ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ആ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്: സംവൃത സുനില്‍
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി സംവൃത സുനില്‍. രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് നായികാ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. കൂടാതെ സഹനടിയായുളള റോളുകളിലും നിരവധി ചിത്രങ്ങളില്‍ സംവൃത അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച നടിയുടെതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
താരങ്ങള്‍ക്കൊപ്പം മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളില്‍ സംവൃത അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു സംവൃത. ഇടയ്ക്ക് ബിജു മേനോന്‌റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്. അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവൃത തുറന്നുപറഞ്ഞിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്.

എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന് നടി പറയുന്നു. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാര്‍വ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ ഒരു ടോട്ടല്‍ വര്‍ക്കായിരുന്നു.

ഓരോരുത്തരും അവരുടെ മാക്‌സിമം എഫേര്‍ട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമ. സംവൃത തന്‌റെ ഇഷ്ട കഥാപാത്രത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം 2015ലാണ് എന്ന് നിന്റെ മൊയ്തീന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജും പാര്‍വ്വതിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു.
Recommended Video

ആര്‍ എസ് വിമലിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മൊയ്തീനും കാഞ്ചനമാലയും തമ്മിലുളള പ്രണയമാണ് കാണിച്ചത്. പാര്‍വ്വതിക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പാര്‍വ്വതിക്ക് ലഭിച്ചിരുന്നു. ചിത്രത്തിലെ മൊയ്തീനായുളള പൃഥ്വിരാജിന്‌റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു,. ഇവര്‍ക്കൊപ്പം ടൊവിനോ തോമസും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications