For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കളെ ഒത്തിരി സ്നേഹിക്കുന്ന അച്ഛനാണ്, പക്ഷെ അഖിയിലെ അച്ഛനേക്കാൾ കൂടുതൽ മാർക്ക് ഭർത്താവിനാണ്'; സംവൃത!

  |

  പത്താം വിവാഹ​ വാർഷികം ആഘോഷിക്കുകയാണ് ഒരു കാലത്ത് മലയാളത്തിന്റെ പ്രിയങ്കരിയായ നടി സംവൃത സുനിൽ. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സ്ഥിര താമസമായ സംവൃത വല്ലപ്പോഴാണ് കേരളത്തിലേക്ക് അവധി ആഘോഷിക്കാനെത്തുന്നത്.

  വളരെ കുറച്ച് വർഷങ്ങൾ മാത്രമാണ് സംവൃത സിനിമയിൽ പ്രവർത്തിച്ചത്. പക്ഷെ ആ കുറച്ച് വർഷങ്ങൾക്കുള്ളിൽ മനോഹരമായ നിരവധി കഥാപാത്രങ്ങൾ സംവൃത ചെയ്തു. ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷം കുറച്ച് കാലം സംവൃത കേരളത്തിലുണ്ടായിരുന്നു.

  Also Read: ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടാണ്, നല്ല ഫിറ്റായിരുന്നു!; അനുഭവം പറഞ്ഞ് നടൻ ബാല

  ആ സമയത്ത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മെന്ററായി കുഞ്ചാക്കോ ബോബനും ലാൽ ജോസിനുമൊപ്പം സംവൃതയുമുണ്ടായിരുന്നു. വിവാഹത്തോടെ കരിയർ ഉപേക്ഷിച്ച് പോയ സംവൃത 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു.

  പക്ഷെ സിനിമ വലിയ രീതിയിൽ ക്ലിക്കായില്ല. അതിന് ശേഷം സിനിമകളിലൊന്നും സംവൃത അഭിനയിച്ചില്ല.

  Also Read: സൂപ്പര്‍ താരമായിരിക്കാം അവള്‍, പക്ഷെ വീട്ടിലെ സ്ഥാനം പിന്നിലാണ്; ഐശ്വര്യയെക്കുറിച്ച് ജയ

  പത്താം വിവാഹ വാർഷികമാഘോഷിക്കുന്ന സംവൃതയ്ക്കും ഭർത്താവ് അഖിലിനും നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. സിനിമാ രം​ഗത്ത് നിന്നുള്ളവരും ആരാധകരും ആശംസകൾ അറിയിച്ചിരുന്നു.

  ഇപ്പോഴിത സംവൃതയുടെ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ച് മുമ്പ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഭർ‌ത്താവ് അഖിലിനുള്ളിലെ അച്ഛനേക്കാളും താൻ അധികം മാർക്ക് കൊടുക്കുക ഭർത്താവായ അഖിലിനാണെന്നാണ് സംവൃത അഭിമുഖത്തിൽ പറഞ്ഞത്. 'സത്യത്തില്‍ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു.'

  Also Read: 'ഇത് തന്നെയാണ് നയൻതാര മാഡവും പറഞ്ഞത്, നിങ്ങൾക്ക് അറിയാത്തകൊണ്ടാണെന്ന് ഞാനും മനസിൽ പറയും'; അജു വർ‌​ഗീസ്!

  'ഇത്രകാലം അഗസ്ത്യയെ ഒറ്റയ്ക്ക് കൊഞ്ചിച്ച് വളർത്തിയിട്ട് പുതിയ ആള് വരുമ്പോൾ എന്താണ് അവനിൽ സംഭവിക്കുകയെന്ന്. ആറാം മാസത്തെ സ്കാനിങ്ങിൽ കുട്ടി ആണാണോ പെണ്ണാണോയെന്ന് പറഞ്ഞിരുന്നു. ബേബി ബോയ് ആണെന്നറിഞ്ഞപ്പോഴേ അഗസ്ത്യ വളരെ എക്സൈറ്റഡ് ആയിരുന്നു.'

  'അവനാണ് രൂദ്രയെ രൂറു എന്ന് വിളിച്ച് തുടങ്ങിയത്. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ ഒന്ന് കൊഞ്ചിച്ചാൽ രുദ്ര ഹാപ്പിയാണ്. ഇപ്പഴേ നല്ല കൂട്ടുകാരാണ് രണ്ടുപേരും. എന്റെ പിറന്നാൾ ഒക്ടോബർ 31നാണ്. വിവാഹ വാർഷികം നവംബർ ഒന്നിനും. രണ്ടും രണ്ടായിത്തന്നെയാണ് ആഘോഷം.'

  'അഗസ്ത്യ സ്കൂളിൽ പോകുകയും രുദ്ര ഉറങ്ങുകയും ചെയ്യുന്ന സമയമാണ് എന്‍റെ മീ ടൈം. പകലൊന്നും സമയം കിട്ടിയില്ലെങ്കിൽ രാത്രി രണ്ടുപേരും ഉറങ്ങുമ്പോൾ ഇത്തിരി നേരം ചിന്തിക്കാനും വായിക്കാനുമൊക്കെ സമയം കണ്ടെത്തും. അഖി അതിന് വളരെ സപ്പോർട്ടീവാണ്.'

  'അഖി മക്കളെ ഒത്തിരി സ്നേഹിക്കുന്ന നല്ല അച്ഛനാണ്. പക്ഷെ അച്ഛനെന്ന അഖിയെക്കാളും ഞാന്‍ കൂടുതൽ മാർക്ക് നൽകുക ഭർത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എനിക്ക് എന്റേതായ സ്വാതന്ത്ര്യവും സ്പേസും തരുന്ന ഭർത്താവ്.'

  'അഖി ഇപ്പോള്‍ ജോലിക്കൊപ്പം പാർട്ട് ടൈമായി ബിസിനസും ചെയ്യുന്നുണ്ട്. അത് ഫുൾടൈം ആക്കാനുള്ള പ്ലാനിങ് നടക്കുന്നു. മനസിന് ഇഷ്ടം തോന്നുന്ന നല്ല റോളുകൾ ഒത്തുവന്നാൽ ഇനിയും അഭിനയിക്കും.'

  'യുഎസ്സിൽ നിന്ന് എന്നെ നാട്ടിലെത്തിച്ച് ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിടാൻ എത്ര പേര് തയാറാകും എന്നറിയില്ല.ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും.'

  'അവർക്ക് ഇഷ്ടം അറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതൽ അവസരങ്ങളുണ്ട്. എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്.'

  'എനിക്ക് എന്റേതായ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയുണ്ട്. പൊസിറ്റീവ് ആയിരിക്കാനും ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും ശ്രമിക്കും' സംവൃത സുനിൽ പറഞ്ഞ് നിർത്തി.

  Read more about: samvrutha sunil
  English summary
  Actress Samvrutha Sunil Open Up About Her Husband Akhil's Personality Old Interview Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X