അതുവരെ പഠിച്ച പാഠങ്ങളെല്ലാം പിന്നീടുളള ജീവിതത്തിലും എന്നെ സഹായിച്ചു! തുറന്നുപറഞ്ഞ് സംവൃതാ സുനില്‍

By Prashant V R

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് സംവൃതാ സുനില്‍. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി സംവൃത തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് നടി സ്ഥിര താമസമാക്കിയിരിക്കുന്നത്.

samvrutha-sunil

കഴിഞ്ഞ വര്‍ഷമായിരുന്നു ഒരിടവേളയ്ക്ക് ശേഷം സംവൃതാ സുനില്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്‍ സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഏട്ട് വര്‍ഷത്തെ സിനിമ കരിയറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവൃത പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു സംവൃതയുടെ വിവാഹം നടന്നത്.

ഈ ഏട്ട് വര്‍ഷം താന്‍ നന്നായി ആസ്വദിച്ചിരുന്നതായി സംവൃത പറയുന്നു. ആദ്യത്തെ സിനിമ തൊട്ട് അവസാനത്തെ സിനിമ ചെയ്യുന്നത് വരെ ഒരു സംതൃപ്തി ഉണ്ടായിരുന്നു. എന്റെ അഭിനയത്തിന്റെ കഴിവിനെക്കുറിച്ചൊന്നുമല്ല ഞാന്‍ പറയുന്നത്. ഏന്റെ ഏട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്നും എനിക്ക് കുറെയധികം ഓര്‍മ്മകള്‍ ഉണ്ടായിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണ്ട്.

ഒരുപാട് അറിവുകളും അനുഭവങ്ങളും കിട്ടിയിട്ടുളള ഒരു ഏട്ട് വര്‍ഷമായിരുന്നു അത്. 2012ലായിരുന്നു വിവാഹത്തിന് മുന്‍പ് അവസാനമായി സിനിമ ചെയ്തത്. അപ്പോ അന്ന് ഹാപ്പിയായിട്ടാണ് സിനിമ വിട്ടത്. കല്യാണം കഴിച്ച സമയമെല്ലാം സന്തോഷത്തോടെയാണ് ഇരുന്നത്. അന്ന് ഇനി സിനിമ ചെയ്യുമെന്ന് ഒന്നും വിചാരിച്ചിരുന്നില്ല. എന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് ഞാന്‍ കല്യാണം കഴിഞ്ഞു പോയത്. അപ്പോ ഹാപ്പിയായിരുന്നു. അതുവരെ പഠിച്ച പാഠങ്ങളെല്ലാം പിന്നീട് ജീവിതത്തിലും എന്നെ സഹായിച്ചിരുന്നു. അഭിമുഖത്തില്‍ സംവൃത പറഞ്ഞു.

നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടിയായും തിളങ്ങിയിരുന്നു സംവൃത. മലയാളത്തില്‍ നാല്‍പതിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സംവൃതയുടെ തിരിച്ചുവരവ്. പരിപാടിയില്‍ സംവിധായകന്‍ ലാല്‍ജോസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ക്കൊപ്പം വിധികര്‍ത്താക്കളില്‍ ഒരാളായിട്ടാണ് നടി എത്തിയിരുന്നത്.

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X