For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറവയറുമായി നീന്തിത്തുടിച്ച് നടി സമീറ റെഡ്ഡി..!! കൂടെ അമ്മയാകൻ പോകുന്നവർക്കൊരു ഉപദേശവും...

|

സമൂഹ മാധ്യമങ്ങളിൽ സ്വന്തം അനുഭവങ്ങൾ താര പദവി നോക്കാതെ തുറന്നെഴുന്ന താരമാണ് നടി സമീറ റെഡ്ഡി. സോഷ്യൽ മീഡിയയയിൽ സജീവമായി നിൽക്കുന്ന താരം അമ്മയാകുന്ന സന്തോഷവും നേരിട്ട് ഡിപ്രഷൻ അനുഭവങ്ങളും പ്രേക്ഷകർക്കു മുന്നിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ തുറന്നെഴുത്ത് ആരാധകർ ഇരും കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സമീറയുടെ പോസ്രറികൾ പ്രേക്ഷകർക്ക് പ്രചോദനമാകാറുണ്ടെന്നുമുളള കമന്റുകളാണ് ഉയർന്നു വരുന്നത്.

ട്രോളന്മാർ ട്രോളിക്കോട്ടേ...!! മെറ്റ് ഗാലയിൽ ചോളി കെ പീച്ചേ ക്യാ ഹേ പാടി പ്രിയങ്ക... വീഡിയോ

താരങ്ങളുടെ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ പ്രേക്ഷകർക്കിടയിൽ പ്രചോദനമാകാറുണ്ട്. താരങ്ങളും അവരുടെ ജീവിതമൊക്കെ പ്രേക്ഷകർ റോൾ മോഡലുകളാക്കാറുണ്ട്. അത്രമത്രം പ്രേക്ഷകരുമായി സിനിമ അടുത്തു നിൽക്കുന്നുണ്ട്. സമീറ റെഡ്ഡിയ്ക്ക് മുൻപ് വിഷാദ രോഗം തന്റെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും അതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിനെ കുറിച്ചും നടി ദീപിക പദുകോൺ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ ക്യാൻസർ ദിനങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ നടി സൊനാലിയയും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിത ഗരർഭകാലത്തെ അനുഭവം പങ്കുവെച്ച് സമീറ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരു ഉപദേശവും നൽകുന്നുണ്ട്.

അച്ഛനായ സന്തോഷം പങ്കുവെച്ച് സൗബിൻ ഷാഹിർ !! ഇറ്റ്സ് എ ബോയ്...

ഗർഭകാലത്ത് നീന്തൽ

താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുളള സന്തോഷ വാർത്ത താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ആദ്യ പ്രസവത്തിനു ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞതിനു ശേഷമാണ് വീണ്ടും അമ്മയാകൻ പോകുന്ന സന്തോഷ വാർത്ത സമീറ വെളിപ്പെടുത്തിയത്. ഗർഭിണിയായിരിക്കുമ്പോൾ നീന്തുന്നത് വളരെ ഗുണം ചെയ്യുമെന്നുളള നിർദ്ദേശവുമായി താരം. സ്വിം സ്യൂട്ടിൽ കിടക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം പങ്കുവെച്ചത്,

പ്രചോദനമായ വനിത

തനിയ്ക്ക് ജീവിതത്തിൽ പ്രചോദനമായ വനിതയെ കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്. ലോക മാത്യദിനത്തോട് അനുബന്ധിതച്ച് പങ്കുവെച്ച് കുറിപ്പിലാണ് തന്നെ ഇൻസ്പെയർ ചെയ്ത വനിതയെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ബോളിവുഡ് താരം സോനാലി ബാന്ദ്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സമീറയുടെ ഹൃദയ സ്പർശിയായ കുറിപ്പ്. ഏറ്റവും പവർ ഫുള്ളായിട്ടുള്ള അമ്മയെന്നാണ് സൊനാലിയെ സമീറ വശേഷിപ്പിച്ചത്. ക്യാൻസർ എന്ന രോഗത്തെ ചെറുത്ത് തോൽപ്പിച്ചു കൊണ്ടായിരുന്നു ജീവിതത്തിലേയ്ക്കുളള താരത്തിന്റെ മടങ്ങി വരവ്.

വിഷാദ രോഗിയായത്

ആദ്യ പ്രസവത്തിനു ശേഷമാണ് സമീറയെ വിഷാദ രോഗം അലട്ടിത്തുടങ്ങുന്നത്. ശരീര ഭാരം വർധിക്കുകയും സ്വയം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേയ്ക്ക് മാറുകയും ചെയ്യുകയായിരുന്നു. 32 കിലോയിൽ നിന്ന് ഭാരം 102 കിലോയായി കൂടി. ആറ് മാസം കൊണ്ട് തലമുടി കൊഴിഞ്ഞു പോകുകയും ചെയ്തിരുന്നു.

മകനെ മറന്നില്ല

വിഷാദ രോഗം കീഴടക്കുമ്പോഴും തന്റെ മകനെ മറന്നിരുന്നില്ല. ആ സമയത്തും താൻ ഒരു നല്ല അമ്മായായിരുന്നെന്നും താര പറഞ്ഞു. ഇതിൽ നിന്നൊരു മാറ്റം വേണമെന്ന് സ്വയം തോന്നി തുടങ്ങിയപ്പോൾ തെറാപ്പികളെ ആശ്രയിച്ചു. ഒരു നല്ലൊരു മാറ്റത്തിനായി കഠിനമായി തന്നെ പ്രയത്നിക്കുകയും ചെയ്തു. എന്റെ പ്രയത്നത്തിനു ഫലം കാണുകയും ചെയ്തു. സ്വയം പ്രയത്നത്തിലൂടെ ജീവിത വിജയം നേടിയ നടിയാണ് സമീറ റെഡ്ഡി. ലോക മാത്യദിനത്തിൽ സമീറ എല്ലാവർക്കും ഒരു മാത്യകയാകട്ടെ.

View this post on Instagram

It was exactly one year ago I met Sonali at Miss Malini’s studio . We were shooting for the girl tribe show . Just a few weeks later I heard she was diagnosed with cancer . And in this one year Sonali has gone through so much and come out such a winner . She has been an amazing mother to Ranveer and i am sure it was tough on him and her husband with the sudden shock of being diagnosed. I can only imagine what they went through. I told her recently that I felt how in this picture she was the Sonali Bendre of the past and how now in her new avatar she is a powerful warrior who has emerged even more graceful and courageous and I respect her for it . She inspires me and this Mother’s Day i want to recognise her determination as something we all can learn from. #happymothersday #mothersday #everyday #strong #mom #mother #woman #respect #motherhood #inspire #sonalibendre 🙏🏻

A post shared by Sameera Reddy (@reddysameera) on

English summary
actress Sameera Reddy Swimming In Pool With Huge Baby Bump

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more