For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുമിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷങ്ങൾ', ആ യാത്രയിൽ സംഭവിച്ചത്; വിവാഹ വാർഷികത്തിൽ‌ സംവൃത!

  |

  മലയാളികൾ തിരിച്ച് വരവ് ആ​ഗ്രഹിക്കുന്ന നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. വളരെ കുറച്ച് വർഷങ്ങൾ മാത്രം മലയാള സിനിമയിൽ പ്രവർത്തിച്ച് കലാമൂല്യമുള്ളതും ആളുകൾ ഓർത്തിരിക്കുന്നതുമായ കഥാപാത്രങ്ങൾ ചെയ്ത് സംവൃത പിന്നീട് കുടുംബ ജീവിതത്തിലേക്ക് കടന്നു.

  മുപ്പത്തിയഞ്ചുകാരിയായ സംവ‍ൃതയും ഭർത്താവ് അഖിലും ഇന്ന് പത്താം വിവാഹ വാ​ർഷികം ആഘോഷിക്കുകയാണ്.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  വിവാഹ വാർഷിക ദിനത്തിൽ പത്ത് വർഷത്തെ മനോഹരമായ യാത്രയെ കുറിച്ച് സംവൃത സോഷ്യൽമീഡിയയിൽ കുറിച്ചു. പത്ത് വർഷത്തെ ഒരുമിച്ചുള്ള യാത്രക്കിടെ സംഭവിച്ച കാര്യങ്ങൾ ചിത്രങ്ങളായി പകർത്തി അതൊരു വീ‍ഡിയോയിൽ കോർത്തിണക്കിയാണ് വിവാഹ വാർഷിക ദിനത്തിൽ സംവൃത പങ്കുവെച്ചത്.

  ആദ്യമായി കണ്ടത്, വിവാഹം ദിവസം, മക്കളുടെ ജനനം, ​ഗർഭാവസ്ഥയിലായിരുന്നപ്പോഴുള്ള ചിത്രങ്ങൾ എന്നിവയെല്ലാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച സ്പെഷ്യൽ വീഡിയോയിൽ ഉൾപ്പെട്ടിരുന്നു.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  കണ്ണൂരുകാരിയായ സംവൃത 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് അഭിനയം ആരംഭിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ക്ഷണം ലഭിക്കുന്നത്.

  അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചു. പിന്നീട് ആ കഥാപാത്രത്തെ നവ്യാ നായർ അവതരിപ്പിച്ചു. ശേഷമാണ് രസികനിലെ തങ്കമണി എന്ന കഥാപാത്രം സംവൃത സുനിലിന് ലഭിച്ചത്.

  Also Read: എന്നെ പോലെ ആകണ്ടെന്ന് ഒരു നടി മുഖത്ത് നോക്കി പറഞ്ഞു; ദുല്‍ഖറിന്റെ അമ്മയായതോടെ സ്ഥിരം അമ്മ!

  രസികനിൽ‌ ദിലീപിന്റെ നായികയായിരുന്നു സംവൃത. രസികൻ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തുടരെ തുടരെ നിരവധി അവസരങ്ങൾ സംവൃതയ്ക്ക് ലഭിക്കാൻ‌ തുടങ്ങി.

  2006ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സംവൃത സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന നായികമാരിൽ ഒരാളുമായിരുന്നു സംവൃത.

  രസികൻ, നീലത്താമര, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ്, 101 വെഡ്ഡിങ്സ്, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നിവയായിരുന്നു സംവൃത ചെയ്ത സിനിമകളിൽ പ്രധാനപ്പെട്ടവ.

  സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു സംവൃത വിവാഹിതയായത്. വിവാഹത്തിന് ശേഷം ഭർത്താവ് അഖിലിനൊപ്പം വിദേശത്ത് സംവൃത സെറ്റിലായി. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. രണ്ട് വർഷം മുമ്പെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

  സിനിമയിൽ സജീവമല്ലെങ്കിലും സംവൃത സോഷ്യൽമീ‍ഡിയയിൽ വളരെ ആക്ടീവാണ്. വിശേഷങ്ങളെല്ലാം സംവൃത സോഷ്യൽമീഡിയ വഴിയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.

  പത്താം വിവാഹ വാർഷികത്തോട് അനുബന്ധിച്ചുള്ള സംവൃതയുടെ സ്പെഷ്യൽ സോഷ്യൽമീഡിയ പോസ്റ്റ് ഇതിനോടകം വൈറലാണ്. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് സംവൃതയ്ക്കും ഭർത്താവ് അഖിലിനും ആശംസകൾ അറിയിച്ച് എത്തിയത്. ഇക്കഴിഞ്ഞ ആ​ഗസ്റ്റിൽ അവധി ആഘോഷിക്കാനായി സംവൃത നാട്ടിലെത്തിയിരുന്നു.

  നാട്ടിൽ വന്ന സംവൃത തന്റെ പഴയ സിനിമാ സുഹൃത്തുക്കളെയെല്ലാം സന്ദർശിക്കുകയും ചെയ്തിരുന്നു. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവരെ സന്ദർശിച്ച് അവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സംവൃത സമൂഹമാധ്യമങ്ങളിൽ അന്ന് പങ്കുവെച്ചത്. എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ എന്നാണ് സംവൃത ചങ്ങാതിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.

  സിനിമയിൽ അഭിനയിച്ചിരുന്ന സമയത്തേക്കാൾ സുന്ദരിയും ചെറുപ്പവുമായാണ് സംവൃത തന്റെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എത്താറുള്ളത്. ഏറ്റവും അവസാനം സംവൃത അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സത്യം പറഞ്ഞാൽ‌ വിശ്വസിക്കുമോ സിനിമയിൽ ബിജു മേനോൻ ആയിരുന്നു നായകൻ.

  Read more about: samvrutha sunil
  English summary
  Actress Samvrutha Sunil And Husband Celebrated Their 10 Wedding Anniversary, video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X