പുതിയ സന്തോഷം പങ്കുവെച്ച് സംവൃത സുനിൽ, ആശംസയുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്. ദീലിപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് നടി പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയാകുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ചെറിയ ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു.

samvrutha sunil

പിന്നീട് വർഷങ്ങൾക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങിവരുകയായിരുന്നു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് നടി

ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്, എന്ന അടിക്കുറുപ്പോടെയാണ് പിറന്നാൾ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് . നടിയുടെ പോസ്റ്റ് വൈറലാട്ടുണ്ട്. കുഞ്ഞ് രുദ്രയ്ക്ക് പിറന്നാൾ ആശംസയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. 2012 ലാണ് സംവൃതയും അഖിലും വിവാഹിതരാകുന്നത്. ഇവർക്ക് രുദ്രയെ കൂടാതെ അഗസ്ത്യ എന്നൊരു മകനും കൂടിയുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് നടിയിപ്പോൾ.

അടുത്തിടെ പുതിയ ചിത്രത്തിൽ സംവൃത എത്തുന്നു എന്ന സൂചനയും ലഭിച്ചിരുന്നു. അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത വീണ്ടും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ എത്താതെ അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാകും ചിത്രീകരണം എന്നും സൂചന ഉണ്ട്.

സംവൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X