും സമീറയ്ക്ക് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനുള്ള കാരണം സമീറയെ കുറിച്ചുള്ള ​ഗോസിപ്പുകളാണ്. ജൂനിയർ എൻടിആറുമായി സമീറ പ്രണയത്തിലാണെന്ന് അക്കാലത്ത് തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ വ്യാപകമായി ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ജൂനിയർ എൻടിആറിന്റെ പേര് കൂടി ചേർത്ത് വ്യാപകമായി വാർത്തകൾ പ്രചരിച്ചതോടെ ആരാധകരുടെ ചോദ്യങ്ങളും ഏറെ വന്നു.

ജൂനിയർ എൻടിആറുമായുള്ള ​പ്രണയം

അത്തരം ചോദ്യങ്ങളും വാർത്തകളും വീട്ടുകാരെ കൂടി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് കരിയറിൽ വലിയ ഉരങ്ങളിലേക്ക് എത്താൻ പറ്റുമായിരുന്നിട്ടും സമീറ റെഡ്ഡി തെലുങ്ക് സിനിമ ഉപേക്ഷിച്ചത്. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാറാണ് ജൂനിയർ എൻടിആർ. 2006 മുതലുള്ള നാളുകളിലാണ് ജൂനിയർ എൻടിആറിനൊപ്പം സമീറ റെഡ്ഡിയുടെ പേര് ചേർത്ത് വ്യാപകമായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സമീറ റെഡ്ഡിയെ പരിചയപ്പെടുന്നത് വരെ ജൂനിയർ എൻടിആർ അധികം ആരോടും ജനകീയമായി ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിരുന്ന വ്യക്തിയല്ല. അതിനാൽ തന്നെ സുഹൃത്തുക്കളും കുറവായിരുന്നു. എന്നാൽ അശോക് എന്ന പ്രണയ ചിത്രത്തിൽ സമീറ റെഡ്ഡിയോടൊപ്പം അഭിനയിച്ചതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി.

ഗോസിപ്പുകൾ പ്രചരിക്കുന്നതിന് പിന്നിൽ

ഇരുവരുടേയും സൗഹൃദം കണ്ടിട്ടാണ് സുഹൃത്ത് ബന്ധത്തിനും അപ്പുറം ഒരു ബന്ധം ജൂനിയർ എൻടിആറുമായി സമീറയ്ക്ക് ഉണ്ട് എന്ന് വ്യാപകമായയി പ്രചരിക്കാൻ തുടങ്ങിയത്. അന്ന് റൂമറുകൾ പ്രചരിച്ചപ്പോൾ പ്രതികരിക്കാതെ സിനിമയിൽ നിന്നും വിട്ടുനിന്നു സമീറ. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ജൂനനിയർ എൻടിആറുമായി ചേർത്ത് വെച്ചുള്ള വാർത്തകളിലെ വാസ്തവം സമീറ വ്യക്തമാക്കിയത്. 'ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുകയും സ്ട്രേറ്റ് ഫോർവേഡായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ഒന്നും മറച്ചുവെക്കാൻ ശ്രമിക്കില്ല. ജൂനിയർ എൻടിആർ നല്ലൊരു കോ-സ്റ്റാർ ആണ്. അദ്ദേഹവുമായി എല്ലാവരോടും പെരുമാറുന്ന രീതിയിൽ‍ നിന്ന് തന്നെയാണ് പെരുമാറിയത്. അദ്ദേഹവും നന്നായി എന്നോട് സംസാരിച്ചു... പെരുമാറി... അതായിരിക്കണം ഇത്രത്തോളം വാർത്തയാകാൻ അന്ന് കാരണമായത്.'

വീട്ടുകാരെ വിഷമിപ്പിച്ചു

'തെലുങ്ക് റെഡ്ഡി പെൺകുട്ടിയായ ഞാൻ തെലുങ്ക് സിനിമയിൽ എത്തിയപ്പോൾ ഒന്നും അറിയില്ലായിരുന്നു. ജൂനിയർ എൻടിആറുമായി പ്രണയത്തിലാണെന്ന് വ്യാപകമായി വാർത്തകൾ പ്രചരിച്ചത് വീട്ടുകാർക്കും വിഷമം ഉണ്ടാക്കി. എന്റെ അച്ഛൻ ഇപ്പോഴും ആന്ധ്രാ റെഡ്ഡിയാണ്. അദ്ദേഹത്തോട് എനിക്ക് ഉത്തരം പറയേണ്ടി വരും. ചില സമയങ്ങളിൽ‍ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും ചോദ്യങ്ങളുമായി വന്നു. കുടുംബത്തെ വലിയ രീതിയിൽ ജൂനിയർ എൻടിആറിനോടൊപ്പം ചേർത്തുവെച്ചുള്ള വാർത്തകൾ വ്യാപകമായി ബാധിക്കാൻ തുടങ്ങി. അങ്ങനെയാണ് തെലുങ്ക് സിനിമയോട് ബൈ പറഞ്ഞത്. സിനിമയോട് മാത്രമല്ല ജൂനിയർ എൻടിആറുമായുള്ള സൗഹൃദത്തിൽ പോലും എനിക്ക് അകലം പാലിക്കേണ്ടി വന്നു.'

തെലുങ്ക് സിനിമ ഉപേക്ഷിക്കാൻ കാരണം

'ഞാൻ മാത്രമല്ല ജൂനിയർ എൻടിആറും ​ഗോസിപ്പുകൾ കേട്ട് സിനിമയിൽ നിന്നും വിട്ടുനിന്നാലോ എന്ന് ചിന്തിച്ചിരുന്നു. നിങ്ങൾ എന്നാണ് സമീറയെ വിവാഹം ചെയ്യുന്നത്? എന്നുള്ള ചോദ്യങ്ങളായിരുന്നു അദ്ദേഹം നേരിട്ടത്. മാത്രമല്ല ചില ആരാധകർ നിർബന്ധ പൂർവം ജൂനിയർ എൻടിആറിനെ വിവാഹം ചെയ്യണം എന്ന് പറയുന്ന അവസ്ഥ വരെ ഉണ്ടായി. അന്ന് ആളുകൾ സംസാരിച്ചിരുന്നത് ഞങ്ങൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ​ഗോസിപ്പുകൾ മാത്രമായിരുന്നു. ഞങ്ങളുടെ സിനിമകളൊന്നും അവരുടെ ചർച്ചകളിൽ‍ ഉണ്ടായിരുന്നില്ല. എനിക്കുള്ള കഴിവുകൾ പോലും ആരാധകർ ശ്രദ്ധിക്കാതെ എന്നേയും ജൂനിയർ എൻടിആറിനേയും ചേർത്ത് കഥകൾ മെനയുക മാത്രമാണ് ചെയ്തത്' സമീറ റെഡ്ഡി പറഞ്ഞു.

Recommended Video

Ram Charan and Jr NTR starrer RRR postponed amid rising coronavirus cases
ആർആർആർ സിനിമ

2013ൽ ആണ് സമീറയുടെ അവസാന ചിത്രം പ്രദർശനത്തിനെത്തിയത്. ഒരു കന്നട സിനിമയായിരുന്നു അത്. ആര്യയുടെ വേട്ടയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സമീറയുടെ തമിഴ് സിനിമ. ഒരു നാൾ വരും എന്ന മലയാള സിനിമയിൽ‍ മോഹൻലാലിന്റെ നായികയായിരുന്നു സമീറ റെഡ്ഡി. ജൂനിയർ എൻടിആറിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ രാജമൗലിയുടെ ആർആർആർ ആണ്. രാം ചരൺ‍ തേജയാണ് ചിത്രത്തിലെ മറ്റൊരു നായകൻ. 400 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും.

More from Filmibeat

Read more about: junior ntr sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X