ഭർത്താവ് അഖിലിന്റെ ക്ലിക്കിൽ മക്കൾക്കൊപ്പം സംവൃത സുനിൽ, ആരാധകർ ശ്രദ്ധിച്ചത് മുടി
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. ലാൽ ജോസ് ചിത്രമായ രസികനിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയനായികയായി മാറുകയായിരുന്നു. മുൻനിര താരങ്ങൾക്കൊപ്പവും യൂത്തനൊപ്പവും ഒരുപോലെ തിളങ്ങാൻ സംവൃതയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കവെയായിരുന്നു സംവൃതയുടെ വിവാഹം. അഖിലുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കിയ നടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ മടങ്ങി എത്തുകയായിരുന്നു. 8 വർഷങ്ങൾക്ക് ശേഷമാണ് നടി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. നടിയുടെ മേക്കോവർ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സംവൃതയുടെ പുതിയ ചിത്രമാണ്.
രണ്ട് കുട്ടികളുമായുള്ള സുന്ദരമായൊരു ചിത്രമാണ് ഇപ്പോൾ സംവൃത പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അഖിൽ പകർത്തിയ പുതിയ ചിത്രമാണ് സംവൃത പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ആരാധകർ പെട്ടെന്ന് ശ്രദ്ധിച്ചത് സംവൃതയുടെ നീണ്ട മുടി തിരികെ എത്തിയല്ലോ എന്ന കാര്യമാണ്. നടിയോട് ഇതിനെ കുറിച്ച് ആരാഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം നീണ്ട മുടി നടി മുറിച്ചിരുന്നു. രണ്ടാം വരവിലെ നടിയുടെ പ്രധാനപ്പെട്ട മാറ്റമായിരുന്നു ഇത്. ദിവസങ്ങൾക്ക് മുൻപ് ശരത് കാലഗംഭി ആസ്വദിക്കുന്ന നടിയുടെ ചിത്രം പുറത്തു വന്നിരുന്നു.
Recommended Video
സംവിധായകൻ ലാൽ ജോസിന്റെ റിയാലിറ്റി ഷോയായ നായിക നായകനിലൂടെയായിരുന്നു സംവൃതയുടെ രണ്ടാം വരവ്. ഏറെ മാറ്റത്തോടെയായിരുന്നു നടി ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും എത്തി. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ നടിക്കൊരു കുഞ്ഞ് ജനിച്ചിരുന്നു. രുദ്രയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയതും സംവൃതയായിരുന്നു. കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങളും മറ്റും നടി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പ നടി അമേരിക്കൽ ജീവിതം ആഘോഷമാക്കുകയാണ്


Click it and Unblock the Notifications