സംവൃത അഭിനയിച്ച സിനിമകളെല്ലാം പൊട്ടി; നിർഭാഗ്യവതിയായ നായിക എന്ന് പേര് വരുന്നതിന് മുന്‍പ് താന്‍ രക്ഷപ്പെട്ടു

ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് നടി സംവൃത സുനിലിപ്പോൾ. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന നടി ടെലിവിഷൻ പരിപാടിയിൽ ഗസ്റ്റ് ആയി തിരിച്ചെത്തി. ശേഷം സിനിമയിലും നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ വിദേശത്തേക്ക് തിരിച്ച് പോയ നടി തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.

ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇഷ റെബ്ബയുടെ ചിത്രങ്ങൾ, മനോഹരമെന്ന് ഫാൻസ്

മക്കൾക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ചും പഴയ ഓർമകൾ പറഞ്ഞും സംവൃത എത്താറുണ്ട്. ഇപ്പോഴിതാ കരിയറിൻ്റെ തുടക്ക കാലത്തെ സിനിമകളെ കുറിച്ച് പറയുന്ന നടിയുടെ വാക്കുകൾ വൈറലാവുകയാണ്. വിശദമായി വായിക്കാം...

സംവൃത സുനിലിൻ്റെ സിനിമാ വിശേഷം

ശാലീന സുന്ദരിയായി മലയാളത്തിലെത്തി ഇപ്പോഴും അതുപോലെ തുടരുന്ന നടിയാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായി രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃത ആദ്യമായി അഭിനയിക്കുന്നത്. ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ അഭിനയിച്ചു തുടങ്ങിയ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് അത്ര നല്ല സമയമല്ലായിരുന്നു എന്ന് പറയുന്ന സംവൃതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

സംവൃത സുനിലിൻ്റെ സിനിമാ വിശേഷം

താന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് താന്‍ എന്ന പേര് വീഴുന്നതിന് മുന്‍പേ 2007 എന്ന വര്‍ഷമാണ് എന്നെ രക്ഷിച്ചത്. ആ കൊല്ലം താന്‍ അഭിനയിച്ച മൂന്ന് സിനിമകളാണ് ബോക്സ് ഓഫീസില്‍ വലിയ വിജയമായത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹലോ, ശ്രീനിവാസന്റെ അറബിക്കഥ, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നീ സിനിമകളിലൂടെ ഹിറ്റ് നായിക എന്ന പേര് സമ്മാനിച്ചു.

  സംവൃത സുനിലിൻ്റെ സിനിമാ വിശേഷം

ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് തന്നെ താന്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചുവെന്നാണ് സംവൃത പറയുന്നത്. നോട്ടം എന്ന സിനിമയിലെ പച്ച പനംതത്തേ എന്ന ഗാനത്തിലൂടെ ജനപ്രീതി ലഭിച്ചെങ്കിലും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് തന്റെ കരിയറിന്റെ തുടക്കം വലിയ പ്രതിസന്ധിയായി മാറിയിരുന്നു.

  സംവൃത സുനിലിൻ്റെ സിനിമാ വിശേഷം

വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് പോയ സംവൃത സുനില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇടക്കാലത്ത് മലയാളത്തിലേക്ക് നായികയായി തിരിച്ച് വന്നെങ്കിലും സിനിമയില്‍ അത്ര സജീവമല്ല. കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു മകന്‍ കൂടി ജനിച്ചതോടെ നിലവില്‍ കുടുംബിനിയായി രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ് നടി. കൊവിഡ് പ്രതിസന്ധികളൊക്കെ മാറിയാല്‍ നടി വീണ്ടും അഭിനയത്തില്‍ സജീവമാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X