ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ ആവേശത്തിലായി; മക്കളെ കുറിച്ച് പറഞ്ഞ് സംവൃത സുനില്‍
ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടി സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂത്ത മകന്‍ ആഗസ്ത്യയ്ക്ക് കൂട്ടായി ഒരു അനിയന്‍ കൂടി എത്തിയ കഥ നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ഇപ്പോഴിതാ ആദ്യമായി ഇളയമകന്റെ ഫോട്ടോ പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് നടി. സോഷ്യല്‍ മീഡിയ പേജുകൡലൂടെ ഇത് വൈറലാവുകയും ചെയ്തു.
ഇളയമകന് രുദ്ര എന്നാണ് പേരിട്ടത്. മൂത്തമകന്‍ അഗസ്ത്യയും രുദ്രയും തമ്മില്‍ നല്ല സഹോദര്യത്തില്‍ ആണെന്ന് പറയുകയാണ് സംവൃത സുനിലിപ്പോള്‍. രുദ്രയെ ചെല്ലപ്പേരിട്ട് വിളിച്ചതും ചേട്ടനാണെന്നും കുഞ്ഞ് അനിയന് വേണ്ടി ഓരോന്ന് ചെയ്ത് കൊടുക്കുന്ന അഗസ്ത്യയെ കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി സൂചിപ്പിച്ചിരിക്കുകയാണ്.

'ഇത്രയും നാളും മൂത്തമകന്‍ അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ച് വളര്‍ത്തിയിട്ട് പുതിയൊരു കുഞ്ഞ് കൂടി വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇവിടെയൊക്കെ ആറാം മാസത്തെ സ്‌കാനിംഗില്‍ തന്നെ കുട്ടി ആണോ പെണ്ണോ എന്ന കാര്യം തുറന്ന് പറയും. ആണ്‍കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു.
അവനാണ് രുദ്രയെ രൂറു എന്ന് വിളിച്ച് തുടങ്ങിയത്. ഇപ്പോള്‍ രുദ്രയുടെ ഡയപ്പര്‍ മാറ്റാനും കാര്യങ്ങള്‍ ഓരോന്ന് ചെയ്യാനുമെല്ലാം സഹായിക്കും, സ്‌നേഹം വന്നാല്‍ പിന്നെ ഉമ്മ വെച്ച് ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും ആഗസ്ത്യ കൊഞ്ചിച്ചാല്‍ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴെ നല്ല കൂട്ടുകാരാണെന്നും സംവൃത തുറന്ന് പറയുന്നു.

2012 ലായിരുന്നു സംവൃത സുനിലും കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 ന് ഇരുവര്‍ക്കും മൂത്തമകന്‍ അഗസ്ത്യ ജനിക്കുന്നു. കൃത്യം അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അഗസ്ത്യയുടെ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഇളയമകന്‍ രുദ്രയും ജനിക്കുന്നത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് നടിയിപ്പോള്‍.
യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവ് അഖിലിനൊപ്പം സംവൃതയും അമേരിക്കയില്‍ സ്ഥിരതമാസമാക്കുകയായിരുന്നു. ലോക്ഡൗണ്‍ നാളുകളില്‍ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിന് താല്‍കാലിക ഇടവേള നല്‍കിയെങ്കിലും ബിജു മേനോന്റെ നായികയായി തിരിച്ച് വരവ് നടത്തിയിരുന്നു. കൊറോണ പ്രശ്നങ്ങൾ ഉള്ളതിനാൽ സംവൃത ഉടനെ പുതിയ സിനിമകളിൽ അഭിനയിക്കാൻ എത്തില്ലെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











