'മരവിച്ച് കാണുമെന്നാണ് അവർ കരുതിയത്, പക്ഷെ ഞാൻ അലറി കരഞ്ഞു, ഉടൻ അനസ്തേഷ്യ തന്നു'; സംവൃത സുനിൽ!

വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം ചെയ്ത് പ്രേക്ഷക പ്രിയം നേടി പോകുന്ന നിരവധി നായിക നടിമാരുണ്ട് മലയാള സിനിമയിൽ. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ വിവാഹം കഴിക്കുകയും പിന്നീട് കുടുംബവും കുട്ടികളുമായി തിരക്കിലാക്കുമ്പോൾ അഭിനയത്തോട് തൽക്കാലത്തേക്ക് വിടപറയുകയും ചെയ്യും ഇക്കൂട്ടർ.

അക്കൂട്ടത്തിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ദിലീപ് സിനിമയിലൂടെ ലാൽ‌ ജോസ് മലയാളത്തിന് സമ്മാനിച്ചതാണ് സംവൃതയെ. 2004ൽ ആയിരുന്നു സംവൃതയുടെ സിനിമാപ്രവേശനം. രസികനിൽ തനി നാട്ടിൻ പുറത്തുകാരിയും നിഷ്കളങ്കയുമായ പെൺകുട്ടിയായി സംവൃത വേ​ഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രസികൻ ചെയ്ത ശേഷം ചന്ദ്രോത്സവം എന്ന മോഹ​ൻലാ‍ൽ സിനിമയിൽ നടി മീനയുടെ കൗമാരം അവതരിപ്പിക്കാൻ സംവൃതയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴും സംവൃതയും പ്രത്യക്ഷപ്പെടുന്ന ചന്ദ്രോത്സവത്തിലെ ​ഗാനങ്ങളെല്ലാം ഹിറ്റാണ്.

ചന്ദ്രോത്സവത്തിന് ശേഷം 2005ൽ തന്നെ നേരറിയാൻ സിബിഐയിലും സംവൃത സുനിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീടാണ് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസിന്റെ ചിത്രത്തിലേക്കും സംവൃതയ്ക്ക് ക്ഷണം ലഭിക്കുന്നത്.

ലാൽ ജോസ് കണ്ടെത്തിയ നായിക

ലാൽ ജോസ് സിനിമകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന സിനിമയാണ് അച്ഛനുറങ്ങാത്ത വീട്. പിന്നീട് ചില തമിഴ് സിനിമകളിലും അഭിനയിച്ചു. ശേഷം മമ്മൂട്ടിക്കൊപ്പം പോത്തൻ വാവയാണ് സംവൃത ചെയ്തത്.

ശേഷം 2007ൽ ആണ് കുറച്ച് അധികം ശ്രദ്ധിക്കപ്പെട്ട സിനിമയായ അറബിക്കഥയിൽ സംവൃത നായികയായത്. പിന്നീടങ്ങോട്ട് തിരക്കഥ, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ഇവർ വിവാഹിതരായാൽ‌, ഹാപ്പി ഹസ്ബന്റ്സ്, മല്ലു സിങ്, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലും സംവൃത അഭിനയിച്ചു. 2012ൽ ആയിരുന്നു സംവൃതയുടെ വിവാഹം.

വിവാഹത്തോടെ അമേരിക്കയിലേക്ക്

വിവാഹത്തിന് മുമ്പ് 101 വെഡ്ഡിങ് എന്ന സിനിമയിലാണ് ഏറ്റവും അവസാനം സംവൃത സുനിൽ അഭിനയിച്ചത്. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും 2019ൽ സത്യം പറ‍ഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി.

ഇടയ്ക്ക് ലാൽ ജോസിന്റെ നേതൃത്വത്തിൽ നടത്തിയ നായിക നായകൻ റിയാലിറ്റി ഷോയിൽ മെന്ററായും സംവൃത എത്തിയിരുന്നു. ഇപ്പോൾ അമേരിക്കയിൽ നിന്നും സംവൃത അവധി ആഘോഷിക്കാൻ നാട്ടിലെത്തിയിട്ടുണ്ട്.

നായിക നായകൻ റിയാലിറ്റിഷോ

നായിക നായകൻ റിയാലിറ്റിഷോയിൽ തന്റെ സിസേറിയനെ കുറിച്ച് സംവൃത തുറന്ന് പറഞ്ഞിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഷോയിൽ ഒരു റൗണ്ടിൽ മത്സരാർത്ഥികളായിരുന്ന തേജസും മാളവികയും പെർഫോം ചെയ്യാൻ എത്തിയപ്പോൾ സിസേറിയൻ വിഷയമാക്കി പെർഫോം ചെയ്തിരുന്നു.

അതിന് ശേഷം പപ്രകടനം വിലയിരുത്തവെയാണ് തന്റെ സിസേറിയൻ അനുഭവം സംവൃത പങ്കുവെച്ചത്. 'കാണുന്നതുപോലെ അത്ര നിസാരം അല്ല സിസേറിയൻ. അവസാന നിമിഷമാണ് എൻ്റെ കാര്യത്തിൽ സിസേറിയൻ തീരുമാനിച്ചത്.'

'നേരത്തെ ഇഞ്ചക്ഷൻ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ മരവിച്ച അവസ്ഥയിൽ ആയിരിക്കും എന്നാണ് ഡോക്ടർമാർ കരുതിയത്.'

Recommended Video

Tovino Thomas At TVM: തിരുവനന്തപുരം ഇളക്കിമറിച്ച് ടോവിനോ | Thallumala | *Celebrity
സിസേറിയൻ അനുഭവം

'എന്നാൽ തുടങ്ങിയപ്പോഴാണ് ഞാൻ അലറിവിളിച്ചത് അതോടെ ഓക്സിജൻ മാസ്ക് വഴി അനസ്തേഷ്യ നൽകുകയായിരുന്നു. മാളവികയുടെ പെർഫോമൻസിൽ കണ്ടതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല സിസേറിയൻ' സംവൃത പറഞ്ഞു.

നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ സംവൃത തന്റെ പഴയ സിനിമ സുഹൃത്തുക്കളെയെല്ലാം കണ്ട് സന്തോഷം പങ്കുവെക്കുന്ന തിരക്കിലാണ്. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവരെ വീണ്ടും കണ്ട് സൗഹൃദം പുതുക്കിയ സന്തോഷം സംവൃത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. 'എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ' എന്നാണ് സംവൃത ഇവരെ വിശേഷിപ്പിച്ചത്.

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X